Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആത്മഹത്യകളുടെ പരിസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 08:58 pm IST
in Varadyam

അസംതൃപ്തമായ ഒരു സന്ധ്യയുടെ ഓര്‍മ. ഹോസ്റ്റല്‍ മുറികളില്‍ ചിലതില്‍ മാത്രമേ പ്രകാശമുണ്ടായിരുന്നുള്ളൂ. തുറന്നിട്ട ജനലിനപ്പുറം വിഷാദക്കറുപ്പ്‌ കലര്‍ന്ന ആകാശം. സ്നാനം കഴിഞ്ഞ ഈറനോടെ പ്രകൃതിയും.

കൂടിക്കാഴ്ചകളുടെ പതിവ്‌ വിസ്മരിച്ച സന്ധ്യ കൂടെയായിരുന്നു അത്‌. ആഴ്ചാന്ത്യമായിരുന്നതുകൊണ്ട്‌ നഗരത്തിലാകും ഭൂരിപക്ഷവും. കോഫി ഹൗസില്‍ പാര്‍ക്കില്‍ ബാറില്‍ ബീച്ചില്‍ തിയേറ്ററില്‍.

നഗരകാപട്യങ്ങള്‍ കണ്ട്‌ നടക്കുന്നതിലും ഭേദമല്ലേ ഇത്തരം ദൃശ്യങ്ങളുടെ കാഴ്ചക്കാരനാകുന്നത്‌. നഗരത്തില്‍ ഇത്തരമൊരു ആഹ്ലാദം പകരാനാകുമോ? അനുഭവം ഇല്ലെന്ന്‌ പറയുന്നു.

ജനലിന്‌ മുന്നിലിക്കുകയായിരുന്ന എന്റെ തോളില്‍ സേതുരാമന്റെ വിരല്‍ സ്പര്‍ശം.

“അറിഞ്ഞില്ലേ നമ്മുടെ മുഹമ്മദ്‌ സാലി……”

സേതുരാമന്റെ വാക്കുകള്‍ക്ക്‌ മുന്നില്‍ ഞാനൊരു നിമിഷം ജീവനൊഴിഞ്ഞ ദേഹം പോലിരിക്കുന്നു. പിന്നെ എല്ലാ ചിന്തകളുടേയും തടവറകള്‍ ഭേദിച്ച്‌ സേതുരാമന്‌ പിറകെ അയാളുടെ നിഴലെന്നോണം ഹോസ്റ്റലിന്റെ ഇരുണ്ട ഇടനാഴികളിലൂടെ…

അസുഖകരമായ ഒരു കാഴ്ചയിലാണ്‌ ഇപ്പോളെന്റെ കണ്ണുകള്‍. ഫാനിന്റെ നിശ്ചലതയില്‍ മുഹമ്മദ്‌ സാലി തൂങ്ങി നില്‍ക്കുന്നു…..

ഞങ്ങള്‍ ആത്മഹത്യയുടെ കാരണം അന്വേഷിച്ച്‌ അവന്റെ പുസ്തകങ്ങള്‍ തുറക്കുന്നു. മേശ തുറക്കുന്നു. അലമാര തുറക്കുന്നു. ചില ജീവഹത്യകള്‍ വാക്കുകളെങ്കിലും ശേഷിക്കാറുണ്ടല്ലോ.

മുഹമ്മദ്‌ സാലിയുടെ ആത്മഹത്യ ഞങ്ങള്‍ക്കന്നും ഇന്നുമൊരു സമസ്യയാണ്‌. ഹോസ്റ്റലിന്റെ ഉണര്‍ച്ചയായിരുന്നു മുഹമ്മദ്‌ സാലി. അജ്ഞാനികള്‍ക്കിടയിലെ ജ്ഞാനിയുടെ ബോധപൂര്‍വമായ ഒളിച്ചോട്ടം. ഇനി മുഹമ്മദ്‌ അലി ഞങ്ങളുടെ നിത്യദുഃഖവും ഓര്‍മകളിലെ ഉണങ്ങാത്ത മുറിവുമാകുന്നു.

കാമ്പസ്‌ ആദ്യമായാണോ ഇത്തരമൊരു ദുരന്തത്തിന്‌ പശ്ചാത്തലമാകുന്നത്‌. ഇല്ല. ഇങ്ങനെ എത്രയെത്ര അനാഥത്വങ്ങളെയാണ്‌ കാലം കാമ്പസിനെ ഏല്‍പ്പിച്ച്‌ പോകുന്നത്‌.

**********************

ഒരു വാഹനപകടത്തില്‍ പെട്ട്‌ മരണത്തെ മുഖാമുഖം കണ്ട്‌ കിടക്കുന്ന ബസുവിനെ കാണുവാനായി പോകുകയായിരുന്നു ഞാന്‍.

റോഡിന്റെ വലതുഭാഗത്തെ റെയില്‍ പാളത്തില്‍ ശിരസ്സറ്റ ഒരു ചെറുപ്പക്കാരന്റെ ദേഹം. ബസ്സിനുള്ളില്‍നിന്ന്‌ അനേകം തലകള്‍ പുറത്തേക്ക്‌.

പിന്നെ സഹതാപവാക്കുകളുടെ ഘോഷമായിരുന്നു ബസ്സ്‌ നിറയെ. ഞാന്‍ മാത്രം എന്റെ ഇരിപ്പിടത്തില്‍ നിശ്ശബ്ദായിരുന്നു. സഹതാപങ്ങളുടെ അവസാനം സമൂഹത്തിന്റെ പ്രതികരണത്തിന്‌ വിരാമമാകുന്നു. എന്തും സഹ്യയായ അമ്മയാകുന്നു സമൂഹം.

ബന്ധുവായ രോഗിയോട്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല. മനസ്സില്‍ റെയില്‍ പാളവും ശിരസ്സറ്റ ചെറുപ്പക്കാരനുമുണ്ടായിരുന്നത്‌ കൊണ്ട്‌…..

അന്ന്‌ രാത്രി ഞാന്‍ കണ്ട സ്വപ്നത്തിലും റെയില്‍ പാളവും ശിരസ്സറ്റ ചെറുപ്പക്കാരനുമാണുണ്ടായിരുന്നത്‌.

ആത്മഹത്യ ഇന്നൊരു നാവിനും വിഷയമാകുന്നില്ല.

പ്രതീക്ഷകള്‍ തീപിടിക്കുമ്പോള്‍. പ്രണയങ്ങള്‍ക്ക്‌ പൂര്‍ണത ലഭിക്കാതെ വരുമ്പോള്‍. ദാരിദ്ര്യത്തെ ജയിക്കാനാകാതെ വരുമ്പോള്‍ ആത്മഹത്യ പരിഹാരമാകുന്നു. വിവേകത്തിന്റെ സൂര്യന്‍ ഉദിക്കാത്ത മസ്തിഷ്ക്കങ്ങള്‍ക്ക്‌ ആത്മഹത്യ അന്ത്യവാക്കാകുന്നു.

**********************

ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഹരിയുടെ ആത്മഹത്യ അറിയുന്ന സുഹൃത്തിന്റെ ഉമ്മ പറയുന്നുണ്ട്‌.

“ഇന്നാലില്ലാഹി വ ഇന്നാ ഇലയ്‌ ഹിറാജി ഊന്‍. എന്തിനാ പടച്ചവനേ ഈ വാല്യക്കാരൊക്കെ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നത്‌.”

ഇന്ന്‌ സമൂഹത്തിലെ ഓരോ അമ്മയും ഈ സംഭാഷണത്തിന്റെ പ്രതിധ്വനികളാണ്‌.

****************

മലയാള കവിതയിലെ നിത്യവസന്തമായ ചങ്ങമ്പുഴ. കഥാകൃത്തുക്കളായ രാജലക്ഷ്മിയും നന്തനാരും ടി.പി. കിഷോറും. റഷ്യന്‍ വിപ്ലവത്തിന്റെ ആത്മാവും ഹൃദയവുമായിരുന്ന വ്ലാദ്മിര്‍ മയക്കോവസ്ക്കി. ലോകസാഹിത്യത്തിലിന്നുമൊരു വിസ്മയമായ ഹെമിംങ്ങ്‌വേ. ജപ്പാന്‍ എഴുത്തുകാരനായ യുക്കിയോമിഷിമ എന്നിവര്‍ ആത്മഹത്യയിലൂടെയാണ്‌ ജീവിതാന്ത്യം കുറിച്ചത്‌. ഒരു പ്രണയപരാജയമാണ്‌ കവി ഇടപ്പള്ളിയുടെ ആത്മഹത്യക്ക്‌ കാരണം.

