Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രവിഹിതത്തിന്‌ കെഞ്ചുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2013, 08:18 pm IST
in Vicharam

സംസ്ഥാനസര്‍ക്കാര്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക്‌ 20,000 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്കാണ്‌ അംഗീകാരം നല്‍കിയത്‌. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 4700 കോടിയാണ്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 267.34 ശതമാനം വര്‍ധന. പട്ടികജാതിക്ഷേമത്തിനായി 1902 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്‌. വന്‍കിട പശ്ചാത്തല വികസനം, കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം, കോഴിക്കോട്‌ മോണോറെയില്‍, സബര്‍ബന്‍ റെയില്‍ മുതലായവയും വികസനവീക്ഷണത്തിലുണ്ട്‌. എല്ലാ മേഖലക്കും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഫണ്ടാണ്‌ അലോട്ട്‌ ചെയ്തിരിക്കുന്നത്‌. മുഖ്യമന്ത്രി ഈ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കാതലായ ഒരു പ്രശ്നം കേന്ദ്രത്തിന്‌ മുന്നില്‍ അവതരിപ്പിക്കുന്നു. കേരളത്തിന്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിഹിതം മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നതിനേക്കാള്‍ തുലോം പരിമിതമാണ്‌ എന്നതാണത്‌. വരുമാനച്ചെലവിന്റെ ഈ കേന്ദ്രവല്‍ക്കരണം തിരുത്തപ്പെടേണ്ടതാണ്‌ എന്ന ആവശ്യവും മുഖ്യമന്ത്രി പതിനാലാമത്‌ ധനകാര്യ കമ്മീഷനെ അറിയിച്ചിട്ടുണ്ട്‌. കേരളം ധനവിഹിത വിതരണത്തില്‍ നേരിടുന്ന പക്ഷപാതനയം രഘുറാം രാജന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ വന്ന അവസരത്തിലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. ഉപഭോഗ സംസ്ഥാനമായ കേരളം പിടിച്ചുനില്‍ക്കുന്നത്‌ മറുനാടന്‍ മലയാളികള്‍ ഉറപ്പാക്കുന്ന ‘മണി ഓര്‍ഡര്‍ എക്കോണമി’യിലാണെന്ന്‌ പരക്കെ അറിവുള്ള കാര്യമാണ്‌. കേരളത്തിന്റെ ചുമതലകള്‍ വര്‍ധിക്കുകയും ആവശ്യങ്ങള്‍ കൂടുകയും ചെയ്യുമ്പോഴും കേന്ദ്രവിഹിതം കുറയുകയാണ്‌. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉല്‍ബോധിപ്പിക്കുന്നത്‌ കൂടുതല്‍ ധനവികേന്ദ്രീകരണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാണ്‌.

ഇപ്പോള്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും ഒരേരീതിയില്‍ പരിഗണിച്ച്‌ ഫണ്ട്‌ അനുവദിക്കുമ്പോള്‍ ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്ന കാര്യം അവഗണിക്കപ്പെടുന്നു. പ്രാഥമിക പരിഗണന നല്‍കേണ്ടത്‌ ജനസംഖ്യാനുപാതിക ഫണ്ട്‌ വിതരണത്തിനാണ്‌. വിഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിലും നികുതി വിഭജനത്തിനും പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കണം. ജനസാന്ദ്രത, നഗരവല്‍ക്കരണം, സേവനങ്ങള്‍, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം മുതലായ മേഖലകളുടെ പ്രാധാന്യം പരിഗണിച്ച്‌ കേരളത്തിന്‌ കൂടുതല്‍ ഫണ്ട്‌ ആവശ്യമാണ്‌. കേരളത്തിന്റെ മാനുഷിക വികസന സൂചിക മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്‌. കേരളത്തെ ആഗോളവികസന മാതൃകയായി നൊബേല്‍ ജേതാവ്‌ അമര്‍ത്യ സെന്‍ പ്രഖ്യാപിച്ചത്‌ ഇവിടുത്തെ ജീവതനിലവാരവും ആയുര്‍ദൈര്‍ഘ്യവും സാക്ഷരതയും കുറഞ്ഞ ശിശുമരണ നിരക്കും പരിഗണിച്ചാണ്‌. ഇത്‌ തുടര്‍ന്നുകൊണ്ടുപോകണമെങ്കിലും കേരളത്തിന്‌ അധിക ധനസഹായം അത്യന്താപേക്ഷിതമാണ്‌. ഇന്ന്‌ ഏറ്റവും വലിയ ചര്‍ച്ചാവിഷയം പശ്ചിമഘട്ട സംരക്ഷണവും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമാണല്ലോ. ഈ പശ്ചാത്തലം കണക്കിലെടുത്ത്‌ കേരളത്തിന്‌ 1200 കോടി രൂപകൂടി പരിസ്ഥിതി സംരക്ഷണത്തിനും ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റിനുമായി അനുവദിക്കണമെന്നും മുഖ്യമന്ത്രി ധനകാര്യ കമ്മീഷനോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

കേരളം ലക്ഷ്യമിടുന്നത്‌ പഞ്ചായത്തീരാജ്‌ സംവിധാനം ശക്തിപ്പെടുത്താനാണ്‌. ഇതിനായി പഞ്ചായത്തീരാജ്‌ സംവിധാനത്തിന്‌ കൂടുതല്‍ ഗ്രാന്റുകള്‍ വേണം. കേന്ദ്ര നികുതി ഫണ്ടിന്റെ അഞ്ച്‌ ശതമാനം ഇതിനായി മാറ്റിവയ്‌ക്കേണ്ടതുണ്ട്‌. കേരളം ഇന്ന്‌ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം ഗള്‍ഫില്‍നിന്നും ജോലി നഷ്ടപ്പെട്ട്‌ തിരിച്ചെത്തുന്നവരാണ്‌. ഏകദേശം 30 ലക്ഷത്തോളം പ്രവാസികള്‍ വിദേശത്ത്‌ ജോലിചെയ്യുന്നുണ്ട്‌. അറബ്‌ രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കപ്പെട്ട സാഹചര്യത്തില്‍ ഇവരില്‍ പലരും നാട്ടിലേക്ക്‌ തിരികെവരുന്ന സാഹചര്യത്തിലാണ്‌ അവരുടെ പുനരധിവാസ പ്രശ്നം ഉയരുന്നതും പരിഹാരം തേടുന്നതും. ഇതെല്ലാം കണക്കിലെടുത്ത്‌ കേരളത്തിന്റെ കേന്ദ്രവിഹിതം വര്‍ധിപ്പിക്കേണ്ടതാണ്‌. കേന്ദ്രവും കേരളവും കോണ്‍ഗ്രസ്‌ ഭരിക്കേണ്ടത്‌ കൂടുതല്‍ കേന്ദ്രവിഹിതം ലഭിക്കുന്നതിന്‌ ആവശ്യമാണെന്ന്‌ തെരഞ്ഞെടുപ്പുകാലത്ത്‌ പറയാറുള്ള കോണ്‍ഗ്രസ്‌ നേതാക്കളിലൊരാളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന്‌ വിസ്മരിക്കാന്‍ പാടില്ല. ഇതേ ഉമ്മന്‍ചാണ്ടി തന്നെയാണ്‌ ഇപ്പോള്‍ കേന്ദ്രത്തിലെ സര്‍ക്കാര്‍ കേരളത്തിന്‌ അര്‍ഹിക്കുന്ന ധനസഹായം നല്‍കുന്നില്ലെന്ന്‌ പരാതിപ്പെടുന്നതും. വികസനത്തിലും വിഭവങ്ങള്‍ പങ്കുവെക്കുന്നതിലും രാഷ്‌ട്രീയം മാത്രമല്ല മതവും കലര്‍ത്തുന്ന ഒരു സര്‍ക്കാരാണ്‌ ഒന്‍പത്‌ വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത്‌. ഈ സര്‍ക്കാരിനെ പിന്തുണക്കുന്ന മുഖ്യമന്ത്രിതന്നെയാണ്‌ കേന്ദ്രം അവഗണിക്കുന്നു എന്ന പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്‌. ഇത്‌ ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുനയം മാത്രമായേ കാണാനാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.