Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തേജ്പാല്‍: ചില പ്രതീകങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 06:54 pm IST
in Vicharam

പ്രശസ്ത ഹോളിവുഡ്‌ നടന്‍ റോബര്‍ ഡി നീറോ തുടങ്ങിയവര്‍ പങ്കെടുത്ത സാഹിത്യ സമ്മേളനത്തിലാണ്‌ ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ വക്താ വായ തരുണ്‍ തേജ്പാല്‍ പീഡനക്കേസില്‍ പ്രതിയാകുന്നത്‌. തെഹല്‍ക്കയില്‍ ജോലി നിലനില്‍ക്കണമെങ്കില്‍ ഇര എതിര്‍ക്കാന്‍ പാടില്ലെന്ന്‌ വേട്ടക്കാരന്‍ ആവശ്യപ്പെട്ടുവത്രേ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ആക്രമണത്തെപ്പറ്റി പരാതിപ്പെട്ടിട്ടും വനിതയായ മാനേജിംഗ്‌ എഡിറ്റര്‍ നടപടിയെടുക്കാതെ വേട്ടക്കാരന്റെ പക്ഷത്തുനിന്നു. മാപ്പു പറഞ്ഞതോടെ തന്റെ കളങ്കം മാഞ്ഞുപോയിരിക്കുന്നു എന്നു പറഞ്ഞ്‌ തേജ്പാല്‍ സ്വയം കുറ്റവിമുക്തനാകുന്ന കാഴ്ചയും ഈ സംഭവത്തില്‍ കണ്ടു.

ഇരയുടെ പരാതി കിട്ടിയപ്പോള്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനു പകരം അത്യാധുനിക മാധ്യമ മൂല്യങ്ങളുടെ വക്താവായ പത്രം വിഷയം ഓഫീസിനുള്ളില്‍ ഒതുക്കുവാനാണ്‌ ശ്രമിച്ചത്‌. മാധ്യമരംഗത്തെ സെലിബ്രിറ്റികള്‍ നിയമത്തിന്‌ അതീതരാണെന്ന നിലപാടാണ്‌ തെഹല്‍ക്ക കൈക്കൊണ്ടത്‌. പത്രാധിപ സ്ഥാനത്തുനിന്ന്‌ ആറുമാസത്തേയ്‌ക്ക്‌ വിട്ടുനിന്നുകൊണ്ട്‌ സ്വയം ശിക്ഷ വിധിക്കുന്ന പൊറാട്ടു നാടകവും ജനാധിപത്യ ഭാരതം ആദ്യമായി കണ്ടു. പരാതിക്കാരിയുടെ ബന്ധുക്കളെ സമീപിച്ച്‌ കേസ്‌ പിന്‍വലിപ്പിക്കാന്‍ സ്വാധീനം ഉപയോഗിച്ചു. പത്തു കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ബിജെപി അഖിലേന്ത്യാ പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയതിനാല്‍ പാര്‍ട്ടി ഭരിക്കുന്ന ഗോവയില്‍ തനിക്ക്‌ നീതി ലഭിക്കില്ലെന്ന തേജ്പാലിന്റെ പരാതിയായിരുന്നു സംഭവത്തിന്‌ അപഹാസ്യമായ മറ്റൊരു മാനം നല്‍കിയത്‌.

