സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭുചലനം. വടക്കു പടിഞ്ഞാറന്‍ ചിലിയിലെ സമുദ്രതീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത റിക്ടര്‍ സ്കെയിലില്‍ 7 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജി വിഭാഗം അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം 5.16 നാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലി ഭൂചലന സാധ്യതയുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: