Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മടങ്ങാം കാര്‍ഷിക മേഖലയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 06:47 pm IST
in Vicharam

കേരളം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്ന്‌ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയുടെ കുറവാണ്‌. ഉണ്ടെങ്കില്‍ തന്നെ അമിതവില നല്‍കണം. എന്നാല്‍ അമിതവില നല്‍കി വാങ്ങുന്നവ തന്നെ പലപ്പോഴും ഗുണനിലവാരം ഇല്ലാത്തവയാണ്‌. ഇതുമൂലം സാധാരണക്കാരന്റെ കുടുംബാന്തരീക്ഷം അസ്വസ്ഥത നിറഞ്ഞതാകുന്നു.

ഗുരുദേവന്‍ ഭാര്യാധര്‍മ്മം എന്ന കൃതിയിലൂടെ ഉദ്ബോധിപ്പിച്ചിട്ടുള്ളവ കര്‍മ്മപഥത്തില്‍ എത്തിക്കാനായാല്‍ കുടുംബങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഒപ്പം വര്‍ത്തമാനകാലഘട്ടത്തില്‍ എപ്രകാരം ആനുകാലിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാവുമെന്നു ചിന്തിക്കാനും ഒന്നിച്ചുകൂടി പരസ്പരം ചര്‍ച്ചചെയ്ത്‌ ഉരുത്തിരിയുന്ന ആശയങ്ങള്‍ സമൂഹത്തിലേക്ക്‌ പകര്‍ന്നുകൊണ്ടു വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനും നമുക്കു കഴിയണം.

എണ്‍പത്‌ സംവത്സരങ്ങള്‍ക്കുമുമ്പ്‌ ശിവഗിരി തീര്‍ത്ഥാടനത്തിന്‌ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ വച്ച്‌ അനുമതി നല്‍കിയപ്പോള്‍ ഒരു നവയുഗസൃഷ്ടിക്കുതകുന്ന പല ആശയങ്ങളും ലോകത്തിനായി അവതരിപ്പിച്ചു. അവയില്‍ ഓരോന്നും നടപ്പിലാക്കുകയെന്ന പാവനമായ ദൗത്യം ഏറ്റെടുക്കുകയേ വേണ്ടു.

ശിവഗിരിയില്‍ മഹാതീര്‍ത്ഥാടനം നടക്കുമ്പോള്‍ ദേശം തോറുമുള്ള ഭക്തര്‍ തീര്‍ത്ഥാടകരായി എത്തിച്ചേരുന്ന അവസരം ഗുരുദേവന്റെ തീര്‍ത്ഥാടനസങ്കല്‍പം നാം ചര്‍ച്ച ചെയ്യാറുണ്ട്‌. ചര്‍ച്ച ചെയ്യപ്പെടുന്ന ഭക്തര്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുകയും തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വീടുകളില്‍ എത്തിയശേഷം ശിവഗിരിയില്‍ നിന്നും ലഭ്യമായ അറിവുകള്‍ സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നായിരുന്നു ഗുരുദേവന്‍ ആഗ്രഹിച്ചിരുന്നത്‌.

മഹാഗുരുവിന്റെ ഇച്ഛ നടപ്പിലാകണമെങ്കില്‍ അവയ്‌ക്കനുസരണമായ പദ്ധതികള്‍ നാം ഏറ്റെടുക്കേണ്ടതുണ്ട്‌. അവയില്‍ അനായാസേന ചെയ്യാവുന്നവ ബഹുഭൂരിപക്ഷത്തിനും പ്രത്യേകിച്ച്‌ താഴെ തട്ടിലുള്ളവരുടെ ജീവിത ഔന്നത്യത്തിന്‌ വഴി തുറക്കും.

നമ്മുടെ സംസ്ഥാനം ഒരു കാലഘട്ടത്തില്‍ കാര്‍ഷിക വിളകളുടെ നാടായിരുന്നു. എവിടെ ചെന്നാലും ഒരു നുള്ളു പുരയിടവും ഉപയോഗശൂന്യമായി കിടന്നിരുന്നില്ല. ഇന്ന്‌ എവിടെചെന്നാലും കാണാനാവുന്നത്‌ ഇതില്‍നിന്നും വളരെ മാറിയ സാഹചര്യം. എല്ലായിടത്തും കാടുകയറി തരിശായി കിടക്കുന്ന പുരയിടങ്ങള്‍. ഈ അവസ്ഥ മാറേണ്ടതായിട്ടുണ്ട്‌. ഇതു മാറ്റിയെടുക്കാന്‍ ഏറെ പ്രവര്‍ത്തിക്കാന്‍ ആവുന്നത്‌ സാധാരണക്കാര്‍ക്കാണ്‌. ഓരോ വീടിനും അവരവര്‍ക്കാവശ്യമുള്ള ഉല്‍പന്നങ്ങള്‍ കണ്ടെത്താനാകണം.

മരച്ചീനി മലയാളികളുടെ ഇഷ്ടഭക്ഷണമായിരുന്നു. ഇഷ്ടഭക്ഷണം എന്നതിലുപരി ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരുന്ന ബഹുഭൂരിപക്ഷവും വിശപ്പടക്കാന്‍ പൗരാണിക കാലം മുതലേ ആശ്രയിച്ചിരുന്നത്‌ മരച്ചീനിയെ ആയിരുന്നു. പലതരം മരച്ചീനികളാല്‍ സമ്പന്നമായിരുന്നു കേരളം. കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന മരച്ചീനി നിത്യഭക്ഷണമായും ആവശ്യം കഴിഞ്ഞുള്ളവ വിറ്റഴിച്ചു മറ്റാവശ്യങ്ങള്‍ക്കു ധനം കണ്ടെത്തുന്നതിനും നാളേയ്‌ക്ക്‌ ഭക്ഷണവുമായി ഉപയോഗിക്കുംവിധം വിവിധ തരങ്ങളില്‍ സംസ്കരിച്ച്‌ ഉണക്കി സൂക്ഷിക്കുന്ന ഏര്‍പ്പാടും നാടാകെ നിലനിന്നിരുന്നു. ആര്‍ക്കും യഥേഷ്ടം ചെയ്യാവുന്ന കാര്‍ഷിക വിളകളില്‍ പ്രഥമസ്ഥാനമായിരുന്നു മരച്ചീനി നേടിയത്‌. കൃഷിയില്‍നിന്നു മരച്ചീനിയുടെ ഉല്‍പാദനം കുറച്ചപ്പോള്‍ ഉള്ളവയ്‌ക്ക്‌ വിലവര്‍ദ്ധിക്കുകയും വില നല്‍കി വാങ്ങിയുള്ള ഉപയോഗം എല്ലാവര്‍ക്കും സാധാരണ പറ്റാതെ വന്നു. പലപ്പോഴും കിട്ടാക്കനിയായ മരച്ചീനി ഇന്ന്‌ ധനികരുടെ ഇഷ്ടവിഭവ സ്ഥാനം നേടുന്നു. ഒന്നു ചിന്തിച്ചാല്‍ കാടായി കിടക്കുന്ന തരിശുഭൂമിയില്‍ ഈ വിള ഉല്‍പാദിച്ചുകൊണ്ട്‌ ഭക്ഷ്യവിഭവത്തിനായി മാറ്റിവയ്‌ക്കപ്പെടുന്ന ധനത്തിന്റെ അളവു ചുരുക്കാനാവുമെന്നു കണ്ടറിയേണം.