ഒരു പത്രാധിപര്‍ എന്നതിനുപരി മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി തേജ്പാല്‍ ഇതുവരെ സൃഷ്ടിച്ചതത്രയും വ്യാജ നിര്‍മിതികളായിരുന്നു എന്ന്‌ രാഷ്‌ട്രം തിരിച്ചറിയുകയാണ്‌. കേന്ദ്രമന്ത്രിമാര്‍വരെ തെഹല്‍ക്കയില്‍ പങ്കാളിത്തമുള്ളവരാണ്‌. അതുകൊണ്ടാണ്‌ ഒരു ഹോട്ടലിന്റെ ലിഫ്റ്റില്‍ നടന്ന ഈ സംഭവം ജനാധിപത്യചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി മാറുന്നത്‌. ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന ഇന്ത്യന്‍ സാഹിത്യകാരനായി തേജ്പാല്‍ കത്തിനില്‍ക്കുന്ന വേളയിലാണ്‌ അദ്ദേഹത്തിന്റെ ഭീകരമുഖം പുറത്തുവന്നിരിക്കുന്നത്‌. തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റിവലിന്‌ വമ്പന്‍ കോര്‍പ്പറേറ്റുകളാണ്‌ പണമൊഴുക്കിയത്‌. 17 കോടിയുടെ ഈ പരിപാടിക്ക്‌ കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ്‌ മുഖ്യ സ്പോണ്‍സര്‍മാരായിരുന്നു എന്നതില്‍ അത്ഭുതമില്ല. “ധീരനായ” ഈ ജേര്‍ണലിസ്റ്റ്‌ പോലീസിന്‌ പിടികൊടുക്കാതെ മുങ്ങി നടന്നതും ജനാധിപത്യത്തിന്റെ ഈ കാവല്‍ഭടന്‍ പൊങ്ങിവരാന്‍ ലുക്‌ക്‍ഔട്ട്‌ നോട്ടീസ്‌ വേണ്ടിവന്നതും വാര്‍ത്തകള്‍ക്ക്‌ ആവോളം സരസരസം പകര്‍ന്നു. 2010 ലെ ഇന്റര്‍നാഷണല്‍ പ്രസ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡ്‌ ഫോര്‍ എക്സലന്‍സ്‌ തേജ്പാല്‍ നേടിയിരുന്നു! ഗുജറാത്തിലെ സ്ത്രീകളുടെ ജീവിതം ദുരന്തപൂര്‍ണമാണെന്ന്‌ വരുത്തുവാന്‍ തെഹല്‍കയെ ഉപയോഗിച്ച തേജ്പാല്‍ എന്ന ‘സ്ത്രീപക്ഷ’വാദിയുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു.

തെഹല്‍ക്കയിലെ പത്രപ്രവര്‍ത്തകയുടെ ചെറുത്തുനില്‍പ്പ്‌ സ്ത്രീ നേടിയ പുതിയ ധൈര്യത്തിന്റെ തുടക്കമാണെന്നും അതിന്‌ നിമിത്തമായ തേജ്പാലിനോട്‌ നന്ദിയുണ്ടെന്നും എഴുത്തുകാരി ശോഭ ഡേ പറയുന്നു. എന്നാല്‍ തേജ്പാലിനെ ന്യായീകരിക്കാന്‍ യാതൊരു ലജ്ജയുമില്ലാതെയാണ്‌ തമിഴിലെ ഉത്തരാധുനിക സാഹിത്യകാരന്‍ ചാരു നിവേദിത എത്തിയത്‌. പാബ്ലോ നെരുദ, കാറല്‍ മാര്‍ക്സ്‌, പോളന്‍സ്കി തുടങ്ങിയ ലോകത്തിലെ പ്രമുഖ ജീനിയസുകളെല്ലാം ഇത്തരം ദൗര്‍ബല്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്‌. സ്വകാര്യജീവിതം ചികഞ്ഞെടുത്ത്‌ ഒരു ജീനിയസിനെ വിലയിരുത്തരുതെന്നും ‘ആല്‍ക്കെമി ഓഫ്‌ ഡിസയര്‍’ തുടങ്ങിയ നോവലുകള്‍ എഴുതിയ തേജ്പാല്‍ കസാന്‍സാക്കീസിനും ദോസ്തോവ്സ്കിക്കും തുല്യനായ വിശ്വസാഹിത്യകാരനാണെന്നും ചാരു നിവേദിത നമ്മെ ഉണര്‍ത്തുന്നു.

തേജ്പാല്‍ പലതിന്റെയും പ്രതീകമാണ്‌. കപട മതേതര ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ എന്തും ആകാം എന്ന ധാര്‍ഷ്ട്യത്തിന്റെ. മാധ്യമ പിന്തുണയുണ്ടെങ്കില്‍ ഏത്‌ അനീതിയെയും നിസാരവല്‍ക്കരിക്കാമെന്നതിന്റെ. ബിജെപി വിരുദ്ധ നിലപാട്‌ തൊഴിലാക്കിയാല്‍ കോര്‍പ്പറേറ്റ്‌ ശക്തികളുടെ പിന്തുണയോടെ നിയമത്തിന്റെ വലകള്‍ നിഷ്പ്രയാസം ഭേദിക്കാമെന്നതിന്റെ.

രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.