കോട്ടയം: ശ്രീധരീയം ആയൂര്‍വ്വേദ നേത്രചികിത്സാകേന്ദ്രം അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിക്കും. കഞ്ഞിക്കുഴി- തിരുവഞ്ചൂര്‍ റോഡില്‍ ഇറഞ്ഞാല്‍ പാലമൂട്ടില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം കുറൂര്മനയില് 23ന് പുതിയ ഒപി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ശ്രീധരീയം ചീഫ് ഫിസിഷ്യനും എംഡിയുമായ ഡോ. എന്‍പിപി നമ്പൂതിരി രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. കാഴ്ച പരിശോധന, ഫാര്‍മസി സൗകര്യം എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും സെന്ററില്‍ ശ്രീധരീയത്തിന്റെ ഔഷധം ലഭിക്കും. എല്ലാ ചൊവ്വാഴ്ചയും ശ്രീധരീയത്തിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പി. ശ്രീകല രോഗികളെ പരിശോധിക്കും.
കേരളത്തിലെ പ്രമുഖ നഗരങ്ങിലെല്ലാം ഒപി സെന്ററുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ശ്രീധരീയം കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ പേര് ബുക്കുചെയ്യണം. ഫോണ്‍: 9497718618, 9142063550, 9497718338.
പ്രതികരിക്കാൻ ഇവിടെ എഴുതുക: