Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അറിവ് പകര്‍ന്ന് പാരമ്പര്യവൈദ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 05:07 pm IST
inVaradyam

പാരമ്പര്യവൈദ്യന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയകേന്ദ്രഗോത്രകാര്യമന്ത്രി ജുവല്‍ ഒറാം വിജ്ഞാന്‍ ഭാരതി സംഘടനാസെക്രട്ടറി എ.ജയകുമാറിനൊപ്പം

ഭാരതത്തിലെ ഗ്രാമീണ മേഖലകളില്‍ സാധാരണക്കാര്‍ നേരിട്ടിരുന്ന ആരോഗ്യപ്രശ്‌നങ്ങളെ കൈകാര്യം ചെയ്തിരുന്ന പരമ്പരാഗത വൈദ്യന്മാര്‍. പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന അവര്‍ക്ക് എല്ലാത്തിനുമുള്ള ഉത്തരവും പ്രകൃതിതന്നെയായിരുന്നു.

ആ അറിവുകള്‍ പങ്കുവയ്‌ക്കാനും വിദഗ്‌ദ്ധ ചര്‍ച്ചകളില്‍ ഭാഗമാഭാക്കാകാനും ആയുര്‍വേദ കോണ്‍ഗ്രസില്‍ പരമ്പരാഗത വൈദ്യന്‍മാര്‍ക്കും അവസരമൊരുക്കിയിരുന്നു. രണ്ടുദിവസങ്ങളിലായി നടന്ന പാരമ്പര്യവൈദ്യന്മാരുടെ സംഗമത്തില്‍ ആസ്ത്മ മുതല്‍ അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതവും മൂത്രാശയക്കല്ലും ഉള്‍പ്പെടെയുള്ള അനവധി രോഗങ്ങള്‍ക്ക് കഷായം പോലുള്ള ഔഷധക്കൂട്ടുകള്‍കൊണ്ട് ശമനം വരുത്തിയിരുന്ന പരമ്പരാഗത ചികിത്സാ രീതികള്‍ അവര്‍ പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കി.

പ്രഗതി മൈതാനിലെ ആയുര്‍വേദ കോണ്‍ഗ്രസ് വേദിയില്‍ നടന്ന സംഗമത്തില്‍ ആറു സെഷനുകളിലായി ആദിവാസി വൈദ്യന്മാരുള്‍പ്പെടെ 200 പാരമ്പര്യ വൈദ്യന്മാരാണ് പങ്കെടുത്തത്. കേന്ദ്ര ഗോത്രകാര്യ മന്ത്രി ജ്യുവല്‍ ഓറാം സംഗമം ഉദ്ഘാനം ചെയ്തു.

പരമ്പരാഗത വൈദ്യന്മാരുടെ അറിവും അനുഭവപരിചയവും ദേശീയ, രാജ്യാന്തര പ്രതിനിധികളുമായി പങ്കിടുകയാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിട്ടത്.

പ്രാഥമികാരോഗ്യവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന 1978ല്‍ നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്ന എട്ട് ഘടകങ്ങളില്‍ ഒന്നാണ് പാരമ്പര്യവൈദ്യവുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ നയമെന്ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുകകൂടിയാണ് ഇതിലൂടെ ചെയ്തത്. ആധുനിക വൈദ്യശാസ്ത്രത്തിനുമുന്നില്‍ ചെറുതായിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായത്തിന് പുനരുജ്ജീവനത്തിനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.

ഇന്ത്യയിലെ വ്യത്യസ്ത ചികില്‍സാരീതികളെല്ലാം പ്രാദേശിക ചികില്‍സകരുടെ രീതികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് ആയുര്‍വേദ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറയുന്നു.

രാജ്യത്തെ ഓരോ പൗരനും ആരോഗ്യപരിരക്ഷ പ്രാപ്യവും ചെലവുകുറഞ്ഞതുമായി മാറാന്‍ ഇതാവശ്യമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്ന 15ല്‍ പരം അവതരണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. ദേശീയ ആരോഗ്യ നയത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് ഇതു സഹായകമാകും.

ഭാരതത്തിലെ ഗ്രാമങ്ങളിലെ പരമ്പരാഗത വൈദ്യന്മാരുടെ എണ്ണം പത്തു ലക്ഷത്തിലേറെ വരും. ചെറിയ പനി മുതല്‍ അസ്ഥിക്ഷതവും വിഷബാധയും പോലുള്ള വലിയ പ്രശ്‌നങ്ങള്‍ വരെ ചികില്‍സിക്കുന്ന അവരുടെ കഴിവ് വളരെ വലുതുമാണ്. പരമ്പരാഗത മരുന്നുകളെ സംബന്ധിച്ച അറിവ് ഇപ്പോള്‍ വാമൊഴിയായി പകരുകയാണെന്നും സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ രീതിയില്‍ ഇത് പ്രചരിപ്പിക്കപ്പെടാന്‍ അവ രേഖപ്പെടുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും സംഗമത്തിന്റെ ഏകോപകനും ബാംഗ്ലൂര്‍ സ്വദേശിയുമായ പ്രൊഫ. ജി. ഹരിരാമമൂര്‍ത്തി പറഞ്ഞു. വളരെപ്പെട്ടെന്ന് ഇവ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് തടയാനും ഇതനിവാര്യമാണ്. നിലവില്‍ ഒമ്പതു സംസ്ഥാനങ്ങളില്‍ സംസ്ഥാന, ജില്ലാ, താലൂക്ക്, ബ്ലോക്ക് തലങ്ങളില്‍ പരമ്പരാഗത വൈദ്യന്മാരുടെ സംഘടനയുടെ ശൃംഖലയുണ്ട്.

2002ലെ ആയുഷ് നയ പ്രസ്താവനയിലും 2005ലെ ദേശീയ ഗ്രാമീണാരോഗ്യ ദൗത്യ പ്രസ്താവനയിലും പതിനൊന്നാം പഞ്ചവല്‍സര പദ്ധതിക്കു കീഴിലുള്ള പ്രചരണ പദ്ധതികളിലും പരാമര്‍ശിക്കുന്ന പ്രാദേശിക ആരോഗ്യ പാരമ്പര്യങ്ങളെ കൂടുതല്‍ ജനകീയമാക്കി അവതരിപ്പിക്കലാണ് ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാരമ്പര്യവൈദ്യന്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.