Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ത്യ തിളങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2014, 07:14 pm IST
inVicharam

തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക്‌ എഞ്ചിന്‍ ഉപയോഗിച്ച്‌ ജിഎസ്‌എല്‍വി ഡി അഞ്ചിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച്‌ മികച്ച ബഹിരാകാശ ശാസ്ത്ര ശേഷിയുള്ള ആറു രാജ്യങ്ങളില്‍ ഒന്നായി സ്ഥാനം പിടിച്ച്‌ സ്വയംപര്യാപ്തത തെളിയിച്ച്‌ ഇന്ത്യ ലോകരാഷ്‌ട്രങ്ങളുടെ മുന്നില്‍ വന്‍ ശക്തിയായി തിളങ്ങുകയാണ്‌. ചാന്ദ്രയാന്‍ വിക്ഷേപിച്ച്‌ പിഎസ്‌എല്‍വി യുഗത്തില്‍ എത്തിയ ഇന്ത്യ ഇതോടെ ജിഎസ്‌എല്‍വി യുഗത്തിലേക്ക്‌ പ്രവേശിപ്പിച്ച്‌ ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ വിജയത്തിന്‌ മാറ്റുകൂട്ടിയിരിക്കുകയാണ്‌. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്‌, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യയെ ഈ ഭ്രമണപഥ ശോഭയില്‍നിന്ന്‌ ബഹിഷ്ക്കരിക്കാന്‍ അമേരിക്കയും റഷ്യയും ക്രയോജനിക്‌ സാങ്കേതിക വിദ്യ നേടാന്‍ ഇന്ത്യയെ പിന്തുണച്ചിരുന്നില്ല.

അന്നു മുതല്‍ അതി സങ്കീര്‍ണമായ ക്രയോജനിക്‌ സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. 2010 ല്‍ ഇന്നു സ്വയം വികസിപ്പിച്ചെടുത്ത തദ്ദേശീയ ക്രയോജനിക്‌ എഞ്ചിന്‍ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ട ശേഷമാണ്‌ ഈ ശോഭയാര്‍ന്ന വിജയം. ഇതോടെ എജ്യോൂസാറ്റിനു പകരമായി വിക്ഷേപിക്കുന്ന അത്യാധുനിക ഉപഗ്രഹമായി ജി സാറ്റ്‌ 14 മാറിയിരുന്നു. വാര്‍ത്താവിനിമയ രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിന്‌ ഇന്ത്യയെ ഇത്‌ പ്രാപ്തമാക്കി. ഞായറാഴ്ചത്തെ വിക്ഷേപണത്തോടെ ഇന്ത്യയുടെ യശസ്സ്‌ ഉയര്‍ന്നു എന്നു മാത്രമല്ല ബഹിരാകാശ ഗവേഷണരംഗത്ത്‌ ഇതോടെ ഇന്ത്യ ഒരു നാഴികക്കല്ല്‌ സ്ഥാപിക്കുകയും ഐഎസ്‌ആര്‍ഒയുടെ വിശ്വാസ്യത അരക്കിട്ട്‌ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്‌. 1982 കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ തയ്യാറാക്കിയ ജിഎസ്‌എല്‍വി ഡി-5 (ജിയോ സിങ്ക്രണസ്‌ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍-ഡവലപ്മെന്റ്‌ 5) പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതാണ്‌ ഇന്ത്യയുടെ അഭിമാനത്തിന്റെ കാതല്‍.

ജിഎസ്‌എല്‍വി 49.13 മീറ്റര്‍ പൊക്കമുള്ള 414.75 ടണ്‍ ഭാരമുള്ള ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക്‌ എഞ്ചിന്‍ ഘടിപ്പിച്ചതാണ്‌. 400 കോടിയുടെ ചെലവിലാണ്‌ ഈ ഉപഗ്രഹം നിര്‍മിച്ചത്‌. ഇതില്‍ ഇന്ത്യയെ മുഴുവന്‍ പരിധിയില്‍ കൊണ്ടുവരാന്‍ ശേഷിയുള്ള ട്രാന്‍സ്പോണ്ടറുകളുണ്ട്‌. ഇനി മുതല്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക്‌ ഇന്ത്യയ്‌ക്ക്‌ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല എന്നതും അഭിമാനകരമാണ്‌.

ഈ വന്‍ നേട്ടത്തില്‍ ഇസ്രോയുടെ മുഴുവന്‍ സംഘാംഗങ്ങളും പങ്കാളികളായിരുന്നു എന്ന്‌ ഇസ്രോ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഐഎസ്‌ആര്‍ഒ ഉയര്‍ച്ചയുടെ പടികള്‍ ഒന്നൊന്നായി കയറുകയാണ്‌. 20 വര്‍ഷത്തെ ഗവേഷണങ്ങളുടേയും അധ്വാനങ്ങളുടേയും വിജയമാണ്‌ ഇതെന്ന്‌ അദ്ദേഹം പ്രസ്താവിച്ചു. ജിഎസ്‌എല്‍വി ഡി അഞ്ചിന്റെ രൂപകല്‍പ്പന നടന്നത്‌ കേരളത്തില്‍ തന്നെയാണല്ലൊ. ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയ്‌ക്ക്‌ ലോകരാഷ്‌ട്രങ്ങളില്‍ വിപണന സാധ്യതയുമുണ്ട്‌.

നേരത്തെ ഇന്ത്യയ്‌ക്ക്‌ ക്രയോജനിക്‌ സാങ്കേതിക വിദ്യ കൈമാറാന്‍ വിസമ്മതിച്ചത്‌ ഭൂഖണ്ഡാന്തര മിസെയിലുകളില്‍ ഉപയോഗിച്ചേക്കാം എന്ന ഭീതി മൂലമായിരുന്നു. ഈ ഭീതി യാഥാര്‍ത്ഥ്യമാക്കി ഭൂഖണ്ഡാന്തര മിസെയില്‍ നിര്‍മാണ ശേഷി നേടിയ ഇന്ത്യ പ്രതിരോധ രംഗത്തും ഒരു ശക്തിയായി രൂപാന്തരം പ്രാപിക്കുകയാണ്‌.

കഴിഞ്ഞവര്‍ഷം ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത്‌ സ്ഥാപിച്ച റെക്കോര്‍ഡ്‌ മംഗള്‍യാന്‍ വിക്ഷേപണത്തില്‍ കൂടിയാണെങ്കില്‍ പുതുവര്‍ഷപ്പിറവിയില്‍ ഇന്ത്യന്‍ യശ്ശസ്സിന്‌ തിളക്കം കൂട്ടുന്നതാണ്‌ ജിഎസ്‌എല്‍വി വിക്ഷേപണം. രണ്ടാം ചൊവ്വാ ദൗത്യത്തിന്‌ ജിഎസ്‌എല്‍വി-ഡിയായിരിക്കും ഉപയോഗിക്കുക. ടെലി വിദ്യാഭ്യാസ-ടെലി മെഡിസിന്‍ മേഖലകളിലും ഇന്ത്യന്‍ പുരോഗമനം ഇത്‌ സാധ്യമാക്കുന്നു. ഇന്ത്യന്‍ ശാസ്ത്രലോകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.