Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചുവര്‍ചിത്രങ്ങള്‍ മനംമയക്കി, ഉടവാളുയര്‍ത്തി രാജകുമാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 08:58 pm IST
inErnakulam

കൊച്ചി: മട്ടാഞ്ചേരി പാലസിലെ ചുവര്‍ചിത്രങ്ങളാണ്‌ ചാള്‍സ്‌ രാജകുമാരനെയും കാമില പ്രഭ്വിയെയും ഏറെ ആകര്‍ഷിച്ചത്‌. ഇലച്ചായങ്ങളടക്കം പ്രകൃതിയില്‍നിന്നുള്ള നിറങ്ങളുപയോഗിച്ചാണ്‌ ചിത്രംവരച്ചിരിക്കുന്നതെന്നു കേട്ടപ്പോള്‍ ഇരുവര്‍ക്കും കൗതുകം. നിറങ്ങള്‍ പ്രകൃതിദത്തമാണോയെന്ന്‌ ആവര്‍ത്തിച്ചു ചോദിച്ചുറപ്പിച്ചു ചാള്‍സ്‌ രാജകുമാരന്‍.

പതിനെട്ട്‌, പത്തൊമ്പത്‌ നൂറ്റാണ്ടുകളില്‍ കൊച്ചിയിലെ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ച നാണയങ്ങളും സ്റ്റാമ്പുകളും വിശേഷദിവസങ്ങളില്‍ അണിയുന്ന വസ്ത്രങ്ങളുമെല്ലാം ഇരുവരും ആകാംഷയോടെ നോക്കിക്കണ്ടു. കുമരകത്തുനിന്ന്‌ പന്ത്രണ്ടരയോടെയാണ്‌ രാജകുമാരനും സംഘവും നാലരനൂറ്റാണ്ടിലധികം പഴക്കമുള്ള മട്ടാഞ്ചേരി പാലസിലെത്തിയത്‌.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല്ലക്കുകള്‍ കണ്ട്‌ സൂപ്രണ്ടിങ്‌ ആര്‍ക്കിയോളജിസ്റ്റ്‌ ശ്രീലക്ഷ്മിയോട്‌ വിവരങ്ങളാരാഞ്ഞു. തുടര്‍ന്ന്‌ രാമായണ ഗാലറിയിലെ ചുവര്‍ചിത്രങ്ങള്‍ കണ്ടു. രാജകുടുംബത്തിന്റെ കിരീടത്തിന്റെ ചിത്രങ്ങളും മഹാരാജ രാമവര്‍മയുടെയും ഐക്യകേരളത്തിനുശ്രമിച്ച കേരളവര്‍മ മഹാരാജയുടേതുമടക്കം കൊച്ചിരാജ്യത്തിലെ ഭരണാധികാരികളുടെ വ്യത്യസ്തമായ ചിത്രങ്ങളും അതിന്റെ പ്രത്യേകതകളും ഓരോന്നായി വീക്ഷിച്ചു.

പാലസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന, രാമവര്‍മ രാജാവിന്‌ സമ്മാനമായി ലഭിച്ച ഉടവാള്‍ കൈയിലെടുത്ത്‌ ഉറയില്‍നിന്ന്‌ ഊരി രാജകീയമായി ചിത്രങ്ങള്‍ക്ക്‌ പോസ്‌ ചെയ്തു. കൊച്ചി രാജകുടുംബാംഗങ്ങള്‍ ധരിച്ചിരുന്ന തലപ്പാവുകള്‍ തൊട്ടുനോക്കി. ചുവര്‍ചിത്രഗാലറിയില്‍ കയറിയ ഇരുവരും പത്തുമിനിറ്റോളം അവിടെ ചെലവഴിച്ചു. താമരപ്പൂവിലിരിക്കുന്ന ലക്ഷ്മീദേവിയുടെയും അര്‍ത്ഥനാരീശ്വരന്റെയും ഗോവര്‍ധനപര്‍വതം ചെറുവിരലില്‍ ഉയര്‍ത്തിയ കൃഷണന്റെയും ചുവര്‍ചിത്രങ്ങള്‍ ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു.

പാലസിലെ സന്ദര്‍ശക ഡയറിയില്‍ ആദ്യം രാജകുമാരനും പിന്നീട്‌ കാമില പ്രഭ്വിയും ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ തെക്കന്‍ മേഖലാ ഡയറക്ടര്‍ ജി.എസ്‌. നരസിംഹം ഇരുവര്‍ക്കുമായി അനന്തശയന ചിത്രം സമ്മാനമായി നല്‍കി.

പൊതുഭരണവകുപ്പ്‌ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍. ഐ.ജി. കെ. പദ്മകുമാര്‍, സിറ്റി പൊലീസ്‌ കമ്മിഷണര്‍ കെ.ജി. ജെയിംസ്‌, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ റ്റി.പി.വിജയകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

അരമണിക്കൂറോളം മട്ടാഞ്ചേരി പാലസില്‍ ചെലവഴിച്ച രാജകുമാരനും സംഘവും പുറത്തിറങ്ങുമ്പോള്‍ ഇവരെക്കാണാന്‍ ജൂതത്തെരുവിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.