Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

നിലമംഗലത്ത് പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 10:19 am IST
inTravel

നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച സമാപനമാകും. അപൂര്‍വ്വങ്ങളായ 167 തെയ്യങ്ങളാണ് ക്ഷേത്രപരിസരത്ത് കെട്ടിയാടുന്നത്. കാല്‍ചിലമ്പണിഞ്ഞ് പനയോലയും ചായില്യവും കൊണ്ടുള്ള മുഖത്തെഴുത്തുമായി തെയ്യങ്ങള്‍ കെട്ടിയാടുമ്പോള്‍ പതിനായിരങ്ങളാണ് അനുഗ്രഹം തേടി ക്ഷേത്രമുറ്റത്തേയ്‌ക്ക് എത്തുന്നത്. ചൊവ്വാഴ്ച നിലമംഗലത്ത് ഭഗവതിയുടെയും പുന്നക്കാല്‍ ഭഗവതിയുടെയും തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തുന്നതോടെ പെരുങ്കളിയാട്ടത്തിന് സമാപനമാകും. രാവിലെ 8.30 നും 8.47 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ്‌ പ്രധാന ആരാധനാ മൂര്‍ത്തികളായ നിലമംഗലത്ത്‌ ഭഗവതിയുടെയും, പുന്നക്കല്‍ ഭഗവതിയുടെയും തിരുമുടി ഉയരുക.

നിലമംഗലത്ത്‌ ഭഗവതി, പുന്നക്കാല്‍ ഭഗവതി എന്നീ പ്രധാന ആരാധനാമൂര്‍ത്തികള്‍ കൂടാതെ പൂമാരുതന്‍, വിഷ്‌ണു മൂര്‍ത്തി, ചെറിയ ഭഗവതി, പടക്കത്തി ഭഗവതി, ഉച്ചൂളികടവത്ത്‌ ഭഗവതി,കോടോത്ത്‌ ഭഗവതി, പുതിയ ഭഗവതി, ചെരളത്ത്‌ ഭഗവതി, ചെമ്പിലോട്ടു ഭഗവതി, നരമ്പില്‍ ഭഗവതി, ആയിറ്റി ഭഗവതി, പടവീരന്‍, തൂവക്കാളി, ഗുളികന്‍, പൊട്ടന്‍ തെയ്യം, മടയില്‍ ചാമുണ്ടി, രക്‌ത ചാമുണ്ടി, ഭൈരവന്‍, മന്ത്രമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളും അരങ്ങിലെത്തും മുന്നില്‍ കരംകൂപ്പി മനംനൊന്ത്‌ വിളിക്കുന്ന ഭക്‌തര്‍ക്ക്‌ അനുഗ്രഹം ചൊരിയാനെത്തും.

12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കളിയാട്ടമാണ് പെരുങ്കളിയാട്ടം. വലിയ പണച്ചെലവുണ്ട് പെരുങ്കളിയാട്ടത്തിന്. ഒട്ടേറെ ചടങ്ങുകളും അന്നദാനവും നിരവധി തെയ്യക്കോലങ്ങളും പെരുങ്കളിയാട്ടത്തില്‍ ഉണ്ടാവും. കളിയാട്ടം നടത്താന്‍ തീയതി നിശ്ചയിച്ചാല്‍ നടത്തുന്ന ആദ്യത്തെ ചടങ്ങാണ് ‘അടയാളം കൊടുക്കല്‍’. ഓരോ തെയ്യക്കോലവും കെട്ടാന്‍ നിശ്ചിത കോലക്കാരെ ഏല്പിക്കുന്ന ചടങ്ങാണിത്. അവര്‍ കാവിലോ സ്ഥാനങ്ങളിലോ തറവാടുകളിലോ എത്തി വാദ്യമേളം നടത്തുന്നതോടെ തെയ്യം തിറകളുടെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കുകയായി. തെയ്യം/തിറ നടക്കുന്നതിനു തലേന്ന് കോലക്കാരന്‍ സ്ഥാനത്തു വന്ന് ചെറിയ തോതില്‍ തെയ്യവേഷമിട്ട് വാദ്യമേളത്തോടെ പാട്ടുപാടി ഉറഞ്ഞു തുള്ളുന്നു. തോറ്റം എന്നാണ് ഈ വേഷത്തിന്റെ പേര്, അയാള്‍ പാടുന്ന പാട്ട് തോറ്റം പാട്ടും. തോറ്റത്തിന് മുഖത്ത് ചായം തേയ്‌ക്കില്ല. തോറ്റമില്ലാത്ത തെയ്യം തിറകള്‍ക്ക് പകരമുള്ളത് വെള്ളാട്ടമാണ്. തോറ്റത്തെപ്പോലെ തലേന്നു പുറപ്പെടുന്ന വേഷമാണ് വെള്ളാട്ടം. വെള്ളാട്ട് എന്നും ഇതിനു പറയാറുണ്ട്.

തെയ്യക്കലാകാരന്മാര്‍ക്കു വേഷമണിയാന്‍ ചില കാവുകളില്‍ സ്ഥിരം അണിയറകള്‍ ഉണ്ടാവും. ഇല്ലാത്തിടങ്ങളില്‍ താത്കാലികമായി മറകെട്ടി അണിയറ നിര്‍മിക്കും. ഇവിടെവച്ചാണ് കോലങ്ങള്‍ക്ക് മുഖത്തെഴുത്തു നടത്തുന്നത്. ചെറിയ മുടിയുള്ള തെയ്യങ്ങള്‍ അണിയറയില്‍ വച്ചു തന്നെ വേഷം പൂര്‍ത്തിയാക്കും. വലിയ മുടിയുള്ളവ മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലും കഴിഞ്ഞ് ദേവതാസ്ഥാനത്തു വന്നശേഷം മുടി അണിയും. ചമയവും മുടിയണിയലും കഴിഞ്ഞാണ് തെയ്യം നൃത്തമാരംഭിക്കുന്നത്.

ഓല, വാഴപ്പോള, പൂങ്കുല തുടങ്ങിയവകൊണ്ട് അലങ്കരിച്ച കള്ളു നിറച്ച ഓട്ടു പാത്രമായ കലശം എഴുന്നള്ളിക്കുന്നതുള്‍പ്പെടെ ഒട്ടേറെ അനുഷ്ഠാനങ്ങള്‍ തെയ്യം നിര്‍വഹിക്കും. കളിയാംബള്ളി എന്ന ബലി, കുരുതി തര്‍പ്പണം, പാരണ തുടങ്ങിയവ ഇത്തരം അനുഷ്ഠാനങ്ങളാണ്. തെയ്യത്തിന് ഇലയില്‍ അവല്‍, മലര്‍, പഴം, അപ്പം, ഇളനീര്, കല്‍ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നതാണ് പാരണ. ചില കാവുകളില്‍ തെയ്യത്തിന് മീനും നല്‍കും. (മീനമൃത്).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

India

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

Kerala

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

പുതിയ വാര്‍ത്തകള്‍

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.