Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2014, 07:17 pm IST
inVaradyam

രാമായണത്തിലൂടെ പുതിയ രാമായണം

മണീയം രാമായണം’ എന്നത്‌ പി.ഐ.ശങ്കരനാരായണന്റെ ഏറ്റവും പുതിയ പുസ്തകമാണ്‌. 90 ലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്‌. മുക്കാല്‍ പങ്കും ബാലസാഹിത്യമാണ്‌. പത്തില്‍ ഒരു ഭാഗം രാമായണവുമാണ്‌. രാമായണ ഹൃദയം, രാമായണ കഥകള്‍, രാമകഥാമൃതം, രാമായണത്തിലെ സ്ത്രീകള്‍ എന്നിങ്ങനെ ഒമ്പതു പുസ്തകങ്ങളും ഒരു സിഡിയും അദ്ദേഹം പുറത്തിറക്കി കഴിഞ്ഞു.

രാമായണത്തെ കുറിച്ച്‌ ഇനിയും എത്രയോ പറയാനുണ്ട്‌, എഴുതാനുണ്ട്‌ ശങ്കരനാരായണന്‌. പണ്ടുള്ളവര്‍ പറഞ്ഞതിനെ ആവര്‍ത്തിക്കലല്ല, വല്ലതുമൊക്കെ വാരിക്കുത്തി നിറയ്‌ക്കലുമല്ല. പലരും ശ്രദ്ധിച്ചിട്ടില്ലാത്ത രാമായണത്തിലെ കാര്യങ്ങള്‍, പുതിയ കാലത്തിനും യുക്തിക്കും മനുഷ്യജീവിതത്തിനും ഉതകുന്നവിധത്തില്‍ എടുത്തുകാട്ടുകയും വ്യാഖ്യാനിക്കുകയുമാണ്‌ ശങ്കരനാരായണന്‍ ചെയ്യുന്നത്‌.

“രമണീയം രാമായണം” എന്ന പുസ്തകത്തില്‍ പതിന്നാലു ലേഖനങ്ങളാണുള്ളത്‌. പുസ്തകപ്പേര്‌ തന്നെ മണികിലുക്കം പോലെ ശ്രവണസുന്ദരം. അതേപേരിലുള്ള ഒരു ലേഖനവുമുണ്ട്‌ ഇതില്‍. ഭിലായ്‌ മലയാളം ഗ്രന്ഥശാലയുടെ സുവര്‍ണജൂബിലി സമ്മാനം നേടിയ ആ ലേഖനം ജീവിതത്തെ പ്രതീക്ഷാ നിര്‍ഭരമാക്കുന്നതാണ്‌.

സംഘര്‍ഷപൂര്‍ണമായ ഇക്കാലത്ത്‌ ആത്മഹത്യ പെരുകിവരുന്നുവല്ലോ. രാമായണകാലത്തും അങ്ങനെ ഉണ്ടായിരുന്നു. പക്ഷേ സാന്ത്വന വാക്കുകളാലും സ്പര്‍ശത്താലും ഉപദേശങ്ങളാലും നയപരമായ പെരുമാറ്റത്താലും അവ ഒഴിവാക്കപ്പെടുന്നതിന്റെ കഥാസന്ദര്‍ഭങ്ങളാണ്‌ ശങ്കരനാരായണന്‍ എടുത്തുകാട്ടുന്നത്‌. വളരെ സമര്‍ത്ഥമായും കാലത്തിന്‌ യോജിച്ചതുമായ ഈ കണ്ടെത്തല്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്‌. മറ്റു ലേഖനങ്ങളിലും ഇതാണ്‌ രീതി.

“സത്യം ശ്രീരാമതത്ത്വം” എന്നതാണ്‌ ആദ്യലേഖനം. രാമായണത്തിലെ പ്രധാന കഥാ സന്ദര്‍ഭങ്ങളിലെല്ലാം സത്യത്തിന്‌ നല്‍കിയ ഊന്നല്‍ ഓരോന്നായി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. “പായസക്കുട്ടികളുടെ ജന്മരഹസ്യം” 13-ാ‍മത്തെ ലേഖനമായിട്ടാണ്‌ വന്നത്‌. ആദ്യമേ വരേണ്ടതായിരുന്നു. പുത്രകാമേഷ്ടിയില്‍ ലഭിക്കുന്ന പായസം ദശരഥന്‍ വീതം വെച്ച രീതി, എഴുത്തച്ഛന്‍ പറഞ്ഞതും വാല്മീകി പറഞ്ഞതും രണ്ടുതരത്തിലാണ്‌. വാല്മീകി പറഞ്ഞതിനാണ്‌ കൂടുതല്‍ ഔചിത്യവും ശാസ്ത്രീയതയും എന്നു അത്യന്തം രസകരമായി ശങ്കരനാരായണന്‍ അവതരിപ്പിക്കുന്നു.

“ഭേദവിഭ്രമം മാറ്റുന്ന രാമായണം” “ശിവന്‍ ജപിക്കുന്ന രാമനാമം”, “സീതയും മണ്ഡോദരിയും” “നമുക്ക്‌ വേണം രാമായണ ദിനങ്ങള്‍” എന്നിങ്ങനെയുള്ള ലേഖനങ്ങളിലെല്ലാം പുതിയ ഉള്‍ക്കാഴ്ചകളുണ്ട്‌. “ജാംബവാന്‍ ഗുഹയിലെ രാമായണ ചിത്രങ്ങള്‍” എന്ന ലേഖനം കുഞ്ചന്‍ നമ്പ്യാരുടെ അസാമാന്യ ഭാവനയെ നൃത്തം ചെയ്യിക്കുകയാണ്‌ നമ്മുടെ മനസ്സില്‍.

അവസാനഭാഗത്തുള്ള “എവിടെപ്പോയി ആ പാഠപുസ്തകങ്ങള്‍” എന്ന ലേഖനം കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെ കടുത്ത വിമര്‍ശനത്തിന്‌ പാത്രീഭൂതമാക്കുന്നു. നല്ല കവിതയും നല്ല കഥയും നല്ല ശീലങ്ങളും പഠിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ഇപ്പോള്‍ അവസരം കുറഞ്ഞുവരികയാണല്ലോ. പത്ര-ദൃശ്യമാധ്യമങ്ങളും മറ്റും രാമായണത്തിനെ മുന്‍നിര്‍ത്തി അനേകം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്‌. അവയ്‌ക്കെതതിരെയുള്ള ശങ്കരനാരായണന്റെ രോഷം “അബദ്ധ പരമ്പരകള്‍” “രാമായണ വിശുദ്ധിക്കു കളങ്കം ചാര്‍ത്തുന്നവര്‍” “ഒരു രാമായണ പീഡനം” എന്നീ ലേഖനങ്ങളില്‍ കാണാം.

രാമായണം ഭാരതീയ സംസ്കാരത്തിന്റെ ആദിവെളിച്ചമാണ്‌. ഒരു വഴിപാടുപോലെ വായിച്ചു പോകേണ്ട കൃതിയല്ല; പലവട്ടം വായിച്ചുവെന്ന്‌ അഭിമാനിക്കുന്നതിലും അര്‍ത്ഥമല്ല. മനസ്സും ബുദ്ധിയും ജാഗ്രത്താക്കി വായിച്ചാല്‍ ഇന്നും പുതിയ വെളിച്ചത്തിന്റെ തിരികള്‍ അതില്‍നിന്‌ കൊളുത്തിയെടുക്കാന്‍ കഴിയും. എവിടെയുമുള്ള മനുഷ്യജീവിതത്തിന്‌ ആവശ്യമായ ശാശ്വതസത്യങ്ങളുടെ വെളിച്ചമാണത്‌. ശങ്കരനാരായണന്റെ ‘രമണീയം രാമായണം’ അത്തരത്തിലുള്ള കുറെ തിരിവെളിച്ചങ്ങള്‍ സമ്മാനിക്കുന്നുണ്ട്‌. ഈ പുസ്തകം വായിച്ച ഒരാള്‍ വീണ്ടും രാമായണം വായിക്കുമ്പോള്‍, അയാള്‍ വായിക്കുന്നത്‌ പുതിയ രാമായണമാവും എന്നു തീര്‍ച്ച.

സിദ്ധാര്‍ത്ഥന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.