Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്ത്രിസഭാ പുനഃസംഘടന വൃഥാ വ്യായാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 06:51 pm IST
in Vicharam

പുതുവര്‍ഷം കേരളത്തിന്‌ നല്‍കുന്നത്‌ പ്രതീക്ഷയല്ല, ആകാംക്ഷയാണ്‌. മന്ത്രിസഭാ പുനഃസംഘടനയില്‍ കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തലയെ മന്ത്രിയാക്കി ആഭ്യന്തരവും വിജിലന്‍സും നല്‍കിയപ്പോള്‍ സ്ഥാനഭ്രഷ്ടനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‌ നേരത്തെ ഗണേഷ്‌ കുമാര്‍ വഹിച്ചിരുന്ന വനം-സ്പോര്‍ട്സ്‌ സിനിമാ വകുപ്പുകള്‍ കൊണ്ട്‌ തൃപ്തിയടയേണ്ടിവന്നിരിക്കുകയാണ്‌. ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ അപസ്വരങ്ങള്‍ നിലനില്‍ക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്‌. ഒഴിഞ്ഞുകിടക്കുന്ന കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ ആരെ അവരോധിക്കും മറ്റാരൊക്കെ സ്ഥാനഭ്രഷ്ടരാകും മുതലായവ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളായി അവശേഷിക്കുന്നു. മന്ത്രിസഭാ പുനഃസംഘടന വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണെങ്കില്‍ ഈ പുനഃസംഘടന ജനവികാരത്തെ ഒരുതരത്തിലും ബാധിക്കാന്‍ സാധ്യതയില്ല. ഇന്ത്യയില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ കിട്ടിയ തിരിച്ചടി ലോക്സഭാ തെരഞ്ഞെടുപ്പിലും നേരിട്ടേക്കാം എന്ന ആശങ്കയാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കുവാന്‍ പോകുന്നു എന്ന വാര്‍ത്തയും അതിന്റെ നിഷേധവും. രാഹുലിനെ പ്രധാനമന്ത്രിയാക്കി തെരഞ്ഞെടുപ്പ്‌ അഭിമുഖീകരിച്ചാല്‍ വിജയം സുനിശ്ചിതം എന്ന കോണ്‍ഗ്രസ്‌ ധാരണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം അസ്ഥാനത്താക്കുന്നു.

സ്ഥാനഭ്രഷ്ടനായ തിരുവഞ്ചൂര്‍ തന്റെ ഭരണകാലം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തും എന്ന്‌ പത്രസമ്മേളനത്തില്‍ പറഞ്ഞതു തന്നെ അദ്ദേഹത്തിന്റെ അതൃപ്തിയുടെ സൂചനയാണ്‌. എ ഗ്രൂപ്പുകാരനായ തിരുവഞ്ചൂരിനെ മാറ്റി ഐ ഗ്രൂപ്പുകാരനായ രമേശ്‌ ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനാകുകയായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയോ വകുപ്പ്‌ മാറ്റമോ സര്‍ക്കാരിനെതിരായ ജനവികാരത്തെ ഒരുതരത്തിലും ബാധിക്കുകയില്ല. യുഡിഎഫ്‌ ഭരണത്തിന്‍ കീഴില്‍ വികസിച്ചത്‌ വികസനമായിരുന്നില്ല, വിവാദങ്ങളായിരുന്നല്ലോ. സരിതാ വിവാദം തന്നെയാണ്‌ ഇപ്പോഴത്തെ മന്ത്രിസഭാ പുനഃസംഘടനയിലേക്ക്‌ നയിച്ചതെന്ന്‌ കരുതേണ്ടിയിരിക്കുന്നു. ജയില്‍ വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭരണത്തിലാണ്‌ ജയിലില്‍ ടിപി വധക്കേസിലെ പ്രതികള്‍ ഫേസ്‌ ബുക്കില്‍ കയറിയതും കോടികളുടെ വെട്ടിപ്പ്‌ നടത്തിയ സരിതയ്‌ക്ക്‌ മോഡലിനെപ്പോലെ ഫാഷനബിളായ വസ്ത്രങ്ങളും സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ സൗന്ദര്യവര്‍ധകവസ്തുക്കളും എത്തിച്ചുകൊടുത്തതും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ ശാലുമേനോനും തമ്മിലുള്ള കൂടിക്കാഴ്ചയും വിവാദമായിരുന്നു. സോളാര്‍ കേസ്‌ യുഡിഎഫ്‌ മന്ത്രിസഭയുടേയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന്റേയും പ്രതിച്ഛായ തകര്‍ത്തു. യുഡിഎഫ്‌ മന്ത്രിസഭ വിവാദച്ചുഴിയിലകപ്പെടുകയാണ്‌. സോളാര്‍ കേസിലും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും തിരുവഞ്ചൂര്‍ സിപിഎം അനുകൂല സമീപനം കൈക്കൊണ്ടതായി വിമര്‍ശനമുയര്‍ത്തിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ പാര്‍ട്ടി പ്രതിച്ഛായ ഉയര്‍ത്താനുള്ള ഈ നടപടി വ്യര്‍ത്ഥമാണ്‌. പാര്‍ട്ടിക്കുള്ളില്‍ ഐക്യം പുനഃസ്ഥാപിക്കാനോ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനോ ഈ നടപടി സഹായകമാകില്ല. എ-ഗ്രൂപ്പിലെ ആഭ്യന്തര കലാപം ഐ ഗ്രൂപ്പ്‌ മുതലെടുത്തു എന്നുമാത്രം. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നത്‌ ആരെ കെപിസിസി പ്രസിഡന്റാക്കും എന്ന ആശയക്കുഴപ്പത്തിലാണ്‌. കാര്‍ത്തികേയനെ പ്രസിഡന്റാക്കിയാല്‍ സ്പീക്കര്‍ സ്ഥാനത്തേയ്‌ക്ക്‌ മത്സരം വരും. ഈ രാഷ്‌ട്രീയ കളികളില്‍ ചില രാഷ്‌ട്രീയനേതാക്കള്‍ നേട്ടം കൊയ്യുമ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരും.
ഇപ്പോള്‍ 300 രൂപയോളം ഗ്യാസ്‌ വില കൂട്ടിയെന്നും ഇല്ലെന്നുമുള്ള വാര്‍ത്തയും ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക്‌ സബ്സിഡി ലഭിക്കില്ലെന്ന വാര്‍ത്തയും ജനങ്ങളെ മുള്‍മുനയിലാക്കുന്നു. ഗണേഷ്‌ കുമാറിനെ മന്ത്രിസഭയിലെടുക്കാത്തതില്‍ ബാലകൃഷ്ണപിള്ള അതൃപ്തനാണ്‌. ഗണേഷ്‌ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കും എന്ന ഭീഷണി യുഡിഎഫ്‌ രാഷ്‌ട്രീയം കലുഷിതമാക്കുന്നു. ഗ്യാസ്‌ വില വര്‍ധനയും ആധാര്‍കാര്‍ഡിന്റെ ലഭ്യതാപ്രശ്നവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. എന്നിട്ടും ജനങ്ങളുടെ ആശങ്കകള്‍ക്ക്‌ പ്രതിവിധി കാണാനല്ല തങ്ങളുടെ പദവികള്‍ സംരക്ഷിക്കുന്നതിനാണ്‌ യുഡിഎഫ്‌ നേതാക്കള്‍ക്ക്‌ താല്‍പ്പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.