വിവിധതരം മറ്റു ഉല്‍പന്നങ്ങളും നാം കൈയൊഴിഞ്ഞ മട്ടിലാണ്‌. ചേന, ചേമ്പ്‌, കാച്ചില്‍, ഇതര കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വിവിധയിനം വാഴകള്‍, ഫലവൃക്ഷങ്ങള്‍, ഇലക്കറിവര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ സമൃദ്ധിമായിരുന്ന മലയാളനാട്‌ ഇന്ന്‌ ഇവ കണികാണാനില്ലാത്തവിധം അന്യം നിന്ന അവസ്ഥയിലായി. നമുക്ക്‌ ഒരു മടങ്ങിപ്പോക്ക്‌ ഈ രംഗത്തേക്ക്‌ ആലോചിക്കുന്നത്‌ ഉചിതമാകും. ഒരു പുതിയ സംസ്കാരത്തെ പാകപ്പെടുത്തുവാന്‍ ശ്രീനാരായണ ഗുരുദേവ സന്ദേശം ഉള്‍ക്കൊള്ളുന്ന അനുയായികള്‍ക്കെങ്കിലും കഴിയണമെന്നാണ്‌ ആഗ്രഹം. അപ്രകാരം ഗുരുദേവ കല്‍പന ശിരസാവഹിച്ചുകൊണ്ടു വലിയ ധനം ചെലവഴിക്കാതെ കുടുംബത്തിന്‌ ധനാഭിവൃദ്ധിയെ കണ്ടെത്താവുന്നതും അധികം പരിജ്ഞാനങ്ങള്‍ ഇല്ലാതെയും നടപ്പിലാക്കാവുന്ന കാര്‍ഷികമേഖലയിലേക്ക്‌ കടക്കാം. ഒരു വലിയ ജനവിഭാഗത്തിന്‌ ഈ രംഗത്തേക്ക്‌ പ്രവേശിക്കാനായാല്‍ അതുവഴി മഹാഗുരുവിന്റെ അഭിലാഷം സാക്ഷാത്കരിക്കാനാവും. കാര്‍ഷകമേഖലയില്‍ കഴിഞ്ഞകാല അവസ്ഥയിലേക്ക്‌ നമ്മുടെ നാടിനെ എത്തിക്കുന്നതിനും കുടുംബങ്ങളിലെ സൗകര്യങ്ങളില്‍ ഗണ്യമായ കുറവു കണ്ടെത്താനും അതുവഴി മറ്റു രംഗത്തേക്കുകൂടി കടന്നുവരാനും ഇതിലൂടെ കഴിയും.

ധനാഭിവൃദ്ധിയേക്കാളുപരി അന്യനാട്ടില്‍നിന്നും ഇറക്കുമതി ചെയ്യാനും വിലയേറിയതും ഒപ്പം അധിക വള-വിഷ പ്രയോഗങ്ങളാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമായ പലതരം ഭക്ഷ്യവിഭവങ്ങള്‍ നമുക്ക്‌ ഒഴിവാക്കാനുമാകും.

ഓരോ കുടുംബവും ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ തങ്ങളുടെ ഉപയോഗശേഷം മിച്ചം വരുന്നവ ഇന്നു വിറ്റഴിക്കാന്‍ മുന്‍കാലത്തേക്കാളേറെ വിപണയില്‍ നമുക്കു ചുറ്റും തന്നെയുണ്ട്‌. നേരത്തെ മെയിലുകള്‍ താണ്ടി വില്‍ക്കാന്‍ കൊണ്ടുപോയിരുന്നവ ഇപ്പോള്‍ ഉല്‍പ്പാദകരുടെ സമീപത്തെത്തി ആവശ്യക്കാര്‍ വാങ്ങുകയോ, ഉല്‍പാദകന്റെ വീടിനു സമീപം തന്നെയുള്ള ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളില്‍ എത്തിച്ചു വില ഈടാക്കാനോ കഴിയും.

ഒന്നില്‍കൂടുതല്‍ വ്യക്തികളോ കുടുംബങ്ങള്‍ ചേര്‍ന്നോ, വിവിധ സാമുദായിക-രാഷ്‌ട്രീയ-സാമൂഹിക സംഘടനകള്‍ ചേര്‍ന്നോ ലഭ്യമാകുന്ന ഭൂമി പാട്ടത്തിനെടുത്തോ മറ്റുതരത്തിലോ ലഭ്യമാക്കിയും ഇന്നു കൃഷി ചെയ്യാനാകും. ഇവര്‍ക്കു താങ്ങായി സാധാരണ വിപണികളോ രംഗത്തുവരും. കൃഷിവകുപ്പുവഴി സംസ്ഥാന സര്‍ക്കാര്‍ പലതരം അനുകൂല സാഹചര്യങ്ങളും ഒരുക്കിയിട്ടുള്ളതുമാണ്‌.

