Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

നടവരവില്‍ 25 ശതമാനം വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 11:21 pm IST
inTravel

ജന്മഭൂമി ശബരിമല പ്രത്യേക പതിപ്പ് ശരണമന്ത്രം ശബരിമല മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി ദേവസ്വം എക്‌സികൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജിത്ത്പ്രസാദ്, ലേഖകന്‍ ജി.സുനില്‍ തുടങ്ങിയവര്‍ സമീപം

ശബരിമല: ശബരിമല നടവരവില്‍ 25 ശതമാനം വര്‍ധന. വൃശ്ചികം 13 വരെയുള്ള ആകെ വരുമാനത്തിന്റെ കണക്കാണിത്. 44,30,85,503 രൂപയാണ് ഇത് വരെ ആകെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 35,76,81,869 രൂപയായിരുന്നു ലഭിച്ചിരുന്നതെന്ന് ദേവസ്വം അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അഭിഷേകം 49,03370 രൂപ, അപ്പം 30,84,83,75 രൂപ, അരവണ 18,17,67570 രൂപ, കാണിക്ക 16,48,22451 രൂപ എന്നിങ്ങനെയാണ് വരുമാനം. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനാല്‍ സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നു ദേവസ്വം വകുപ്പ് സെക്രട്ടറിയും ശബരിമല ചീഫ് കോഓര്‍ഡിനേറ്ററുമായ കെ. ജേ്യാതിലാല്‍ അറിയിച്ചു. ഓക്‌സിജന്‍ പാര്‍ലറുകളില്‍ ഡിഫൈബ്രുലേറ്റര്‍ സ്ഥാപിക്കും. ആവശ്യത്തിനു ഡോക്റ്റര്‍മാരെ നിയമിച്ച് കിടത്തി ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തും.

സ്വാമി അയ്യപ്പന്‍ റോഡിലെ മൂത്രപ്പുരകളുടെ പ്രവര്‍ത്തനം സുഗമമാണെന്ന് ഉറപ്പ് വരുത്തും. വൈദ്യുതി ബന്ധം താറുമാറായാല്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനം വ്യാപകമാക്കും. ബി എസ്എന്‍എല്‍ കവറേജ് ശക്തിപ്പെടുത്താന്‍ ഡ്യുവല്‍ ബാന്‍ഡ് ആന്റിന ഉടന്‍ സ്ഥാപിക്കും. പായ്‌ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലത്ത് തണ്ണിമത്തന്‍ പോലുള്ളവ വില്‍ക്കുന്നത് കര്‍ശനമായി തടയും. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഭാസ്മക്കുളത്തിലെ വെള്ളം ആവശ്യമെങ്കില്‍ പരിശോധനക്ക് ശേഷം മാറ്റും. പാണ്ടിത്താവളത്തില്‍ ഫയര്‍ എസ്റ്റിംഗ്വിഷറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തും. ശബരിമലയിലേക്ക് ഭക്തരെ കൊണ്ട്‌വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്‌പെഷ്യല്‍ സര്‍വീസ് സ്റ്റാറ്റസ് ഉറപ്പ് വരുത്തുമെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.

പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു വരുമാനത്തിന്റെ കണക്ക് അവതരിപ്പിച്ചു. എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ.് ജയകുമാര്‍, ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ കെ.വിജയന്‍, എ എസ്ഒ ടി. നാരായണന്‍, ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ സി. ടി. പത്മകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.