Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വമ്പനെ വീഴ്‌ത്തിയ കൊമ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:56 am IST
in Football

ബ്ലാസ്‌റ്റേഴ്‌സ്- കൊല്‍ക്കത്ത മത്സരത്തില്‍ നിന്ന്‌

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ റെക്കോര്‍ഡ് ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പോരാട്ടത്തില്‍ വിജയം ബ്ലാസ്‌റ്റേഴ്‌സിന്. ആവേശം വാനോളമുയര്‍ത്തിയ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത് കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ.

അന്‍പത്തിയെട്ടായിരത്തോളം കാണികള്‍ തിങ്ങി നിറഞ്ഞ അങ്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സൂപ്പര്‍താരം ഇയാന്‍ ഹ്യൂം നാലാം മിനിറ്റിലും പെഡ്രോ ഗുസ്മാവോ 42-ാം മിനിറ്റിലും ഗോളുകള്‍ നേടിയപ്പോള്‍ കൊല്‍ക്കത്തയുടെ ആശ്വാസഗോള്‍ 55-ാം മിനിറ്റില്‍ ഫിക്രുവിന്റെ വക. ജയത്തോടെ 10 കളികളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കൊല്‍ക്കത്തയുടെ രണ്ടാം തോല്‍വിയാണിത്.

തുടക്കം മുതല്‍ ഗ്യാലറിയെ ആവേശത്തിലാറാടിച്ച കളിയില്‍ ആദ്യ അവസരം ലഭിച്ചത് കൊല്‍ക്കത്തക്കായിരുന്നു. മൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി മാത്രം മുന്നില്‍നില്‍ക്കേ അവരുടെ സൂപ്പര്‍താരം ഫിക്രു തൊടുത്ത ഷോട്ട് നേരെ ഡേവിഡ് ജെയിംസിന്റെ കൈകളിലേക്കുപോയി. തൊട്ടടുത്ത മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്ത വല കുലുക്കി. പെഡ്രോ ഗുസ്മാവോ ഇടതു വിംഗിലൂടെ കുതിച്ച് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് കൊല്‍ക്കത്ത ഗോളി സുഭാശിഷ് ചൗധരി തട്ടിയകറ്റിയെങ്കിലും പന്ത് കിട്ടിയത് ഹ്യൂമിന്. ഹ്യൂം അനായാസം വലകുലുക്കി. ഐഎസ്എല്ലില്‍ ഹ്യൂമിന്റെ മൂന്നാം ഗോളായിരുന്നത്.

പിന്നീട് ആക്രമണ ഫുട്‌ബോളിന്റെ സുന്ദരമായ ദൃശ്യങ്ങള്‍ക്കാണ് ഗ്യാലറി സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി ഫിക്രുവും ജോഫ്രെയും ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റീഫന്‍ പിയേഴ്‌സണുംഹ്യൂമും അതിവേഗനീക്കങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിച്ചു. 26-ാം മിനിറ്റില്‍ ഗുര്‍വിന്ദറിനും സന്ദേശ് ജിംഗാനും ഇടയിലൂടെ ഫിക്രു പായിച്ച ബൈസിക്കിള്‍ കിക്ക് നേരിയ വ്യത്യാസത്തില്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 41-ാം മിനിറ്റില്‍ റാഫേല്‍ റോമിയെ പിന്‍വലിച്ച് ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയെ ബ്ലാസ്‌റ്റേഴ്‌സ് രംഗത്തിറക്കി. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി.

സന്ദേശ് ജിംഗാന്റെ ക്രോസ് മിലാഗ്രസ് കണക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തലയില്‍ തട്ടാതെ പോയ പന്ത് കിട്ടിയത് ഗുസ്മാവോക്ക്. കാത്തുനിന്ന ഗുസ്മാവോ കിട്ടിയ അവസരം പാഴാക്കാതെ പന്ത് വലയിലെത്തിച്ചു.അങ്ങനെ ആദ്യപകുതി 2-0ന് സമാപിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത അര്‍നാല്‍ ലിബേര്‍ട്ടിന് പകരം സൂപ്പര്‍താരം ലൂയിസ് ഗാര്‍ഷ്യയെയും ലെസ്റ്റര്‍ ഫെര്‍ണാണ്ടസിന് പകരം ദേബ്‌നാഥിനെയും കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 55-ാം മിനിറ്റില്‍ കൊല്‍ക്കത്ത ഒരു ഗോള്‍ മടക്കി.

