Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചാരപ്രവര്‍ത്തനം: യുഎസ്‌ അംബാസഡറെ ഫ്രാന്‍സ്‌ വിളിച്ചുവരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 10:09 pm IST
inWorld

പാരീസ്‌:ചാരപ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി ഫ്രാന്‍സ്‌ പ്രതിഷേധമറിയിച്ചു. യുഎസ്‌ അംബാസഡര്‍ ചാള്‍സ്‌ റിവ്കിനെ ഇന്നലെ രാവിലെയാണ്‌ ഫ്രഞ്ച്‌ വിദേശകാര്യ ഓഫീസില്‍ വിളിച്ചുവരുത്തിയത്‌.

എന്നാല്‍ ഇതു സംബന്ധിച്ച്‌ അമേരിക്ക പ്രതികരിച്ചിട്ടില്ല. മുന്‍ മെക്സിക്കന്‍ പ്രസിഡന്റ്‌ ഫെലിപ്പ്‌ കാല്‍ഡറണിന്റെ ഇ-മെയ്‌ല്‌ അക്കൗണ്ട്‌ അമേരിക്ക ഹാക്ക്‌ ചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്‌. ഇതേത്തുടര്‍ന്ന്‌ മെക്സിക്കന്‍ ഭരണകൂടവും അമേരിക്കയോട്‌ വിശദീകരണം ചോദിച്ചു.

യുഎസ്‌ ദേശീയ സുരക്ഷാ ഏജന്‍സി ലക്ഷക്കണക്കിനു ഫ്രഞ്ച്‌ പൗരന്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന ലെ മൊണ്ടെ ദിനപത്രത്തിന്റെ വെളിപ്പെടുത്തലാണ്‌ ഇപ്പോഴത്തെ നയതന്ത്ര പ്രശ്നങ്ങള്‍ക്ക്‌ കാരണം. 2012 ഡിസംബര്‍ പത്തിനും 2013 ജനുവരി എട്ടിനുമിടയില്‍ 73 ദശലക്ഷം ടെലഫോണ്‍ സംഭാഷണങ്ങള്‍ എന്‍എസ്‌എ ചോര്‍ത്തിയതായി പത്രം വെളിപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന്‌ ഫ്രഞ്ച്‌ പ്രധാനമന്ത്രി ജീന്‍ മാര്‍ക്ക്‌ ഐറാള്‍ട്ട്‌ പറഞ്ഞു. ഫ്രഞ്ച്‌ ആഭ്യന്തര മന്ത്രി മാനുവല്‍ വാല്‍സിന്റെ പ്രതികരണവും സമാനമായിരുന്നു. ഒരു സൗഹൃദരാഷ്‌ട്രം ഫ്രാന്‍സിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും യുറോപ്യന്‍ രാജ്യങ്ങളിലോ ചാരവൃത്തി നടത്തുന്നത്‌ അംഗീകരിക്കാനാവില്ല, വാല്‍സ്‌ വ്യക്തമാക്കി. അതേസമയം, സിറിയന്‍ വിഷയത്തിനു പരിഹാരം ലക്ഷ്യമിട്ടുള്ള യൂറോപ്യന്‍ പര്യടത്തിന്‌ ആരംഭംകുറിച്ച്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി പാരീസിലെത്തിയ വേളയിലുണ്ടായ നയതന്ത്രപ്രശ്നം ഗൗരവമേറിയതാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യതയ്‌ക്ക്‌ കോട്ടംവരുത്തുന്നതാണ്‌ യുഎസിന്റെ പ്രവൃത്തിയെന്നും നയതന്ത്ര ലോകം കരുതുന്നു. എഡ്വേര്‍ഡ്‌ സ്നോഡന്‍ പുറത്തുവിട്ട യുഎസ്‌ ചാരപദ്ധതിയായ പ്രിസത്തെക്കുറിച്ചും ഫ്രാന്‍സിന്‌ സംശയങ്ങളുണ്ട്‌. ഇതു ദൂരികരിക്കാന്‍ ