Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അതേ തന്ത്രം – ഭിന്നിപ്പിച്ചു ഭരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 08:25 pm IST
in Vicharam

അതിവിശാലമായ ഇന്ത്യയെ പരിമിതമായ സൈനിക ബലം കൊണ്ട്‌ അടക്കി ഭരിക്കാന്‍ ബ്രിട്ടീഷ്‌ സാമ്രാജ്യം സ്വീകരിച്ച മാക്കിയവെല്ലിയന്‍ തന്ത്രമായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്‌. ഇന്ത്യന്‍ ജനതയുടെ ദേശീയ വികാരം ബ്രിട്ടീഷ്‌ ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇത്തരമൊരു ഐക്യബോധം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമാകാതിരിക്കാന്‍ ഭിന്നിപ്പിക്കല്‍ തന്ത്രമാണ്‌ ഫലപ്രദമായി കോളനി വാഴ്ചക്കാര്‍ സ്വീകരിച്ചത്‌. ആദ്യ കാലത്ത്‌ നാട്ടുരാജാക്കന്‍മാരെ തമ്മിലടിപ്പിച്ചാണ്‌ ബ്രിട്ടന്‍ ഈ നയം വിജയകരമായി പരീക്ഷിച്ചത്‌. പിന്നീട്‌ മതത്തിന്റെയും ജാതിയുടേയും ഭാഷയുടേയും പ്രദേശത്തിന്റേയുമൊക്കെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമവും അവര്‍ തുടര്‍ന്നു. പൂര്‍ണ്ണമായി വിജയിച്ചില്ലെങ്കിലും. രാജ്യം സ്വതന്ത്രമായതോടെ ഈ ഭിന്നതക്കറുതി വരുമെന്നും ഒരു സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയില്‍ ഇന്ത്യ പുരോഗതിയിലേക്ക്‌ കുതിക്കുമെന്നും കരുതിയവര്‍ക്കു തെറ്റി. അധികാരം കൈപ്പിടിയിലൊതുക്കാന്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം സ്വീകരിച്ച അതേ മാര്‍ഗങ്ങളാണ്‌ തുടര്‍ന്ന്‌ വന്ന കോണ്‍ഗ്രസ്‌ ഭരണകൂടങ്ങളും സ്വീകരിച്ചത്‌.

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ആശയത്തെ സിദ്ധാന്തവത്കരിക്കാനാണ്‌ നെഹ്രു തന്റെ നാനാത്വത്തില്‍ ഏകത്വം എന്ന വാദത്തിലൂടെ ശ്രമിച്ചത്‌. മത ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ സ്വത്വ വാദം വളര്‍ത്തുന്നത്‌ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിന്‌ ഉറച്ച അടിത്തറ സൃഷ്ടിക്കുമെന്ന്‌ കൃത്യമായി കണക്കു കൂട്ടിയായിരുന്നു ഈ നീക്കങ്ങള്‍. ആപത്കരമായ വിധത്തില്‍ വളര്‍ത്തിയ ഈ സ്വത്വ വാദ രാഷ്‌ട്രീയത്തിന്റെ ഏറ്റവും ഭീകരമായ മുഖങ്ങളാണ്‌ കാശ്മീരിലും പഞ്ചാബിലും കണ്ടത്‌. യുപി,ബീഹാര്‍,ഗുജറാത്ത്‌, ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും ഇത്‌ തിരിച്ചടികളും കലാപങ്ങളും സൃഷ്ടിച്ചു. 1992 ല്‍ പുറത്തിറങ്ങിയ ദ ബ്ലീഡിംഗ്‌ പഞ്ചാബ്‌ : എ റിപ്പോര്‍ട്ട്‌ ടു ദി നേഷന്‍ എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താക്കളായ അമോലക്‌ സിംഗും ജസ്പാല്‍ ജാസ്സിയും വിവരിക്കുന്നത്‌ കോണ്‍ഗ്രസ്‌ നേതൃത്വം എങ്ങനെയാണ്‌ സിഖ്‌ വംശജരെ വഞ്ചിച്ചതെന്നാണ്‌. നൂറുകണക്കിന്‌ നിരപരാധികളെ കൊന്നൊടുക്കാന്‍ മാത്രം സിഖ്‌ വംശജരും മറ്റു വിഭാഗങ്ങളും തമ്മില്‍ ഒരു പ്രശ്നവും നിലവിലുണ്ടായിരുന്നില്ല. പഞ്ചാബിലെമ്പാടും നൂറുകണക്കിന്‌ നിരങ്കാരി ക്ഷേത്രങ്ങള്‍ അടച്ചു പൂട്ടപ്പെടുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. കാശ്മീരില്‍ ഇതിനകം കൊല്ലപ്പെട്ട നിരപരാധികളുടെ സംഖ്യ 30,000 കടന്നിരിക്കുന്നു. ആപത്കരമായ വിധത്തില്‍ മത സ്വത്വ വാദത്തെ വളര്‍ത്തുകയും ദേശീയ ഐക്യബോധത്തിനെതിരെ മാരക പ്രഹരശേഷിയുള്ള ആയുധമായി ഈ മത സ്വത്വ വാദത്തെ ഉപയോഗിക്കുകയും ചെയ്യുക എന്ന തന്ത്രം മാരകമായ വിധത്തില്‍ ഇന്ത്യന്‍ പൊതു സമൂഹത്തെ മുറിവേല്‍പ്പിക്കുന്നു. സങ്കുചിതമായ ഈ ഭിന്നിപ്പിക്കല്‍ തന്ത്രം വഴി രാജ്യത്തെ 18 കോടിയിലേറെ വരുന്ന ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാമെന്ന പ്രതീക്ഷയാണ്‌ കോണ്‍ഗ്രസ്‌ പുലര്‍ത്തുന്നത്‌.

ഇത്തരമൊരു നീക്കത്തിന്റെ അവസാന എപ്പിസോഡാണ്‌ രംഗനാഥ മിശ്ര കമ്മീഷന്‍ . മതാടിസ്ഥാനത്തില്‍ സംവരണം എന്ന അപകടകരമായ നിര്‍ദ്ദേശമാണ്‌ ഇതു വഴി കോണ്‍ഗ്രസ്‌ മുന്നോട്ട്‌ വക്കുന്നത്‌. മുസ്ലീം മതത്തില്‍ പെട്ടവര്‍ക്ക്‌ പത്തു ശതമാനം സംവരണവും മറ്റു മതന്യൂനപക്ഷങ്ങള്‍ക്ക്‌ അഞ്ച്‌ ശതമാനം സംവരണവും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 15 ശതമാനത്തിലേറെ വരുന്ന മുസ്ലീം സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ പീഡനങ്ങളേറ്റു തളര്‍ന്ന പിന്നോക്ക ജാതികള്‍ക്ക്‌ നല്‍കുന്ന അവകാശമാണ്‌ സംവരണം. അതിന്റെ പരിധിയിലേക്ക്‌ മത ന്യൂനപക്ഷങ്ങള്‍ കൂടി കടന്നെത്തുന്നതോടെ ഫലത്തില്‍ അവശ സമുദായത്തിനുവേണ്ടിയുളള സംവരണം എന്ന ആശയം തന്നെ അപ്രസക്തമായി തീരും. ഇതിനു പുറമേയാണ്‌ പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്കും മുസ്ലീംമതസ്ഥര്‍ക്കും പട്ടികജാതി ലിസ്റ്റില്‍ പ്രവേശനം നല്‍കണമെന്ന നിര്‍ദ്ദേശം. ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവര്‍ക്ക്‌ സഹായവും സംവരണവും നല്‍കുന്നത്‌ തെറ്റല്ല. മറിച്ച്‌ ആവശ്യമാണുതാനും. എന്നാല്‍ അത്‌ ഏതെങ്കിലും മതത്തിന്റെ അക്കൗണ്ടില്‍ ആകുന്നത്‌ അത്യന്തം അപകടകരമാണ്‌.

മറ്റു വിഭാഗങ്ങളും ഇത്തരം ആവശ്യങ്ങളുമായി രംഗത്തെത്താന്‍ സാധ്യതയുമുണ്ട്‌. ഇത്തരം എതിര്‍ വാദങ്ങളെയെല്ലാം തളളിക്കൊണ്ട്‌ രംഗനാഥ മിശ്ര കമ്മീഷനുമായി മുന്നോട്ട പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്താണ്‌. നെഹ്രുവും ഇന്ദിരാ ഗാന്ധിയും വിജയകരമായി പരീക്ഷിച്ചു വിജയിച്ച വോട്ട്‌ ബാങ്ക്‌ പൊളിറ്റിക്സ്‌ ആവര്‍ത്തിക്കാനുള്ള ശ്രമമാണ്‌ സോണിയ നടത്തിയത്‌. ഇതു വഴി ഹിന്ദി ഹൃദയഭൂമിയില്‍ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കാമെന്ന്‌ അവര്‍ കണക്കു കൂട്ടി. മുലായം സിംഗ്‌ യാദവ്‌, ലാലു പ്രസാദ്‌ യാദവ്‌ തുടങ്ങിയവരെ ഇതുവഴി തങ്ങളുടെ പാളയത്തില്‍ എത്തിക്കാമെന്നും കോണ്‍ഗ്രസ്‌ നേതൃത്വം കണക്കുകൂട്ടിയിരുന്നു.കേരളം കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലീം പിന്തുണയില്‍ കാര്യമായ വര്‍ദ്ധനവ്‌ ഉണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷേ ഇതേ തുടര്‍ന്ന്‌ അവകാശങ്ങള്‍ നഷ്ടമാകുന്ന പിന്നോക്ക ദലിത്‌ വിഭാഗങ്ങളുടെ കാര്യം സൗകര്യപൂര്‍വ്വം അവര്‍ മറന്നു. യഥാര്‍ത്ഥത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരമായ പരിരക്ഷയെ തകര്‍ക്കുകയും സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച്‌ മുതലെടുപ്പിന്‌ ശ്രമിക്കുകയുമാണ്‌ കോണ്‍ഗ്രസ്‌.

ടി.എസ്‌. നീലാംബരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.