Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘വമ്പന്‍സ് ഡേ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 09:40 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെയും വന്‍താരങ്ങളെടും ദിനങ്ങളിലൊന്നു കടന്നുപോയി. വെള്ളിയാഴ്ച രാവിനെ ത്രസിപ്പിച്ച പോരാട്ടങ്ങളില്‍ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം ജയം കണ്ടു. അവര്‍ക്കുവേണ്ടി തുറുപ്പുചീട്ടുകള്‍ സ്‌കോര്‍ ഷീറ്റില്‍ കയറിപ്പറ്റി.

സ്വന്തം കാണികളുടെ നെഞ്ചിടിപ്പേറ്റിയ കൡില്‍ ആഴ്‌സനല്‍ മറികടന്നത് ക്യൂപിആറിനെയായിരുന്നു. സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും 53-ാം മിനിറ്റില്‍ എതിര്‍ താരം നീദും ഒനൂഹയെ ഒരു കാര്യവുമില്ലാതെ തലകൊണ്ടിടിച്ച ഒളിവര്‍ ജിറോഡ് ചുവപ്പുകാര്‍ഡ് വാങ്ങി മടങ്ങിയപ്പോള്‍ ഗണ്ണേഴ്‌സ് പത്തുപേരായി ചുരുങ്ങി. എന്നാല്‍ ചിലിയന്‍ സൂപ്പര്‍ സ്റ്റാര്‍ അലക്‌സി സാഞ്ചസ് ആഴ്‌സന്‍ വെംഗറുടെ ടീമിന്റെ രക്ഷകവേഷം കെട്ടി. 37-ാം മിനിറ്റില്‍ ക്യൂപിആറിന്റെ വലകുലുക്കിയ സാഞ്ചസ് രണ്ടാം പകുതിയില്‍ തോമസ്

റോസിക്കിക്ക് (65-ാം മിനിറ്റ്) ഗോളടിക്കാന്‍ അവസരവും ഒരുക്കിക്കൊടുത്തു. ചാര്‍ളി ആസ്റ്റിന്റെ (79) വക ക്യൂപിആറിന്റെ ആശ്വാസ ഗോള്‍. വെയ്ന്‍ റൂണിയുടെ (23, 36) ഇരട്ടഗോളുകളുടെ ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ 3-1ന് പരാജയപ്പെടുത്തി. റോബിന്‍ വാന്‍ പെഴ്‌സി (53) മാന്‍.യുവിന്റെ ഇതര സ്‌കോറര്‍. പാപ്പിസ് സിസെ (87) ന്യൂകാസിലിന്റെ മറുപടിക്കാരന്‍. കഴിഞ്ഞ എട്ടുമത്സരങ്ങളില്‍ ചുവന്ന ചെകുത്താന്‍മാര്‍ നേടുന്ന ഏഴാമത്തെ ജയമാണിത്.

റഹീം സ്റ്റെര്‍ലിങ് (62) ബേണ്‍ലിക്കുമേല്‍ ലിവര്‍പൂളിന് ജയമൊരുക്കിക്കൊടുത്തു (1-0). വെസ്റ്റ് ബ്രോമിനെതിരെ ഫെര്‍ണാണ്ടോ (8) യായ ടൂറെ (13) ഡേവിഡ് സില്‍വ (34) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം പതിച്ചുനല്‍കി (3-1). ബ്രൗണ്‍ ഇദേയെ വെസ്റ്റ്‌ബ്രോമിനുവേണ്ടി സിറ്റിയുടെ വലയില്‍ ഒരുവട്ടം പന്തെത്തിച്ചു.

മറ്റു മത്സരങ്ങളില്‍ സതാംപ്റ്റന്‍ ക്രിസ്റ്റല്‍ പാലസിനെയും (3-1) സ്റ്റോക്ക് സിറ്റി എവര്‍ട്ടനെയും (1-0) സ്വാന്‍സി ആസ്റ്റണ്‍ വില്ലയെയും (1-0) ടോട്ടനം ലെയ്‌സെസ്റ്റര്‍ സിറ്റിയെയും (2-1) തോല്‍പ്പിച്ചു. 18 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെല്‍സി (45 പോയിന്റ്) ഒന്നാംസ്ഥാനത്തു തുടര്‍ന്നു. മാഞ്ചസ്റ്റര്‍ സിറ്റി (42), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (35) എന്നിവര്‍ തൊട്ടുപിന്നില്‍. ആഴ്‌സനല്‍ (30) ആറാമതും ലിവര്‍പൂള്‍ (25) ഒമ്പതാമതും നിലകൊള്ളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.