Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴ തുടരുന്നു; ദുരിതവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 10:51 pm IST
inKottayam

കോട്ടയം: രണ്ട് ദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. നദികളും ചെറുതോടുകളും കരകവിഞ്ഞതോടെ കിടപ്പാടങ്ങളില്‍ വെള്ളം നിറഞ്ഞ് നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ അടക്കം ജനങ്ങളില്‍ ദുരിതം വിതയ്‌ക്കുമ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ കൃഷിനാശവും വെള്ളക്കെട്ടും തീരാ ദുരിതമായി മാറുന്നു.

കനത്ത മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തിലായി. കിഴക്കന്‍ മേഖലയില്‍ വെള്ളമിറങ്ങി തുടങ്ങുന്നതോടെ പടിഞ്ഞാറ് ജലനിരപ്പ് ഇനിയും ഉയരും. ജലനിരപ്പ് ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കോട്ടയം താലൂക്കില്‍ മാത്രം ആറ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. മീനച്ചില്‍ താലൂക്കിലെ കിടങ്ങൂരിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്ന് കുടുംബങ്ങളെയാണ് പിറയാര്‍ ഗവ. എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ താമസിപ്പിച്ചിട്ടുള്ളത്. വിജയപുരത്ത് പാറമ്പുഴ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്്‌സ് ക്ലബ്ബില്‍ രണ്ട് കുടുംബങ്ങളും അയര്‍ക്കുന്നം അയ്യര്‍കുളങ്ങര ഗവ.യുപിഎസ്സില്‍ ഏഴ് കുടുംബങ്ങളും തിരുവാര്‍പ്പ് ചേരിക്കല്‍ ഗവ. യു.പി സ്‌കൂളില്‍ നാല് കുടുംബങ്ങളെയും താമസിപ്പിച്ചിട്ടുണ്ട്. പെരുമ്പായിക്കാട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംക്രാന്തി എസ്എന്‍ഡിപി എല്‍പി സ്‌കൂളില്‍ ആറ് കുടുംബങ്ങളും അംബ്രോസ് നഗറില്‍ രണ്ട് കുടുംബങ്ങളെയും താമസിപ്പിച്ചിരിക്കുന്നു. ചാലുകുന്ന് സിഎന്‍ഐ എല്‍പിഎസ്സില്‍ ഏഴ് കുടുംബങ്ങളെയാണ് താമസിപ്പിച്ചിട്ടുള്ളത്. മൊത്തം 31 കുടുംബങ്ങളിലെ 141 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി താലൂക്കില്‍ കാലവര്‍ഷത്തില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. പായിപ്പാട് ആലുപറമ്പില്‍ കെ. ഡി രാജപ്പന്റെ വീടാണ് തകര്‍ന്നത്. മഴയില്‍ അടുക്കള ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. 150 ലേറെ വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പര്‍കുട്ടനാട്, കുട്ടനാട് പ്രദേശങ്ങളിലെ വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തൃക്കൊടിത്താനം പ്രദേശത്ത് കാലവര്‍ഷത്തില്‍ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ടെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. വൈക്കം താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും 24 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മീനച്ചില്‍ താലൂക്കില്‍ 170 ഓളം വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. വൈക്കം താലൂക്കിലെ ചെമ്പ് പഞ്ചായത്തില്‍ കാട്ടിക്കുന്നില്‍ ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചു. ഉദയനാപുരം പഞ്ചായത്തില്‍പ്പെട്ട വൈക്കപ്രയാര്‍, പടിഞ്ഞാറെക്കര, വാഴമന, നക്കംതുരുത്ത്, വല്ലകം മറവന്‍തുരുത്ത് പഞ്ചായത്തില്‍പ്പെട്ട ചെമ്മനാകരി, മേക്കര, തറവട്ടം, പാലാംകടവ്, ഇടവട്ടം, കടൂക്കര, കൂട്ടുമ്മേല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുമരകത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ് വേമ്പനാട് കായലിലെ വേലിയറ്റങ്ങളും ഇവര്‍ക്ക് ദുരിതമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.