Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അവധിക്കാലം അവധിയില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2014, 04:55 pm IST
inVaradyam

അവധിക്കാലം ഇന്ന്‌ അവധി ഇല്ലാത്ത കാലം. അവധിയുടെ പൂരമായിരുന്നു പണ്ട്‌ അവധിക്കാലം.ക്ലാ സടച്ച്‌ സ്കൂളു പൂട്ടി എന്നുകൂടി പറഞ്ഞിരുന്ന കാലം. പുസ്തകം അടച്ചുവെക്കാനൊരു കാലം എന്നും പറയാം. രണ്ടു മാസത്തേക്ക്‌ ഒന്നും പഠിക്കേണ്ടെന്നും പുസ്തകം തുറക്കേണ്ടെന്നുമുള്ള സ്വാതന്ത്ര്യം. വീട്ടുകാര്‍ ആവര്‍ത്തിക്കുന്ന പഠന നിര്‍ബന്ധങ്ങളില്‍ നിന്നുള്ള മോചനം. പുതിയ സ്കൂള്‍ വര്‍ഷത്തിലേക്കും മേല്‍ ക്ലാസിലേക്കും പോകും മുന്‍പ്‌ കളിച്ചു രസിക്കാന്‍ സമ്മര്‍ദങ്ങളയഞ്ഞ വിനോദത്തിന്റെ അടിപൊളി ദിനങ്ങള്‍.

കളിക്കാലം മാത്രമല്ല രണ്ടു മാസം യാത്രപോകലും കൂട്ടായ്‌മയുമൊക്കെയായി തമ്മിലറിയാനും ചേരാനും കൂടിയായിരുന്നു അവധി ദിനങ്ങള്‍. അച്ഛന്റെയും അമ്മയുടേയും അമ്മാവന്റെയും കൂട്ടുകാരുടേയുമൊക്ക വീട്ടില്‍ പോയും നിന്നും അവര്‍ ഇങ്ങോട്ടു വന്നുമൊക്കെയായി സ്നേഹക്കണ്ണികള്‍ ചേര്‍ന്നും വിളങ്ങിയുമിരുന്നുഅക്കാലത്ത്‌. വീട്ടുകാര്‍ക്കൊപ്പം വിനോദ യാത്രപോയും സിനിമ കണ്ടുമൊക്കെ ഉല്ലസിച്ച വേളകള്‍. നാട്ടിന്‍ പുറത്തെ സിനിമാകൊട്ടകയില്‍ നിന്നും നഗരത്തിലെ തീയറ്ററിലേക്ക്‌ സിനിമയ്‌ക്കായി വന്നിരുന്ന കാലങ്ങള്‍.

രാവിലത്തേതും കഴിഞ്ഞ്‌ ഒറ്റ ഇറക്കമാണ്‌. മുറ്റത്തോ കാട്ടിലും മേട്ടിലും മൈതാനത്തുമൊക്കെയാവും പിന്നെ കാണുക. കണ്ണില്‍ കണ്ട തോട്ടിലും കുളത്തിലും കുത്തിമറിഞ്ഞുമൊക്കെ ഒരു വേഷത്തിലാവും വീട്ടിലെത്തുക. എന്തെല്ലാം കളികളാണ്‌,കൊന്തിയും കല്ലുകളിച്ചും കുട്ടിയുംകോലും, ഫുട്ബോളും സാറ്റും കള്ളനും പോലീസും ഒക്കെയായി. വീറും വാശിയെക്കാളും സ്നേഹവും സഹകരണവും ശീലമാക്കിയ കളികള്‍. അച്ഛനും അമ്മയും മക്കളുമൊക്കെയായി കൂട്ടുകുടുംബം പോലുമുണ്ടായിരുന്നു കളികളില്‍. അങ്ങനെയൊരു കാലം.

