Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ: വെറുതെ ഒരേറ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 05:39 pm IST
in Varadyam

ജയരാജ്‌ തികഞ്ഞ ഉത്സാഹത്തോടെയാണ്‌ വെളുപ്പിന്‌ നടക്കാനിറങ്ങിയത്‌. എന്‍എച്ചിലൂടെയുള്ള താളാത്മകമായ നടപ്പില്‍ അയാള്‍ക്ക്‌ ഒരു സുഖം തോന്നി.

“ഹോ….മൂക്ക്‌ തുളച്ചുകയറുന്ന വാട!”

പിറുപിറുപ്പോടെ അയാള്‍ മൂക്ക്‌ ചീറ്റി. റോഡിന്റെ ഇരുവശത്തും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്‌. കഴിഞ്ഞരാത്രി ഏതൊ വിവരദോഷികള്‍ കൊണ്ടുതട്ടിയതായിരിക്കണം.

നടത്തയ്‌ക്കിടയില്‍ പലവട്ടം ഛര്‍ദ്ദിക്കണമെന്നു തോന്നി അയാള്‍ക്ക്‌. അത്ര രൂക്ഷമാണ്‌ ദുര്‍ഗന്ധം.

ജയരാജിന്റെ നടത്തയുടെ താളം മുറിഞ്ഞത്‌ പെട്ടെന്നായിരുന്നു.

എവിടെന്നോ പാഞ്ഞുവന്ന കുറെ നായ്‌ക്കള്‍ തൊട്ടുമുമ്പില്‍ സിംഹത്തെപ്പോലെ ചീറിക്കൊണ്ടുനില്‍ക്കുന്നു.

ദംഷ്‌ട്രകളില്‍ ചോര……!

ഏതൊ അറവുശാലകളില്‍നിന്ന്‌ കൊണ്ടുതട്ടിയ മാംസ വേസ്റ്റുകള്‍ക്ക്‌ വേണ്ടി കടിപിടികൂടുകയാണ്‌ നായ്‌ക്കള്‍.

അയാള്‍ക്കു പേടിയായി.

റോഡിന്റെ ഇരുവശത്തും ഒരാള്‍ പൊക്കത്തില്‍ കാട്‌.

ഏതു ഭീകരജന്തുക്കള്‍ പതിയിരുന്നാലും കാണാന്‍ പറ്റില്ല. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കാടൊരു മറയായിരിക്കുന്നു.

തൊഴിലുറപ്പുകാര്‍ റോഡ്‌ വൃത്തിയാക്കിയ കാലമത്രയും പേടികൂടാതെ, മൂക്കു തുറന്ന്‌ സുഖമായി നടക്കാമായിരുന്നു. പക്ഷേ പരിസ്ഥിതി വാദികളും അവസരവാദികളും ഒറ്റ സ്വരത്തില്‍ പറഞ്ഞു, നാട്ടുമരുന്നുകളും പച്ചപ്പുകളും പാടെ നശിപ്പിക്കുകയാണെന്ന്‌. അതോടെ നിര്‍ത്തിയ മട്ടായി വൃത്തിയാക്കല്‍ പദ്ധതി. പഞ്ചായത്തിന്റെ പട്ടിപിടുത്തവും ഇത്തരം നിലവിളിയില്‍ ഒടുങ്ങി.

“ബൗ…”

നായ്‌ക്കള്‍ ജയരാജിനെ വിടുന്ന ലക്ഷണമില്ല. അയാളാകെ സംഭ്രമിച്ചു നില്‍ക്കെ കുറച്ചകലെ ആരുടെയോ നിലവിളി.

“ന്റെയമ്മേ….അയ്യോ…..”

പെട്ടെന്ന്‌ ശുനകപ്പട ആ ദിക്കിലേക്ക്‌ കുതിക്കവെ രാജിന്റെ ശ്വാസം നേരെ വീണു. എന്നാല്‍ തൊട്ടടുത്ത നിമിഷം അവിടെക്കണ്ട കാഴ്ച അയാളെ നടുക്കി.

പാല്‍ വാങ്ങാന്‍ വന്ന ഏതൊ ഒരു കുട്ടിയെ കടിച്ചുകീറുകയാണ്‌ പട്ടികള്‍!

ജയരാജ്‌ ഓടിയെത്തും മുമ്പ്‌ ഏതോ ലോറിയില്‍ വന്ന യുവാക്കള്‍ ദൈവദൂതന്മാരെപ്പോലെ പറന്നിറങ്ങി, ശരീരം മുഴുവന്‍ മുറിവേറ്റ ആ കുട്ടിയെ രക്ഷിച്ചു. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍….

അയാള്‍ക്കതു ചിന്തിക്കാന്‍ പോലും ത്രാണിയില്ല.

ചോരക്കൊതി മൂത്ത ആ ശുനകപ്പട അവിടം വിട്ടുപോകാന്‍ തയ്യാറാകാതെ ചാടിക്കുതിച്ചു ഗര്‍ജ്ജിക്കുകയാണ്‌.

ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം….

അയാള്‍ പേടിച്ചുനിന്നു.

അയാളുടെ പിന്നാലെ വന്ന നടത്തക്കാരന്‍ ഒരു കല്ലെടുത്ത്‌ ഒറ്റയേറ്‌!

“ബൗ…”

ഏറുകൊണ്ട നായ ഏതൊ ദമ്പതിമാര്‍ ഓടിച്ചുവന്ന ബൈക്കിനെ ഇടിച്ചുമറിച്ചിട്ടിട്ട്‌ മറുവശത്തേക്ക്‌ ചാടി.

“ഠേ!”

പിന്നാലെ വന്ന ടാങ്കര്‍ ലോറി ആ ബൈക്കിന്റെ മുകളിലൂടെ കയറിയിറങ്ങി.

ജയരാജ്‌ പെട്ടെന്ന്‌ കണ്ണുപൂട്ടിക്കളഞ്ഞു. പിന്നെ ആ ഭാഗത്തേക്കു നോക്കിയതേയില്ല.

നടത്തം നിര്‍ത്തി വീട്ടിലേക്ക്‌ മടങ്ങവെ സുരക്ഷിതത്വം നഷ്ടപ്പെട്ട അവസ്ഥയോര്‍ത്ത്‌ ഖേദിക്കുകയായിരുന്നു അയാളുടെ മനസ്സ്‌!

– കാക്കാമൂലമണി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.