ദേശീയ ക്രൈംബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത്‌ കേരളത്തിലാണെന്നാണ്‌. പുരുഷന്മാരാണ്‌ കൂടുതലും ആത്മഹത്യചെയ്യുന്നത്‌. ഭാരതത്തില്‍ ഏറ്റവും കുറഞ്ഞ ആത്മഹത്യ നിരക്ക്‌ രേഖപ്പെടുത്തുന്ന സംസ്ഥാനം ജമ്മുകാശ്മീരാണ്‌.

പ്രതാപസന്താനങ്ങള്‍ വിദ്യാനിധി തേടി പോകുന്ന റസിഡന്‍ഷ്യല്‍ സ്കൂള്‍ വരെ ഈ വ്യാധിയില്‍ നിന്ന്‌ മോചിതമല്ല.

ചിലര്‍ക്ക്‌ ആത്മഹത്യ നിലവിലുള്ള വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണ്‌.

***********************

ആത്മഹത്യാ നിവാരണം ലക്ഷ്യമാക്കി ലണ്ടനിലൊരു സംഘടനയുണ്ട്‌. ‘സമരിറ്റന്‍സ്‌’ എന്ന്‌ പേരുള്ള ഈ സംഘടന നിലവില്‍ വന്നത്‌ 1953 ലാണ്‌. റവ. ചാസ്‌വാറായാണ്‌ ഈ സംഘടനയുടെ പിതാവ്‌. കേരളത്തിലും ഈ സംഘടനക്കൊരു ശാഖയുണ്ട്‌. തിരുവനന്തപുരത്ത്‌ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയാണ്‌ തിരുവനന്തപുരത്തെ ‘സമരിറ്റന്‍സി’ ന്റെ അധ്യക്ഷ. കേരളത്തില്‍ ‘സമരിറ്റന്‍സ്‌’ എന്നറിയപ്പെടുന്ന ഈ സംഘടന ദല്‍ഹിയില്‍ സഞ്ജീവനിയും മദ്രാസില്‍ സ്നേഹയും ബാംഗ്ലൂരില്‍ ഹെല്‍പിങ്ങ്‌ ഹാന്‍സുമാണ്‌.

സ്നേഹമാണ്‌ സമരിറ്റന്‍സ്‌ ആത്മഹത്യാ നിവാരണത്തിന്‌ അവലംബിക്കുന്ന ചികിത്സാരീതി. ആത്മഹത്യാ നിവാരണത്തിനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണ്‌ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത. സ്വിസ്‌ പോസ്റ്റോഫീസുകളില്‍ ഇത്തരം സംഘടനകളുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍കോളുകള്‍ സൗജന്യമാണ്‌.

ആരോഗ്യസംരക്ഷണ വകുപ്പ്‌ ആത്മഹത്യയെക്കുറിച്ച്‌ സൂക്ഷിക്കുന്ന കണക്കുകള്‍ അപൂര്‍ണങ്ങളാണ്‌. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതത്ര ഗുരുതരമായ പ്രശ്നമല്ല. പക്ഷേ സ്ഥിതിവിവരണ കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ മാത്രമേ നമുക്കീ പ്രശ്നത്തിന്റെ തീവ്രതയെ അറിയാനാകൂ.

അഭിമാനം ദ്യോതിപ്പിക്കുന്ന ഒന്നായി ആത്മഹത്യയെ പരിഗണിച്ചിരുന്ന മധ്യ നൂറ്റാണ്ടില്‍ പോലും ഇതെങ്ങനെ ഇല്ലായ്‌മ ചെയ്യാമെന്ന്‌ സാമൂഹ്യ പരിഷ്കര്‍ത്താക്കളും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ചിന്തിച്ചിരുന്നു. ഇത്തരമൊരു ചിന്തയാണ്‌ ഇന്നത്തെ സമൂഹവും ആവശ്യപ്പെടുന്നത്‌.

സമദ്‌ പനയപ്പിള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.