Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കാമ്പസുകള്‍ കഞ്ചാവിന്റെ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2014, 10:19 pm IST
inKottayam

പൊന്‍കുന്നം: കാമ്പസുകള്‍ കഞ്ചാവിന്റെ ലഹരിയിലാഴുമ്പോഴും അധികൃതര്‍ നിസംഗത പാലിക്കുന്നു. കഞ്ചാവിന്റെ ലഹരി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കീഴ്‌പ്പെടുത്തുമ്പോള്‍ മലയോര മേഖലയില്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം എത്തിക്കാന്‍ കഞ്ചാവ് ലോബി സജീവമാണ്. കഞ്ചാവിന്റെ ഉപയോഗവും, വില്‍പ്പനയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മലയോര മേഖലയില്‍ നാല് മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. കഞ്ചാവ് ലോബി ഇപ്പോള്‍ വിദ്യാലയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. കൗമാരക്കാര്‍ക്ക് ലഹരി നുകരാനുള്ള പദ്ധതികളാണ് കഞ്ചാവ് വില്‍പ്പനക്കാര്‍ ഇപ്പോള്‍ മെനയുന്നത്.

അന്യ സംസ്ഥാന തൊഴിലാളികള്‍ മുതല്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയുള്ള ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതോടെ മുന്‍പെങ്ങുമില്ലാത്ത വിധമാണ് കഞ്ചാവ് സംഘങ്ങള്‍ മലയോര മേഖലയില്‍ പിടിമുറുക്കുന്നത്. പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ മുതല്‍ അറവുമാടുകളുമായെത്തുന്ന ലോറികള്‍ വരെ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്‍പ് കണ്ടെത്തിയിരുന്നു. ഇംഗ്ലീഷ് ഗായകനോടുള്ള ആരാധനയാണ് വിദ്യാര്‍ത്ഥികളില്‍ കഞ്ചാവിന്റെ ലഹരിപടര്‍ത്താന്‍ കഞ്ചാവ് ലോബികള്‍ ആയുധമാക്കിയിരിക്കുന്നത്.

ലഹരിയാണ് ചികിത്സ ലഹരിയാണ് ജീവിതം എന്ന് ഇംഗ്ലീഷില്‍ പാടിയ ബോബ് മാര്‍ലിയും, അടുത്തയിടെ പുറത്തിറങ്ങിയ ചില ന്യൂജനറേഷന്‍ സിനിമയും ലഹരികളോടു കൂട്ടുകൂടാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നാണ് ജനസംസാരം. പച്ച ചുവപ്പ് മഞ്ഞ കളറുകളുള്ള റിബണ്‍, കൈയ്യില്‍ ഇതേ കളറില്‍ മുത്തുകള്‍ കോര്‍ത്ത വള, ടീഷര്‍ട്ടില്‍ തങ്ങളുടെ ആരാധകന്‍ ചുരുട്ടും പുകച്ചിരിക്കുന്ന ഫോട്ടോ ഇവ പുതു തലമുറയുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. കഞ്ചാവിന്റെ ഉപഭോക്താക്കളായവരെ തിരിച്ചറിയാന്‍ ഈ നിറങ്ങളാണ് അടയാളമായി ഉപയോഗിക്കുന്നത്. ഇത്തരക്കാരുടെ കൂട്ടം വരെ കോളജ് കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നു.

പഠിച്ച പാഠഭാഗങ്ങള്‍ മറന്നു പോകാതിരിക്കാന്‍ കഞ്ചാവ് വലിച്ചാല്‍ മതിയെന്നും യുവാക്കളെ വില്‍പ്പനക്കാര്‍ ധരിപ്പിച്ചു വച്ചിട്ടുണ്ട്. ഇതു കേട്ടപാടെ ക്ലാസില്‍ കയറാതെ ഉഴപ്പി നടന്നവരെ കഞ്ചാവിന്റെ ഉപഭോക്താക്കളാക്കി മാറ്റുന്നു. പിന്നീട് എന്നെന്നേയ്‌ക്കുമായി തങ്ങള്‍ മാരകമായ ലഹരിയുടെ അടിമകളായി തീരുന്നുവെന്ന് യുവാക്കള്‍ തിരിച്ചറിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍കരണവും ശാസനകളും ഫലവത്താകാത്ത സാഹചര്യത്തില്‍ കഞ്ചാവിന്റെ വില്‍പ്പന പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ കര്‍ശന നടപടികളും, പരിശോധനകളും ഏര്‍പ്പെടുത്തുകയാണ് ഏക മാര്‍ഗ്ഗം. അവിടെയും നിയമത്തിന്റെ പഴുതുകള്‍ കഞ്ചാവ് ലോബിയ്‌ക്ക് സഹായകമാകും.

999 ഗ്രാം വരെ കഞ്ചാവ് പിടികൂടിയാല്‍ വില്‍പ്പനക്കാരന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിക്കും. അതുകൊണ്ട് തന്നെ ഒരു കിലോയില്‍താഴെ മാത്രമേ ഇത്തരക്കാര്‍ കൈവശം സൂക്ഷിക്കുകയുള്ളു. രണ്ട് ഗ്രാംവീതമുള്ള ചെറിയ പൊതികളാക്കിയതിന് ശേഷം ബാക്കിയുള്ളവ രഹസ്യ സങ്കേതത്തില്‍ സൂക്ഷിക്കുകയാണ് പതിവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഞ്ചാവുമായി പിടിക്കപ്പെടുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതി നിലനിന്നിരുന്നു.

രണ്ട് ഗ്രാം പിടിച്ചാലും ഒരുകിലോ പിടിച്ചാലും ശിക്ഷ ഒന്നുതന്നെ. എന്നാല്‍ പിന്നീട് ഈ നിയമം മാറ്റി. ഒരു കിലോയില്‍ താഴെ കഞ്ചാവ് പിടിച്ചാല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി പ്രതിയെ ജാമ്യത്തിലിറക്കാം എന്നായി. നിയമത്തിന്റെ ഈ പഴുതുകളാണ് കച്ചവടക്കാര്‍ക്ക് രക്ഷപെടാനും പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ വില്‍പനയില്‍ സജീവമാകാനും പ്രേരിപ്പിക്കുന്നത്. കഞ്ചാവ് വില്‍പ്പനയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് സമ്പന്നരായവരും നാട്ടിലേറെയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Main Article

തലമുറകളുടെ തലക്കനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.