Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം റവന്യൂജില്ലാ സ്‌കൂള്‍ കായികമേള 2014 പുനലൂര്‍ ജേതാക്കള്‍; ചാത്തന്നൂര്‍ രണ്ടാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:46 pm IST
in Kollam

കൊട്ടാരക്കര: ജില്ലയുടെ കായികക്കുതിപ്പിന് ഗതിവേഗം തേടി നാളെയുടെ താരങ്ങളെ കണ്ടെത്താന്‍ മൂന്ന് ദിനങ്ങളായി കൗമാരതാരങ്ങള്‍ നടത്തിയ കുതിപ്പിന് സമാപനമായി. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും റിലെ മത്സരത്തോടെയാണ് മേളക്ക് സമാപനമായത്. 176 പോയിന്റ് നേടി പുനലൂര്‍ ഉപജില്ല മറ്റു ഉപജില്ലകളെ പിന്നിലാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ കൊല്ലം 97.25 പോയിന്റ് നേടി മൂന്നാമതായി. 100.25 പോയിന്റുകളുമായി ചാത്തന്നൂര്‍ രണ്ടാം സ്ഥാനം നേടി. ചാമ്പ്യന്‍മാരായ പുനലൂര്‍ 16 സ്വര്‍ണ്ണവും 21 വെള്ളിയും 12 വെങ്കലവും നേടി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. രണ്ടാമതെത്തിയ ചാത്തന്നൂര്‍ 11 സ്വര്‍ണ്ണം 11 വെള്ളി, 10 വെങ്കലം എന്നിവ നേടി.

സ്‌കൂള്‍ വിഭാഗത്തില്‍ 72 പോയിന്റുകള്‍ നേടി പുനലൂര്‍ സെന്റ് ഗെരോറ്റി എച്ച്എസ്എസ് ചാമ്പ്യന്‍മാരായി. 6 സ്വര്‍ണ്ണവും 13 വെള്ളിയും, 3 വെങ്കലവുമാണ് അവരുടെ സമ്പാദ്യം. 40 പോയിന്റ് നേടി പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതും 37 പോയിന്റ് നേടി കൊട്ടിയം എന്‍എസ്എം സ്‌കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സബ്ബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ ശ്രാവണ്‍ഗിരി 80 മീറ്റര്‍ ഹര്‍ഡില്‍സിലും ലോംഗ്ജംപിലും ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യനായി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200, 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി ഏരൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ജിബി റജിയും ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ 1500, 3000 ഓട്ടത്തില്‍ വിജയിച്ച് ഭൂതകുളം ഗവണ്‍മെന്റ് സ്‌കൂളിലെ ഹരികൃഷ്ണന്‍.എസും ചാമ്പ്യന്‍മാരായി. ജൂനിയര്‍ പെണ്‍ വിഭാഗത്തില്‍ ട്രിപ്പിള്‍ ജംപ്, ഹൈജംപ്, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ ഓന്നാമതെത്തി കൊട്ടിയം എന്‍എസഎം സ്‌കൂളിലെ ശ്രീലക്ഷ്മി ചാമ്പ്യനായി.

സീനീയര്‍ ആണ്‍വിഭാഗത്തില്‍ 400, 200, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ ഒന്നാമതെത്തി പുനലൂര്‍ ബോയ്‌സ് സ്‌കൂളിലെ അനുബാബുവും പെണ്‍വിഭാഗത്തില്‍ 400, 800, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ വിജയിച്ച് കൊല്ലം സായിയിലെ മേരി ജാക്വിലിനും വ്യക്തിഗത ചാമ്പ്യന്‍മാരായി.

റെക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയ സമയം കുറിച്ചാണ് പലരും മടങ്ങിയത്. മത്സരം കാണാന്‍ കായികപ്രേമികളുടെ വലിയ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. കായികരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പദ്ധതിയും ഇല്ലെന്നതിന് മേള സാക്ഷിയായി.

പരിശീലനം നടത്താന്‍ ഗ്രൗണ്ടില്ലാതെ കഷ്ടപെടുന്നവര്‍, ബൂട്ട് മേടിക്കാന്‍ കാശില്ലാത്തവര്‍, പരിശീലനത്തിന് നല്ല കോച്ചിനെ കിട്ടാത്തവര്‍ ഇങ്ങനെ നീളുന്നു താരങ്ങളുടെ പരാതികള്‍. യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായി അവര്‍ മാറും.എന്നാല്‍ ഇവരെ കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ ആരും മിനക്കാടാറില്ലെന്ന് മേള തെളിയിച്ചു. കഷ്ടപ്പാടിനിടയിലും സ്വയം ആര്‍ജിച്ച കഴിവുമായി മത്സരിച്ച് ഒന്നാമതെത്തിയവര്‍ നിരവധിയാണ്. ഇവരാണ് മേളയുടെ യഥാര്‍ത്ഥ താരങ്ങള്‍.

വൈകിട്ട് നടന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ജഗദമ്മ ഉദ്ഘാടനം ചെയ്തു. പരിമിതികള്‍ക്കിടയിലും മേള ഗംഭീരമായി നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘാടകസമിതി. മേളയില്‍ ആദ്യമായി നടപ്പാക്കിയ ഭക്ഷണവും പരാതികള്‍ക്കിട നല്‍കാതെ വിതരണം നടത്താന്‍ കഴിഞ്ഞു. കായികമേളക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ തിങ്കളാഴ്ച ശാസ്ത്രമേളക്ക് കൊടിഉയരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.