Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വനിതാകമ്മീഷനില്‍ 52 കേസുകള്‍ തീര്‍പ്പാക്കി നീതി തേടി വൃദ്ധയായ വീട്ടുജോലിക്കാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:03 pm IST
inKollam

കൊല്ലം: ജീവിതകാലം മുഴുവന്‍ താന്‍ പണിയെടുത്ത വീട്ടുടമയായ വനിതാ ഡോക്ടറുടെ ഭാഗത്തുനിന്നുള്ള ക്രൂരമായ അവഗണനയാണ് വൃദ്ധയ്‌ക്ക് വനിതാകമ്മീഷനു മുമ്പാകെ പറയാനുണ്ടായിരുന്നത്. കുട്ടിക്കാലം മുതല്‍ ഈ വീട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്.

ആയുസിന്റെ ഭൂരിഭാഗവും നഗരഹൃദയത്തിലെ ഡോക്ടറുടെ വീട്ടില്‍ ചെലവാക്കുന്നതിനിടയില്‍ വിവാഹം കഴിക്കാനോ ബന്ധുബലം ഉണ്ടാക്കാനോ സാധിച്ചില്ല. ഇപ്പോള്‍ ഹൃദ്‌രോഗിയായപ്പോള്‍ വീട്ടില്‍ നിന്നും ജോലിയില്‍ നിന്നും നിര്‍ദാക്ഷിണ്യം പുറത്താക്കി.

2011ലായിരുന്നു പുറത്താക്കിയത്. അതിനുശേഷം നിരവധിതവണ കേണപേക്ഷിച്ചിട്ടും നാടറിയുന്ന ഡോക്ടര്‍ ചില്ലിക്കാശുപോലും മരുന്നിന് കൊടുത്തില്ല. ഈ നെറികേട് ചോദ്യം ചെയ്യാന്‍ വൃദ്ധ തീരുമാനിച്ചതിന് ഇതും കാരണമാണ്.

ജോലി ചെയ്ത കാലയളവ് കണക്കാക്കി ഒരു തുക മനുഷ്യത്വത്തിന്റെ പേരില്‍ നല്‍കണമെന്ന് വൃദ്ധ നേരത്തെ മുതലെ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷന്‍ സിഐ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ വൃദ്ധയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. ഹൃദ്‌രോഗബാധിതയായ വൃദ്ധ ഇപ്പോള്‍ ചവറയിലുള്ള അകന്ന ബന്ധുവിനൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരാതികേട്ട കമ്മീഷനംഗം കെ.എ.തുളസി ഡോക്ടറുടെ മൊബൈലിലേക്ക് നിരവധിതവണ വിളിച്ചെങ്കിലും ഫോണെടുക്കാന്‍ തയ്യാറായില്ല. വയോജന സംരക്ഷണനിയമപരിധിയിലാണ് കേസെടുത്തിട്ടുള്ളത്.

ആലപ്പുഴയിലെ തുണിമില്ലില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയുടേതായിരുന്നു മറ്റൊരു പരാതി. ഇവരെ മാനസികമായി പീഡിപ്പിച്ച സഹപ്രവര്‍ത്തകരായ സംഘടനാനേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. ഇവര്‍ കാരണം ജോലി ചെയ്യാനാകാത്ത അവസ്ഥയില്‍ നാലുമാസമായി കുടുംബം പട്ടിണിയിലാണ്.

നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത കമ്പനി സിഇഒയെ സ്ഥലംമാറ്റിയിരുന്നു. ജോലിസ്ഥലത്തെ മാനഹാനിക്ക് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ വനിതാകമ്മീഷന്‍ തീരുമാനിച്ചു.

മകളെ ആറുവര്‍ഷം മുമ്പ് ഉപേക്ഷിച്ച ഭര്‍ത്താവിനെതിരെ കുന്നിക്കോട് സ്വദേശിയും കൃഷിക്കാരനുമായ മൈതീന്‍കുഞ്ഞും കമ്മീഷനെ സമീപിച്ചു. മകളെ തിരിഞ്ഞുനോക്കാത്ത ഭര്‍ത്താവ് മകളില്‍ നിന്നും വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുകിട്ടണമെന്നായിരുന്നു ആവശ്യം. ഇയാളെ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടി.

104 കേസുകള്‍ പരിഗണിച്ചതില്‍ 52 എണ്ണം പരിഹരിച്ചു. 32 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി. വാദിയും പ്രതിയും ഹാജരാകാത്ത ഒമ്പതു കേസുകളുണ്ടായിരുന്നു. രണ്ട് കേസുകള്‍ കൗണ്‍സിലിങിനായി മാറ്റിവച്ചു. പുതുതായി ആറു പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടാംവാരം അടുത്ത സിറ്റിംങ് നടക്കും.

സിറ്റിംഗില്‍ കമ്മീഷനംഗം കൂടാതെ വനിതാസെല്‍ സിഐ അനിലകുമാരി, കൗണ്‍സിലര്‍മാരായ അഡ്വ.നൗഷാദ്, അഡ്വ.ഷീജ, അഡ്വ.സല്‍മത്ത്, അഡ്വ.കൃഷ്ണവേണി, അഡ്വ.മിനി എന്നിവരും പരാതികള്‍ കേട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.