കേരളത്തിലെ ഇതര സാമുദായിക സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പോഷകസംഘടനകള്‍ക്കും കാര്‍ഷികരംഗത്ത്‌ കുറെയൊക്കെ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. സംഘടനകളുടെ പ്രാദേശിക, പഞ്ചായത്ത്‌, താലൂക്ക്‌, ജില്ലാതല സമിതികള്‍ കൂട്ടുത്തരവാദിത്വം പ്രകടിപ്പിച്ചാല്‍ കൃഷിയും വിപണനവും അനായാസേന നിര്‍വ്വഹിക്കാം. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വിശേഷിച്ച്‌ സംഘടനകളില്‍പ്പെട്ടവര്‍ക്കുമായി കുറെയൊക്കെ തൊഴില്‍ സാധ്യതകളും ഉറപ്പാക്കാന്‍ സാധിക്കും. അതോടൊപ്പം വിപണിയില്‍ നേരിട്ടുള്ള വിലവര്‍ദ്ധനവിനും മെച്ചപ്പെട്ട വിളകളുടെ ലഭ്യത കുറവിനും കുറെയൊക്കെ പരിഹാരം കാണാനും കഴിയും.

പരമപ്രധാനമായി ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗം തടയുന്നതിനും ശ്രദ്ധാപൂര്‍വ്വമായ പങ്കു നിര്‍വഹിക്കുവാനും ആവും.

ചെറുതും വലുതുമായ കൃഷിത്തോട്ടങ്ങള്‍ ഒരു കാലത്തു കേരളത്തില്‍ സര്‍വസാധാരണയായിരുന്നതു പുനഃസ്ഥാപിക്കുവാനുള്ള ഉദ്യമത്തോടൊപ്പം സസ്യാഹാര രീതിയെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കാന്‍ മലയാളികള്‍ അവരുടേതായ രീതിയില്‍ പങ്കാളികളാകുമ്പോള്‍ നാം കുറെയൊക്കെ ഉപേക്ഷിക്കുന്ന ചക്ക, മാങ്ങ, മുരിങ്ങയ്‌ക്ക, കപ്പളങ്ങ തുടങ്ങി നിരവധി വിഭവങ്ങള്‍ നിത്യോപയോഗത്തിന്റെ ഭാഗമായി അടുക്കളയിലേക്കു കടന്നുവരും. ചീര, മുരിങ്ങയില, തഴുതാമ എന്നിവയൊക്കെയും ഒരുകാലം മലയാളികളുടെ ഇഷ്ടവിഭവങ്ങളായിരിന്നു.

കൃഷിമേഖലയില്‍ നിന്നും അകന്നുമാറിയ വേളയിലാണ്‌ നേരത്തെ സൂചിപ്പിച്ച പലതും നമ്മില്‍ നിന്നും അകന്നുപോയത്‌. ആസ്ഥാനത്ത്‌ ഇന്ന്‌ ഏറിയപങ്കും മത്സ്യ-മാംസ വിഭവങ്ങള്‍ കടന്നുവന്നു. ഒപ്പം അന്യ നാടന്‍ കാര്‍ഷികോല്‍പ്പന്നങ്ങളും പച്ചക്കറി വര്‍ഗ്ഗങ്ങളും. ഇതിന്റെയൊക്കെ പരിണിതഫലങ്ങളായി നാം അനുഭവിക്കുന്നത്‌ ധനനഷ്ടം, ആരോഗ്യഹാനി, അസന്തുഷ്ടമായ ജീവിതപശ്ചാത്തലം മറ്റ്‌ അസ്വസ്ഥതകളും. കൃഷി നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ നമുക്കു പ്രതിജ്ഞയെടുക്കാം.

സ്വാമി ഗുരുപ്രസാദ്‌ (ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി, ശിവഗിരി മഠം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.