Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലിയില്‍ കൊടിത്തോട്ടം മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 10:34 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റേതടക്കം വരുന്ന ടണ്‍കണക്കിന് ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ട പഞ്ചായത്തു വക കൊടിത്തോട്ടം മാലിന്യ സംസ്‌കരണ പ്ലാന്റ് തകര്‍ന്നതുമൂലം അടച്ചു. തീര്‍ത്ഥാടനത്തിനു മുന്നോടിയായി യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പ്ലാന്റ് പൂര്‍ണമായും തകരാന്‍ കാരണമെന്നും പഞ്ചായത്തിന്റെ കടുത്ത അനാസ്ഥയാണിതെന്നും നാട്ടുകാര്‍ പറയുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 35ലക്ഷം രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. എരുമേലിയിലെ ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കുന്ന ഖരമാലിന്യ സംസ്‌കരണത്തെ സംബന്ധിച്ച് പഞ്ചായത്തധികൃതര്‍ യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

എരുമേലിയിലുണ്ടാകുന്ന പ്ലാസ്റ്റിക് അടക്കമുള്ള ടണ്‍ കണക്കിന് ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പഞ്ചായത്തിലെ ഏക പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മാലിന്യം റോഡരികിലിട്ട് കത്തിക്കുകയാണിപ്പോള്‍. ടൗണുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതും കത്തിക്കുന്നതും സമീപവാസികള്‍ക്കെന്നപോലെ ഗുരുതരമായ ആരോഗ്യ പരിസര മലിനീകരണത്തിനാണ് വഴിയൊരുക്കിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

മാലിന്യങ്ങള്‍ കത്തിക്കുന്ന പ്ലാന്റിന്റെ അടിത്തട്ട് പൂര്‍ണമായും ദ്രവിച്ചിട്ട് മാസങ്ങളായെന്നും വിവരമറിയിച്ചിട്ടും യഥാസമയം നന്നാക്കാന്‍ ബനധപ്പെട്ട ഉദ്യോഗസഥരോ ഭരണസമിതിയോ തയ്യാറായില്ലെന്നും തൊഴിലാളികളും പറയുന്നു. രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണെന്നും റോഡില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പഞ്ചായത്തിലെ ജീവനക്കാരും നാട്ടുകാരും പറയുന്നു.

കൊടിത്തോട്ടം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ തീര്‍ത്ഥാടനം മാലിന്യ ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ മാലന്യ സംസ്‌കരണ നടപടിയില്‍ കടുത്ത അനാസ്ഥ കാട്ടിയ പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തെയും തീര്‍ത്ഥാടകരെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും അനാസ്ഥ കാട്ടിയവര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൊടിത്തോട്ടം പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്ത് മുമ്പ് പതിനായിരക്കണക്കിനു രൂപയാണ് ചെലവഴിച്ചിരുന്നത്. എന്നാല്‍ അതും ഫലപ്രദമാകാത്തതിന്റെ പേരില്‍ കവുങ്ങുംകുഴിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു തുടങ്ങിയ പ്ലാന്റും എങ്ങുമെത്തിയില്ല. ശബരിമല തീര്‍ത്ഥാടനമടക്കം എരുമേലിയിലുണ്ടാകുന്ന ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.