Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരാധീനതകളുടെ നടുവിലൂടെ തീര്‍ത്ഥാടകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 09:52 pm IST
in Kottayam

എരുമേലി സെന്ററില്‍ കെഎസ്ആര്‍ടിസി

പാര്‍ക്കിംഗ് അട്ടിമറിക്കുന്നു

എരുമേലി: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കെഎസ്ആര്‍ടിസി ബസ്സുകള്‍ സെന്ററില്‍ ഒറ്റവരിയായി മാത്രം പാര്‍ക്ക് ചെയ്യണമെന്ന വകുപ്പ് മേധാവികളുടെ നിര്‍ദ്ദേശം ജീവനക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

എരുമേലി സെന്ററിലെ ദിനംപ്രതിയുള്ള യാത്രാ സര്‍വ്വീസുകള്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് ബസ്സുകളാണ് എത്തുന്നത്. തീര്‍ത്ഥാടകരുമായി വരുന്ന ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനായി പഞ്ചായത്ത് സ്ഥലം എടുത്ത് നല്‍കിയിട്ടുണ്ടെങ്കിലും ചില ബസ്സുകള്‍ സെന്ററില്‍ തന്നെ ഇടുകയാണ് ചെയ്യുന്നത്. പേട്ടതുള്ളല്‍ പാതയില്‍ വണ്‍വേസംവിധാനം കൂടി ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.

സര്‍വ്വീസ് നടത്തുന്നതും തകരാറിലായതും അടക്കം നിരവധി ബസ്സുകള്‍ സെന്ററില്‍ ഒറ്റവരിയായി പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ മുന്നില്‍ വീണ്ടും പാര്‍ക്ക് ചെയ്യാനാണ് ചില യൂണിയന്‍ നേതാക്കളുടെ ഒത്താശയില്‍ ജീവനക്കാര്‍ ശ്രമിക്കുന്നത്. കെസ്ആര്‍ടിസി ബസ്സുകള്‍ അലക്ഷ്യമായി കിടക്കുന്നതോടെ വണ്‍വേയടക്കമുള്ള വാഹനഗതാഗതം അട്ടിമറിക്കാനുള്ള രഹസ്യനീക്കമാണെന്നും പറയുന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ഉന്നതാധികാരികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ മറ്റൊരു യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനവേളയില്‍ എരുമേലിയിലെത്തുന്ന കെഎസ്ആര്‍ടിസി അധികബസ്സുകള്‍ക്കായി പഞ്ചായത്ത് എടുത്ത് നല്‍കിയ സ്ഥലം പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ലെന്നും പരാതികളുണ്ട്.

എരുമേലി ടൗണിലെ പ്രധാന സമാന്തരപാതയായ ടി.ബി റോഡ്, ഓരുങ്കല്‍കടവ് കുറുവാമൂഴി റോഡ് വഴിയുള്ള ഗതാഗതവും കരിമ്പിന്‍തോട് കനകപ്പലം എരുമേലി റോഡുവഴിയുള്ള ഗതാഗതവും കേന്ദ്രീകരിക്കുന്ന കെഎസ്ആര്‍ടിസി ജംഗ്ഷനിലെ തിരക്ക് മിക്കപ്പോഴും നിയന്ത്രണാതീതമായിത്തീരുകയുംചെയ്യും.

ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ഉന്നതാധികാരികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കാനുള്ള ജീവനക്കാരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നും ഹിന്ദുഐക്യവേദി നേതാക്കളായ എസ്. മനോജ്, പി.പി വേണുഗോപാല്‍, ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ പറഞ്ഞു.

വൈദ്യുതി മുടക്കം പതിവാകുന്നു: തീര്‍ത്ഥാടകരും ജനങ്ങളും

ദുരിതത്തില്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനവേളയില്‍ എരുമേലിയടക്കമുള്ള കേന്ദ്രങ്ങളില്‍ ദിവസേന ഉണ്ടാകുന്ന വൈദ്യുതി മുടക്കം തീര്‍ത്ഥാടകരെയും ജനങ്ങളെയും കടുത്ത ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് പുറകുവശത്തുള്ള കാരിത്തോട് വാഴക്കാലാ കനകപ്പലം മേഖലകളില്‍ രാത്രിയില്‍ നിലച്ച വൈദ്യുതിബന്ധം പിറ്റേ ദിവസം രാവിലെയാണ് പുനസ്ഥാപിച്ചത്. സന്ധ്യകഴിഞ്ഞാല്‍ പലതവണയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം കച്ചവടക്കാരെയും കുളിക്കടവിലെ തീര്‍ത്ഥാടകരെയുമാണ് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്.

തീര്‍ത്ഥാടനവേളയിലെ വൈദ്യുതി മുടക്കത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് എരുമേലിയില്‍ വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്. എരുമേലി ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന വൈദ്യുതി മുടക്കം പോലീസ് സുരക്ഷാ സംവിധാനങ്ങളെയും അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.

വെള്ളത്തില്‍ വീഴുന്ന തീര്‍ത്ഥാടകരെ രക്ഷപെടുത്താന്‍ ലൈഫ്ഗാര്‍ഡുകള്‍ക്ക് സുരക്ഷാസംവിധാനമില്ലെന്ന്

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കുളിക്കടവുകളില്‍അപകടത്തില്‍പെടുന്ന തീര്‍ത്ഥാടകരെ രക്ഷപെടുത്തുന്ന ലൈഫ്ഗാര്‍ഡുകള്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയില്ല. തീര്‍ത്ഥാടനമാരംഭിച്ച് രണ്ടാഴ്ചകഴിഞ്ഞിട്ടും ഗാര്‍ഡുകളെ നിയമിച്ചതല്ലാതെ മറ്റൊരും പഞ്ചായത്ത് അധികൃതര്‍ ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. എരുമേലി, കൊരട്ടി, ഓരുങ്കല്‍ കടവ്, കണമല, അഴുത കടവുകളിലായി ആറുപേരെ മാത്രമാണ് ലൈഫ് ഗാര്‍ഡുകളായി നിയമിച്ചിരിക്കുന്നത്.

തുച്ഛമായ ശമ്പളമാണ് പഞ്ചായത്ത് നല്‍കുന്നതെന്നും വേതനതുക വര്‍ദ്ധിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗാര്‍ഡുകള്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ കുളിക്കടവുകളില്‍ രാവും പകലും രക്ഷാപ്രവര്‍ത്തനം നടത്തുന്ന ലൈഫ്ഗാര്‍ഡുകള്‍ക്ക് സുരക്ഷാ ജാക്കറ്റ് അടിയന്തിരമായി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.