Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പരമ്പര സ്വന്തമാക്കാന്‍ ഓസീസ്‌; തിരിച്ചുവരവിന്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 09:07 pm IST
inCricket

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആറാം മത്സരം ഇന്ന്‌ നാഗ്പൂരില്‍ നടക്കും. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ജയിച്ചാല്‍ ഓസ്ട്രേലിയക്ക്‌ പരമ്പര നിലനിര്‍ത്താം. പക്ഷേ, ഇന്ത്യക്ക്‌ ഇന്നത്തെയും അവസാനത്തെയും മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ പരമ്പര സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ രണ്ട്‌ മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ്‌ ഈ രണ്ട്‌ മത്സരങ്ങളും ഇരുടീമുകള്‍ക്കും നിര്‍ണായകമായത്‌.

ഏഴ്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-1ന്‌ മുന്നിട്ടുനില്‍ക്കുകയാണ്‌. റാഞ്ചിയില്‍ നടന്ന നാലാം മത്സരവും കട്ടക്കില്‍ നടന്ന അഞ്ചാം ഏകദിനവും മഴയത്ത്‌ ഒലിച്ചുപോയിരുന്നു. റാഞ്ചി മത്സരത്തില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ്‌ പൂര്‍ത്തിയായശേഷം ഇന്ത്യ വിക്കറ്റ്‌ നഷ്ടപ്പെടാതെ 27 റണ്‍സ്‌ എന്ന നിലയില്‍ നില്‍ക്കേയാണ്‌ മഴ കളി തടസ്സപ്പെടുത്തിയത്‌. എന്നാല്‍ കട്ടക്കിലെ അഞ്ചാംപോരാട്ടത്തില്‍ ടോസ്‌ പോലും നടന്നില്ല.

ഇന്നത്തെ പോരാട്ടത്തില്‍ കഴിഞ്ഞ റാഞ്ചിലെ മത്സരത്തിലെ ഇലവനെതന്നെയായിരക്കും ഇന്ത്യ കളത്തിലിറക്കുക. കഴിഞ്ഞ മത്സരത്തില്‍ ഇഷാന്ത്‌ ശര്‍മ്മക്കും ഭുവനേശ്വര്‍ കുമാറിനും പകരം മുഹമ്മദ്‌ ഷാമിയും ജയദേവ്‌ ഉനദ്കതുമാണ്‌ കളിച്ചത്‌. ഈ തീരുമാനത്തെ ന്യായീകരിക്കുന്ന ഉജ്ജ്വല ബൗളിംഗാണ്‌ മുഹമ്മദ്‌ ഷാമി നടത്തിയത്‌. തുടക്കത്തിലെ രണ്ട്‌ ഓപ്പണര്‍മാരെയും ഷെയ്ന്‍ വാട്സനെയും പുറത്താക്കി ഗംഭീര തുടക്കമായിരുന്നു ഷാമി ഇന്ത്യക്ക്‌ നല്‍കിയത്‌. അതുപോലെ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ജയദേവ്‌ ഉനദ്കതും റണ്‍സ്‌ വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയിരുന്നു. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും പരാജയപ്പെട്ട ടീം ഇന്ത്യ രണ്ടാം ഏകദിനത്തില്‍ മാത്രമാണ്‌ വിജയിച്ചത്‌. കഴിഞ്ഞ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 296 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ വിക്കറ്റ്‌ നഷ്ടപ്പെടാതെ 27 റണ്‍സ്‌ എന്ന നിലയില്‍ നില്‍ക്കേയാണ്‌ മഴ കളി തടസ്സപ്പെടുത്തിയത്‌.

