Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സാക്ഷികള്‍ കോടതിയുടെ അതിഥികള്‍: ജസ്റ്റിസ് കെ.ടി.തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:10 pm IST
inKollam

കൊല്ലം: പിറന്നാള്‍ ദിനത്തിലെ ആഘോഷവും ശിഷ്യഗണങ്ങളുടെ വന്ദനവും ഏറ്റുവാങ്ങി നിറമനസോടെ അഭിഭാഷകന്‍ വരിഞ്ഞം രാമചന്ദ്രന്‍നായര്‍ മറുപടി പറഞ്ഞു. ‘എല്ലാവര്‍ക്കും നന്ദി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയും ജീവിച്ച തനിക്ക് ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് മത്സരസ്വഭാവമുള്ള തൊഴിലില്‍ മുന്നോട്ടുപോകാനായത്, വിജയം നേടാനായത്’

73-ാം പിറന്നാള്‍ ദിനത്തില്‍ അഭിഭാഷകവൃത്തിയുടെ അമ്പതാമാണ്ട് ആഘോഷിക്കുന്ന വരിഞ്ഞം രാമചന്ദ്രന്‍നായര്‍ക്ക് ശിഷ്യഗണങ്ങള്‍ ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഹാളില്‍ ഒരുക്കിയ ഗുരുവന്ദനം പരിപാടിയില്‍ ജസ്റ്റിസ് കെ.ടി.തോമസായിരുന്നു ഉദ്ഘാടകന്‍. വരിഞ്ഞത്തിന്റെ ഏറ്റവും വലിയ സ്വഭാവവൈശിഷ്ട്യം മുഖത്ത് ക്ഷോഭമില്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. എല്ലാവര്‍ക്കും പ്രചോദനമേകുന്ന ഈ സ്വഭാവം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതാണ്.

തന്റെയും വരിഞ്ഞത്തിന്റെയും ജീവിതകാലയളവില്‍ ഏറ്റവും ശ്രദ്ധേയമായി കാണുന്നത് ക്രിമിനല്‍ നിയമങ്ങളില്‍ സംഭവിച്ച വിപ്ലവകരമായ വ്യതിയാനങ്ങളാണ്.

സാക്ഷികളോടുള്ള നിലപാട് മാറ്റപ്പെടേണ്ടതുണ്ട്. കേസില്‍ സാക്ഷികളായെത്തുന്നവരെ കോടതിയുടെ അതിഥികളായി വേണം സ്വീകരിക്കാന്‍. കോടതിയില്‍ നിന്നുള്ള സമന്‍സ് സാക്ഷികള്‍ക്ക് ക്ഷണപത്രമായി അനുഭവപ്പെടണം. കോടതിയില്‍ അവര്‍ക്ക് മാന്യമായ പെരുമാറ്റം ലഭിക്കണം. രണ്ടുവട്ടം സാക്ഷികള്‍ കോടതിയില്‍ വരുന്ന സാഹചര്യത്തോട് യോജിപ്പില്ല. പൊതുസേവകരായ ഉദ്യോഗസ്ഥര്‍ സാക്ഷികളായ കേസുകളില്‍ ഒരു തവണയില്‍ കൂടുതല്‍ അവരെ കോടതിയില്‍ വിളിച്ചുവരുത്തരുത്. മറ്റെല്ലാ തടസങ്ങളും നീക്കി വിളിച്ചുവരുത്തിയ ദിവസം തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തേണ്ടതാണ്.

കേസുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വിചാരണയാണ് വിപ്ലവകരമായ ഒരു മാറ്റമായി താന്‍ കാണുന്നത്. വിദൂരത്തുള്ള കക്ഷികളുമായി ഇടപെടാന്‍ കോടതിക്ക് നിഷ്പ്രയാസം ഇതുവഴി സാധിച്ചു. വിവരസാങ്കേതിക രംഗത്തെ നൂതനസാധ്യതകള്‍ നിയമരംഗത്തും ഉപയോഗപ്പെടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഘോഷസമിതി ചെയര്‍മാന്‍ അഡ്വ.എം.എ.സലാം അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍, അഡ്വ.ഇ.ഷാനവാസ്ഖാന്‍, അഡ്വ.ജമീല ഇബ്രാഹിം, എന്‍.പീതാംബരകുറുപ്പ്, എഡിജിപി ബി.സന്ധ്യ, ബി.രവിപിള്ള, പി.കെ.ഗുരുദാസന്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.

ജൂനിയര്‍മാരായി അഭിഭാഷകരംഗത്തേക്ക് കടന്നുവന്ന 156 പേര്‍ വരിഞ്ഞത്തിന് ഗുരുവന്ദനം നടത്തി. പുഷ്പഹാരങ്ങളും പൊന്നാടയും മറ്റും അണിയിച്ചും കച്ചിയിലും പെന്‍സില്‍ ഡ്രോയിഗിലും വരച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൈമാറിയും ചെറിയ ഉപഹാരങ്ങള്‍ സമര്‍പിച്ചും ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ തൊട്ടുവണങ്ങി. പൗരപ്രമുഖരും വിവിധ രാഷ്‌ട്രീയസാമൂഹ്യ സാംസ്‌കാരികരംഗങ്ങളിലെ വ്യക്തിത്വങ്ങളും വരിഞ്ഞത്തിന് ആശംസകളറിയിച്ചു.

ഗുരുവന്ദനത്തിന് ശേഷം ഭാര്യ ഉമാദേവിയോടൊപ്പം പിറന്നാള്‍ കേക്ക് മുറിച്ചു. സഹപ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പ്രസംഗിക്കുന്നത് സാകൂതം വീക്ഷിച്ചശേഷം ഒടുവിലാണ് അഡ്വ.വരിഞ്ഞം രാമചന്ദ്രന്‍നായര്‍ നന്ദി പ്രസംഗം നടത്തിയത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പിന്നീട് വിഭവസമൃദ്ധമായ പിറന്നാള്‍സദ്യയും നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.