കോട്ടയം: വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ പാടില്ലെന്നും കഴിവും യോഗ്യതയും ഭരണപരിചയവും മാത്രമായിരിക്കണം മാനദണ്ഡമാക്കേണ്ടതെന്നുംന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘത്തിന്റെ വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന 16-ാമത് വാഷിക സമ്മേളനം ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. എം.എസ് കരുണാകരന് ഉദ്ഘാടനം ചെയ്തു.
ക്യാപ് സംവിധാനത്തിന്റെ പാകപ്പിഴകള്‍ ഉടന്‍ തിരുത്തുകയും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കണമെന്ന ആവശ്യപ്പെട്ട സമ്മേളനം സര്‍വ്വകലാശാലയുടെ വികസനം ലക്ഷ്യമിട്ടുള്ള ‘വിഷന്‍ 2020’ എന്ന വികസന രേഖ അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി ആര്.വെങ്കിടേശ്വരന് (പ്രസിഡന്റ്), കെ. രാജഗോപാല്‍ (വൈസ്പ്രസിഡന്റ്), പി.കെ രമേശ്കുമാര്‍ (ജനറല്‍ സെക്രട്ടറി), ആര്. ഹരികുമാര്‍, എം.ഡി ജയകുമാര്‍ (സെക്രട്ടറിമാര്‍), വി.കെ അനന്തകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: