Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നിറഞ്ഞ ഗ്യാലറി വീണ്ടും സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 10:35 pm IST
inFootball

കൊച്ചി: ആര്‍ത്തിരമ്പിയ അരലക്ഷത്തിലേറെ വരുന്ന കാണികളാണ് ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ ഗ്യാലറിയിലെത്തിയത്. ഹോം ഗ്രൗണ്ടായ കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് പരാജയമറിഞ്ഞില്ലെന്നതും കാണികളുടെ ഒഴുക്കിന് ആക്കംകൂട്ടി.

സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നും ഇന്നലെ രാവിലെ മുതല്‍ തന്നെ സ്‌റ്റേഡിയത്തിലേക്ക് കളി പ്രേമികളുടെ ഒഴുക്കായിരുന്നു. ഗ്യാലറി തുറന്നപ്പോള്‍ തുടങ്ങിയ ജനപ്രവാഹം കൊച്ചിയിലെ കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും ഏറെ കൂടുതലായിരുന്നു. കളി തുടങ്ങിയപ്പോഴേക്കും സ്‌റ്റേഡിയത്തില്‍ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥ സംജാതമായി.

മത്സരം തുടങ്ങിയിട്ടും ജനങ്ങള്‍ പുറത്തുനിന്നു, അകത്തേക്ക് പ്രവേശിക്കാനിടമില്ലാതെ. എന്നാല്‍ എല്ലാവരുടെയും പക്കല്‍ ടിക്കറ്റുണ്ടുതാനും. ഒടുവില്‍ അകത്തേക്ക് കയറ്റിവിടുകയല്ലാതെ പോലീസിനും മറ്റും വഴിയില്ലാതായി. അപ്പോഴേക്കും കളി തുടങ്ങിയിരുന്നു. കാണികളാകട്ടെ കിട്ടിയ സ്ഥലം മതി എന്ന രീതിയില്‍ എല്ലാ ഭാഗത്തും നിറഞ്ഞു.

ഇതോടെ ഗ്യാലറി അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലായി. ഇതിനിടെ ഗ്യാലറിയില്‍ കയറാനുള്ളവരുടെ നിര കവാടത്തോളമെത്തി. ഹ്യൂമേട്ടാാാാാാാാാാാ മുത്തേ….. എന്നെഴുതി മലപ്പുറത്തു നിന്നെത്തിയ ഒരു കൂട്ടം കളിക്കമ്പക്കാര്‍ മൈതാനത്തിനു വലംവെച്ചത് ബ്ലാസ്റ്റേഴ്‌സിനു ജയ് വിളിച്ചായിരുന്നു.

മഞ്ഞ ജഴ്‌സിയണിഞ്ഞെത്തിയ ആരാധകവൃന്ദം വര്‍ണ്ണതൊപ്പികള്‍ തലയില്‍ ചൂടിയും കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ ഉയരുന്ന വാദേ്യാപകരണങ്ങളാല്‍ ഘോഷം തീര്‍ത്തും ആവേശത്തിന്റെ മലമുകളില്‍ കയറി. ബ്ലാസ്റ്റേഴ്‌സിന്റെ ചിഹ്നമായ ആനയുടെ രൂപം നെറ്റിയിലും ദേഹത്തും വരച്ച് ദേഹംമുഴുവന്‍ വര്‍ണങ്ങള്‍ വാരിപ്പൂശിയായിരുന്നു ഏവരുടെയും വരവ്. വിസിലൂതിയും ചെണ്ട കൊട്ടിയും നൃത്തം ചവിട്ടിയും സംഘങ്ങളായി അവര്‍ മൈതാനത്തിന് വലംവെച്ചു.

ഐഎസ്എല്‍ മാമാങ്കത്തിന് കൊച്ചിയുടെ ആതിഥ്യം ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു കളിയാരാധകര്‍. വാദ്യോപകരണങ്ങള്‍, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള തൊപ്പികള്‍, കളിക്കാരുടെ ജേഴ്‌സിയോട് കിടപിടിക്കുന്ന തരത്തിലുള്ള കുപ്പായങ്ങള്‍ എന്നിവ സ്റ്റേഡിയത്തിന് പുറത്ത് സുലഭമായിരുന്നു.

മുഖത്ത് പെയിന്റടിക്കുന്നവര്‍ക്കും ജേഴ്‌സി വില്‍പ്പനക്കാര്‍ക്കും കഴിഞ്ഞ മത്സരങ്ങളിലേക്കാള്‍ ഇന്നലെ ചാകരയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മുന്നേറ്റത്തിനുമൊപ്പം കാണികള്‍ ആര്‍ത്തലച്ചു. ചെന്നൈയുടെ നീക്കങ്ങള്‍ വരുമ്പോള്‍ നിശ്ശബ്ദത.

ചെന്നൈയുടെ ചില സുന്ദരമായ നീക്കങ്ങള്‍ ഗോളില്‍ കലാശിക്കാതിരുന്നപ്പോള്‍ ഗ്യാലറി തലയില്‍ കൈവച്ച് ആശ്വാസം കൊണ്ടു.

കേരളത്തില്‍ ഫുട്‌ബോളിന് മരണമില്ലെന്ന് ഐഎസ്എല്ലിലെ പോരാട്ടങ്ങള്‍ കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ ഉറപ്പിച്ചുപറയും. നല്ല കളി വന്നാല്‍ സ്‌റ്റേഡിയം നിറഞ്ഞു കവിയുന്നത് അതുകൊണ്ടാണ്. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇന്ത്യ- ഇറാഖ് നെഹ്‌റു ട്രോഫിമത്സരത്തിനു സമാനമായി ഇന്നലെ കാണികള്‍ രചിച്ച ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.