Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 08:54 pm IST
inVicharam

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നും 58 ആയി ഉയര്‍ത്തുന്നു. അതിനായി പ്രത്യേക ഫണ്ട്‌ രൂപീകരിക്കാന്‍ ശമ്പളത്തില്‍നിന്നും നല്ലൊരു വിഹിതം നിര്‍ബന്ധമായി സര്‍ക്കാരില്‍ നിക്ഷേപിക്കണമെന്നാണ്‌ സംസ്ഥാന ധനസ്ഥിതി അവലോകന കമ്മറ്റിയുടെ ശുപാര്‍ശ. ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ പെന്‍ഷന്‍ പറ്റിയ ശേഷവും ജീവനക്കാര്‍ ദീര്‍ഘകാലം ജീവിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ശുപാര്‍ശ സ്വാഗതാര്‍ഹം തന്നെയാണ്‌. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ പെന്‍ഷന്‍ പ്രായം കുറവാണ്‌. പെന്‍ഷന്‍ബാധ്യത നിയന്ത്രിക്കാനാണ്‌ ജീവനക്കാര്‍ക്ക്‌ നിര്‍ബന്ധിത നിക്ഷേപ പദ്ധതി ശുപാര്‍ശ ചെയ്തിരിക്കുന്നത്‌. സര്‍ക്കാരിന്റെ സാമ്പത്തികനില അപകടത്തിലാണെന്ന്‌ ധനമന്ത്രി പ്രഖ്യാപിക്കുമ്പോഴും നികുതി പിരിവില്‍ സര്‍ക്കാര്‍ സംവിധാനം തികഞ്ഞ പരാജയമാണ്‌. സര്‍ക്കാരിന്‌ ലഭിക്കേണ്ട പിരിച്ചെടുക്കാത്ത നികുതി കുടിശിക 10,273 കോടിയാണ്‌. ഇത്‌ 2012 മാര്‍ച്ച്‌ വരെയുള്ള കണക്കാണ്‌. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കിട്ടേണ്ട നികുതി വരുമാനം പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത ഈ സര്‍ക്കാരിന്റെ കഴിവുകേട്‌ ലജ്ജാകരം തന്നെയാണ്‌. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ മിക്ക ഓഫീസുകളും ശ്രമിക്കണമെന്നും വനംവകുപ്പ്‌ ഇടമരങ്ങള്‍ മുറിച്ച്‌ ഓണ്‍ലൈന്‍ ലേലം നടത്തണമെന്നും വനഭൂമിയുടെ പാട്ടത്തുക ഉയര്‍ത്തണമെന്നും മറ്റും ശുപാര്‍ശയുണ്ട്‌. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍-എയ്ഡഡ്‌ അധ്യാപകര്‍ക്കുമുള്ള ശമ്പളം, പെന്‍ഷന്‍ മുതലായവയ്‌ക്കുള്ള ചെലവാണ്‌ സാമ്പത്തികസ്ഥിതി ശോചനീയമാക്കുന്നത്‌. ശമ്പള ചെലവില്‍ 46 ശതമാനം വര്‍ധന 2011-12 ല്‍ തന്നെ വന്നിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ട്രഷറിക്ക്‌ വന്‍ ബാധ്യത തന്നെയാണുള്ളത്‌.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒട്ടും പ്രവര്‍ത്തനക്ഷമമല്ല എന്നതാണ്‌ ഈ സാമ്പത്തിക ശോചനീയാവസ്ഥയ്‌ക്ക്‌ കാരണം. ബജറ്റ്‌ കൈയടി നേടാന്‍ മാത്രമാകരുത്‌. സര്‍ക്കാര്‍ ധനസ്ഥിതി യുഡിഎഫ്‌ ഭരണകാലത്ത്‌ തുലോം ശോചനീയമായിട്ടും ഏറ്റവും സമര്‍ത്ഥനായ ധനമന്ത്രി എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കെ.എം.മാണിക്ക്‌ ഈ സാമ്പത്തിക ശോചനീയാവസ്ഥയില്‍നിന്നും മോചനവഴി കാണിക്കാന്‍ ഈ ഭരണ കാലയളവില്‍ സാധ്യമായിട്ടില്ല. ഇപ്പോള്‍ വെളളക്കരവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസും എല്ലാ വര്‍ഷവും വര്‍ധിപ്പിക്കാനാണ്‌ ശുപാര്‍ശ. വെള്ളക്കരം വര്‍ധിപ്പിക്കുന്നത്‌ ബിപിഎല്ലുകാര്‍ക്ക്‌ ഭാരമാകാനാണ്‌ സാധ്യത.
