Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നീതിന്യായവ്യവസ്ഥയില്‍ സമൂഹത്തിന്റെ പങ്ക് സുപ്രധാനം: എഡിജിപി ഹേമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:43 pm IST
in Kollam

കൊല്ലം: ഭരണഘടന എത്ര മനോഹരമാണെങ്കിലും, അത് ഉദാത്തമായ ആശയങ്ങളെ ഉദ്‌ഘോഷിക്കുന്നുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാകണമെങ്കില്‍ നീതിന്യായവ്യവസ്ഥയില്‍ സമൂഹവും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്‍.

ജനങ്ങളുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ കുറ്റാന്വേഷണം ഫലപ്രദമാവുകയുള്ളു. വിചാരണയിലും ഇത് അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ സധൈര്യം മുന്നോട്ട് വന്നില്ലെങ്കില്‍ എങ്ങനെയാണ് കുറ്റവാളി ശിക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

പുത്തൂര്‍ഗോപാലകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി ‘കുറ്റാന്വേഷണം-വര്‍ത്തമാനകാല സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എഡിജിപി.

നീതിന്യായ പ്രക്രിയ ശരിയായി ഉറപ്പ് വരുത്തുന്നതിന്റെ പ്രധാനഘടകം അന്വേഷണ, വിചാരണ പ്രക്രിയകളോട് ആനുപാതികമായി സഹകരിക്കുന്ന സാധാരണക്കാരുടെ സാന്നിദ്ധ്യമാണ്.

ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. തനിക്ക് പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറേണ്ടിവന്നിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്നവരെ നാം കണ്ടുമുട്ടാറുണ്ട്. സമൂഹത്തെ പറ്റി ചിന്തിക്കാതെ, വ്യക്തിപരമായി ചിന്തിക്കുമ്പോഴാണ് തന്നിലേക്കുതന്നെ ചുരുങ്ങിപ്പോകുന്നത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടണം. പക്ഷേ പരസ്യമായി തെളിവ് നല്‍കാന്‍ തയ്യാറല്ല എന്ന നിലപാട് അപലപനീയമാണ്. നിയമം മൂലം പാലിക്കപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നതുകൊണ്ടാണ് ജനാധിപത്യം നിലനില്‍ക്കുന്നത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

അധികാരകേന്ദ്രങ്ങള്‍ പരിധി ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല മാധ്യമങ്ങളില്‍ അര്‍പ്പിതമാണെങ്കിലും കാവലാളെന്നതിലുപരി അന്വേഷണ ഉദ്യോഗസ്ഥരായും വിധികര്‍ത്താക്കളായും മാറുന്ന പ്രവണത ഗുണകരമല്ലെന്ന് ഹേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മാധ്യമവിചാരണ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹനന്മയെ അടിസ്ഥാനമാക്കിയാകണം നിയമസഭകളും നീതിന്യായ സംവിധാനങ്ങളും തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഭരണഘടന ഉദ്‌ഘോഷിക്കുന്നുണ്ടെങ്കിലും വിധിന്യായത്തില്‍ ഇത് പ്രതിഫലിക്കാത്ത അവസ്ഥ നിലവിലുണ്ട്. പ്രേമവിവാഹത്തെചൊല്ലിയുള്ള റിട്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍, മകനോ മകളോ പ്രായപൂര്‍ത്തി ആയവരാണെങ്കില്‍പോലും രക്ഷിതാവിന് പ്രത്യേകമായ ഒരു അവകാശം കല്‍പിച്ചുനല്‍കുന്നത് സര്‍വ്വസാധാരണമാണ്. അന്യമതക്കാരെ വിവാഹം കഴിക്കരുതെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

എന്താണ് സോഷ്യലിസ്റ്റ് ജനാധിപത്യക്രമം, അത് എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും ജസ്റ്റിസ് മോഹനന്‍ അഭിപ്രായപ്പെട്ടു. കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി അര്‍ജ്ജുനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ ജഡ്ജി അശോക് മേനോന്‍ നിര്‍വ്വഹിച്ചു. സീനിയര്‍ അഭിഭാഷകരായ പി വിജയരാഘവന്‍, വരിഞ്ഞം രാമചന്ദ്രന്‍നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അഡ്വ. കെ ജി പ്രസന്നരാജന്‍, അഡ്വ. വി വ്രജ്‌മോഹന്‍, അഡ്വ. കെ ഗോപിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.