ഇന്നോ. എല്ലാം മാറിയില്ലേ.മാറും. അതൊരു തെറ്റോ കുറ്റമോ അല്ല. കാല വികൃതി. മാറ്റമില്ലാത്തത്‌ മാറ്റത്തിനു മാത്രം. എന്നാലും എല്ലാം മാറരുതായിരുന്നു. ഇന്ന്‌ അവധിക്കാലമുണ്ട്‌. പക്ഷേ അവധിയില്ലെന്നുമാത്രം. പഠനകാലത്തേക്കാള്‍ പഠനമാണ്‌ അവധിക്കാലത്ത്‌. കളിക്കാണ്‌ അവധി. സ്കൂളും കോളേജും അടക്കുമ്പോള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്‌ കാക്കത്തൊള്ളായിരം കോഴ്സുകള്‍. വെളിപ്പിനുതൊട്ട്‌ അന്തിവരെ തുറന്നിരിക്കുന്ന ക്ലാസുകളും കോഴ്സുകളും നൂറുകണക്കിന്‌. സൂര്യനു കീഴിലുള്ളതെന്തും ഈ കോഴ്സുകാര്‍ രണ്ടു മാസം കൊണ്ട്‌ ശരിയാക്കി കുട്ടികളുടെ ഭാവികെട്ടിപ്പടുക്കുമെന്ന്‌ കൊട്ടിഘോഷിക്കുന്നു. ധാരാളം നല്ല കോഴ്സുകളുണ്ട്‌. തട്ടിപ്പും തരികിടയും അനേകം. ഏതെങ്കിലുമൊരു കോഴ്സില്‍ മക്കളെ വിട്ടില്ലെങ്കില്‍ കുറവാണെന്നും അതല്ല ഭാവിതന്നെ നഷ്ടപ്പെടുമെന്നും കരുതുന്നവരാണ്‌ ചില മാതാപിതാക്കള്‍. നാലഞ്ചുതരം കോഴ്സുകള്‍ക്കു വരെ മക്കളെ വിടുന്നവരുമുണ്ട്‌.
ഇരുമാസംകൊണ്ട്‌ ഒന്നും ആകില്ലെന്നറിഞ്ഞുകൊണ്ടാണ്‌ പത്തു പേരുടെ മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ മക്കളെ ഉന്തിതള്ളി വിടുന്നത്‌. ഇത്തരം പൊങ്ങച്ചംകൊണ്ട്‌ കാശുവാരുന്നതാകട്ടെ കോഴ്സുകാരും.

നഗരത്തിലാണ്‌ അവധിക്കാലത്ത്‌ പെട്ടിക്കട പോലെ കോഴ്സുകളുള്ളത്‌. ആകര്‍ഷകമായ കോഴ്സുകള്‍കൊണ്ട്‌ ഇവര്‍ മാതാപിതാക്കളേയും കുട്ടികളേയും വലവീശുന്നു. രണ്ടു മാസക്കാലം മക്കള്‍ വീട്ടിലും നാട്ടിലും പ്രശ്നക്കാരാകാതെ എവിടെയെങ്കിലും കുത്തിയിരിക്കുമല്ലോയെന്നോര്‍ക്കുന്നവരും കുറവല്ല. എന്നാല്‍ അവധിക്കാലത്തെ ഗൗരവമായി കാണുന്നവരും ഒത്തിരി. കളിയല്ല അവര്‍ക്കു കാര്യം. കളിയും കൂട്ടുമായി തുരുമ്പിക്കുന്നതിലും ഭേദം പറ്റുന്ന കോഴ്സില്‍ ചേരുന്നതല്ലേയെന്നാണ്‌ വിചാരം. ഇതു തെറ്റാണെന്ന്‌ കരുതാനാവില്ല. കളിയെന്നും കൂട്ടെന്നും പറഞ്ഞ്‌ മക്കള്‍ വീട്ടില്‍ നിന്നും പോയാല്‍ എങ്ങോട്ടെന്ന്‌ ആരറിയും. പഴയകാലമല്ല, കൊള്ളരുതായ്‌മയുടെ പാതാളക്കുഴിയാണ്‌ ഇപ്പോള്‍ നഗരം. അതില്‍പ്പെടാതെ നോക്കാന്‍ ഇത്തരം കോഴ്സുകളാണ്‌ നല്ലതെന്നു കരുതുന്നതും ശരിയാണ്‌.

പണ്ടത്തെ കളികളൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. അല്ലെങ്കിലും പഴയ കളികള്‍ ഇന്നത്തെ കുട്ടികള്‍ക്കെന്തിന്‌. ക്രിക്കറ്റും കംപ്യൂട്ടറും മൊബെയിലും ടാബ്ലെറ്റുമാണ്‌ അവരുടെ കളികള്‍. അതവരുടെ കുറ്റമല്ല. പക്ഷേ അവര്‍ കളിക്കണം.കളി ഉപേക്ഷിക്കുന്ന അവധിക്കാലം അവരുടെ ജീവിതത്തിലെ പലതിനും അവധി പ്രഖ്യാപിക്കും.

സിദ്ധാര്‍ത്ഥ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.