പകരക്കാരനായി ഇറങ്ങിയ ദേബ്‌നാഥ് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഹെംഗ്ബാര്‍ട്ട് ക്ലിയര്‍ ചെയ്‌തെങ്കിലും ഒപ്പമുണ്ടായിരുന്ന ഫിക്രുവിന്റെ കാലില്‍ത്തട്ടി വലയില്‍ കയറിയപ്പോള്‍ ഗോളി ഡേവിഡ് ജെയിംസ് നിസ്സഹായനായി. 60-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഹെംഗ്ബാര്‍ട്ടിനെ പിന്‍വലിച്ച് അയര്‍ലന്റ് താരം കോളിന്‍ ഫാല്‍വെയെ കളത്തിലിറക്കി. തുടര്‍ന്നും ഇരുടീമുകളും ചടുല മുന്നേറ്റങ്ങള്‍ നടത്തി. 75-ാം മിനിറ്റില്‍ പെഡ്രോ ഗുസ്മാവോയെ പിന്‍വലിച്ച് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം മൈക്കല്‍ ചോപ്രയ്‌ക്ക് അവസരം നല്‍കി.

ആദ്യരണ്ട് കളികളികള്‍ക്കുശേഷം പരിക്കേറ്റ് സൈഡ്‌ബെഞ്ചിലിരുന്ന ചോപ്ര ഏഴ് മത്സരങ്ങള്‍ക്കുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞത്. തൊട്ടുപിന്നാലെ ചോപ്ര ഒരു അവസരം സൃഷ്ടിച്ചെങ്കിലും ലക്ഷ്യം തെറ്റി. 83-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലീഡ് ഉയര്‍ത്തിയെന്നു തോന്നിച്ചെങ്കിലും ക്രോസ് ബാര്‍ വിലങ്ങുതടിതീര്‍ത്തു.

ഗോഡ്‌വിന്‍ ഫ്രാങ്കോയുടെ തകര്‍പ്പന്‍ ഷോട്ട് ഉജ്ജ്വലമായി പറന്ന് കുത്തിയകറ്റാന്‍ കൊല്‍ക്കത്തന്‍ ഗോളി സുഭാശിഷ് ചൗധരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടിതെറിച്ചു. ഇഞ്ചുറി സമയത്ത് കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കിയെങ്കിലും റഫറിയുടെ കണ്ണില്‍പ്പെടാതിരുന്നതോടെ ഗോള്‍ അനുവദിച്ചില്ല.

ജോഫ്രെയുടെ ക്രോസ് ഫിക്രു ഹെഡ്ഡറിലൂടെ ലൂയിസ് ഗാര്‍ഷ്യക്ക് മറിച്ചുകൊടുത്തു. പന്ത് കിട്ടിയ ഗാര്‍ഷ്യ പായിച്ച ബുള്ളറ്റ് ഷോട്ട് ഡേവിഡ് ജെയിംസിനെ മറികടന്ന് ക്രോസ്ബാറില്‍ത്തട്ടി വലയ്‌ക്കുള്ളിലേക്ക് വീഴുകയും ചെയ്തു. എന്നാല്‍ ഇത് ലൈന്‍ റഫറിയോ മെയിന്‍ റഫറിയോ കാണാതിരുന്നതോടെ കൊല്‍ക്കത്തക്ക് അര്‍ഹതപ്പെട്ട ഗോള്‍ അന്യം. ഇതോടെ ഉറപ്പായ സമനിലയാണ് അവര്‍ക്ക് നഷ്ടമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.