Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇന്ത്യന്‍ ബോക്സിംഗ്‌ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:28 pm IST
inErnakulam

ലൗസാന്നെ (സ്വിറ്റ്സര്‍ലന്റ്‌): ഇന്ത്യന്‍ ബോക്സിംഗ്‌ ഫെഡറേഷന്റെ (ഐബിഎഫ്‌) അംഗീകാരം ഇന്റര്‍നാഷണല്‍ ബോക്സിംഗ്‌ അസോസിയേഷന്‍ (എഐബിഎ) റദ്ദാക്കി. എഐബിഎ മാനദണ്ഡ പ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കാത്ത പശ്ചാത്തലത്തിലാണ്‌ നടപടി. ലൗസാന്നെയില്‍ ഇന്നലെ ചേര്‍ന്ന എഐബിഎ യോഗമാണ്‌ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്‌. ഇതോടെ എഐബിഎ അംഗീകൃത ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ദേശീയ പതാകയ്‌ക്ക്‌ കീഴില്‍ മത്സരിക്കാനാകില്ല. പകരം അന്താരാഷ്‌ട്ര ബോക്സിംഗ്‌ അസോസിയേഷന്റെ ഫ്ലാഗിന്‌ കീഴില്‍ മാറ്റുരയ്‌ക്കേണ്ടിവരും.

2012 ഡിസംബറില്‍ ഇന്ത്യന്‍ ബോക്സിംഗ്‌ ഫെഡറേഷനെ എഐബിഎ താത്കാലികമായി പുറത്താക്കിയിരുന്നു. നേരത്തെ അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മറ്റിയും സമാനമായ രീതിയില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയുണ്ടായി. എന്നാല്‍ സോച്ചിയില്‍ നടന്ന ശൈത്യകാല ഒളിമ്പിക്സിനിടെ ഐഒഎയുടെ അംഗത്വം ഐഒസി പുനഃസ്ഥാപിച്ചു. അതുപോലെ ഐബിഎഫിന്റെ നിരോധനം പുനഃപരിശോധിക്കുമെന്ന്‌ എഐബിഎയും അറിയിച്ചിരുന്നു.
എന്നാല്‍ വിഷയം വീണ്ടും പരിശോധിച്ചെങ്കിലും ഐബിഎഫിന്റെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടി അംഗീകാരം എടുത്തുകളയുകയായിരുന്നു. നിലവിലെ ഫെഡറേഷന്‍ അംഗങ്ങള്‍ കായിക രംഗത്തിന്റെ പ്രതിച്ഛായക്ക്‌ കളങ്കം വരുത്തുന്ന രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ എഐബിഎ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നതുവരെ ഇന്ത്യന്‍ ബോക്സിംഗ്‌ ഫെഡറേഷന്‌ അംഗീകാരം നല്‍കാനാവില്ലെന്നാണ്‌ അന്താരാഷ്‌ട്ര ബോക്സിംഗ്‌ അസോസിയേഷന്റെ നിലപാട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

പുതിയ വാര്‍ത്തകള്‍

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.