അനാദായകരമായ സ്കൂളുകള്‍ക്കും ജോലി ചെയ്യാത്ത അധ്യാപകര്‍ക്കുവേണ്ടിയും അനാവശ്യ പണം ചെലവഴിക്കുന്നുണ്ട്‌. ഇതുമാത്രം 8034 കോടിയുടെ ബാധ്യത വരുത്തി എന്നാണ്‌ കാണുന്നത്‌. കടമെടുക്കുന്ന പണം പോലും റവന്യൂ ചെലവുകള്‍ക്കായി വകമാറ്റുകയാണ്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ രീതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സംഘടിത ബലത്തിന്‌ മുന്‍പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമ്പോള്‍ സര്‍ക്കാരിലേക്ക്‌ കിട്ടാനുള്ള നികുതികള്‍ പിരിച്ചെടുത്ത്‌ വേണം ഈ ബാധ്യതകള്‍ നിറവേറ്റാന്‍. യുഡിഎഫ്‌ സര്‍ക്കാര്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ മുന്‍പില്‍ താല്‍ക്കാലിക പരിഹാരം തേടി ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ കൈക്കൊള്ളുന്നതിനാലാണ്‌ ഇത്തരം സാമ്പത്തിക പ്രതിസന്ധി കേരളത്തിന്‌ അഭിമുഖീകരിക്കേണ്ടി വരുന്നത്‌.

നികുതിയേതര വരുമാനം, മൂലധന ചെലവ്‌, റവന്യൂ കമ്മി മുതലായ സാമ്പത്തിക സൂചനകള്‍ തീരെ തൃപ്തികരമല്ലാതെ തുടരുന്നതിനും കൂടി പരിഹാരം കാണേണ്ടതാണ്‌. ഇപ്പോള്‍ ഉദ്യോഗസ്ഥരില്‍നിന്ന്‌ പ്രത്യേക പെന്‍ഷന്‍ ഫണ്ട്‌ പിരിക്കാന്‍ ശമ്പളത്തില്‍നിന്നും വിഹിതം പിടിച്ചെടുക്കേണ്ടി വരുന്നതും സാമ്പത്തിക അരക്ഷിതത്വം മൂലമാണ്‌. എന്നാലും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി സ്വാഗതാര്‍ഹം തന്നെയാണ്‌. പ്രത്യേകിച്ച്‌ കേരളത്തിന്റെ വികസന സൂചികയുടെ ലക്ഷണമായി കണക്കാക്കുന്ന ആയുര്‍ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍. 58 വയസ്സില്‍ പെന്‍ഷന്‍ പറ്റുന്നവര്‍ യഥാര്‍ത്ഥത്തില്‍ വൃദ്ധരല്ല എന്ന്‌ തിരിച്ചറിയുകയാണെങ്കില്‍ അവര്‍ക്ക്‌ സ്വയം വരുമാനം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ തേടാനാകും. മലയാളിയുടെ മാനസികാവസ്ഥ എല്ലാം സര്‍ക്കാരിന്റെ ചുമതലയാണെന്നാണ്‌. അതുകൊണ്ടുതന്നെ പെന്‍ഷന്‍ ലക്ഷ്യമിട്ടാണ്‌ എല്ലാവരും സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നത്‌. ആഗോള വികസന കാലഘട്ടത്തില്‍ സ്വയംതൊഴില്‍ അഭിമാനാര്‍ഹമായ പ്രക്രിയയാണ്‌. കേരളത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിലേക്ക്‌ കിട്ടേണ്ട നികുതിപിരിവ്‌ കാര്യക്ഷമമാക്കുന്നതിനോടൊപ്പം ജനങ്ങളുടെ സാത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.