ഇന്ത്യന്‍ ബാറ്റിംഗ്‌ നിര കടലാസില്‍ കരുത്തരാണെങ്കിലും ബാറ്റുമായി ക്രീസിലേക്ക്‌ വന്നാല്‍ പലപ്പോഴും പേരിനൊത്ത പ്രകടനം നടത്താന്‍ കഴിയാതെ വിഷമിക്കുകയാണ്‌. വിരാട്‌ കോഹ്ലി രണ്ട്‌ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ക്യപ്റ്റന്‍ ധോണിയും ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത്‌ ശര്‍മ്മയും ഓരോ മത്സരത്തിലാണ്‌ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നിട്ടുള്ളത്‌. റെയ്നക്കാവട്ടെ ഇതുവരെ അവസരത്തിനൊത്ത്‌ ഉയരാനും കഴിഞ്ഞിട്ടില്ല. യുവരാജിന്റെ കാര്യവും അതുതന്നെയാണ്‌. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20യില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച യുവിയുടെ ഏകദിനത്തിലെ സംഭാവന 7, 0 എന്നിങ്ങനെയാണ്‌. ഓള്‍ റൗണ്ടര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയും ഇതുവരെ അവസരത്തിനൊത്തുയര്‍ന്നിട്ടില്ല.

ആദ്യ മൂന്ന്‌ മത്സരങ്ങളെ അപേക്ഷിച്ച്‌ നാലാം ഏകദിനത്തില്‍ ബൗളിംഗ്‌ അല്‍പം മെച്ചപ്പെട്ടിരുന്നു. മുഹമ്മദ്‌ ഷാമിയും ജയദേവ്‌ ഉനദ്കതും മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ഈ മത്സരത്തില്‍ ഓസ്ട്രേലിയയുടെ ആദ്യ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാമിക്ക്‌ ക്യാപ്റ്റന്‍ ജോര്‍ജ്‌ ബെയ്‌ലിയുടെ വിക്കറ്റ്‌ ലഭിക്കാതെ പോയത്‌ നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബെയ്‌ലി നല്‍കിയ ക്യാച്ച്‌ വിരാട്‌ കോഹ്ലി വിട്ടുകളയുകയായിരുന്നു. എട്ടോവറില്‍ 42 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റുകളാണ്‌ റാഞ്ചി ഏകദിനത്തില്‍ ഷാമിയുടെ സമ്പാദ്യം.

എന്നാല്‍ ഓസ്ട്രേലിയന്‍ നിര മികച്ച ഫോമിലാണ്‌. റാഞ്ചി ഏകദിനത്തില്‍ ഷാമിക്ക്‌ മുന്നില്‍ ഓപ്പണര്‍മാരായ ഹ്യൂഗ്സും ഫിഞ്ചും പരാജയപ്പെട്ടെങ്കിലും മറ്റ്‌ മൂന്ന്‌ മത്സരങ്ങളിലും മികച്ച തുടക്കമാണ്‌ ഇരുവരും ടീമിന്‌ നല്‍കിയത്‌. ക്യാപ്റ്റന്‍ ബെയ്‌ലിയുടെ തകര്‍പ്പന്‍ ഫോമും ഓസീസിന്‌ ആത്മവിശ്വാസമേകുന്നു. പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയതും ബെയ്‌ലിയാണ്‌. കൂടാതെ വാട്സണ്‍, മാക്സ്‌വെല്‍, വോഗ്സ്‌, ഹാഡിന്‍ തുടങ്ങിയവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ഇന്ത്യയെ അപേക്ഷിച്ച്‌ ഓസീസ്‌ ബൗളര്‍മാരാണ്‌ ഭേദം. രണ്ടാം മത്സരത്തിലൊഴികെ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്താന്‍ മിച്ചല്‍ ജോണ്‍സണും മക്കായും ഫള്‍ക്നറും ഉള്‍പ്പെട്ട ബൗളിംഗ്‌ നിരക്ക്‌ കഴിഞ്ഞിരുന്നു. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ വിജയിച്ചാല്‍ കംഗാരുക്കള്‍ക്ക്‌ പരമ്പര സ്വന്തമാക്കാമെന്നിരിക്കെ അതിനുവേണ്ടിതന്നെയായും ജോര്‍ജ്‌ ബെയ്‌ലിയുടെ നേതൃത്വത്തിലുള്ള ഓസീസ്‌ ഇറങ്ങുക. അതേസമയം ഇന്ത്യക്ക്‌ പരമ്പരയില്‍ തിരിച്ചുവരാന്‍ വിജയത്തില്‍ കുറഞ്ഞൊന്നുകൊണ്ടും സാധ്യമല്ലെന്നിരിക്കെ ടീം ഇന്ത്യയും കച്ചമുറുക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം ഏറെ ആവേശകരമായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.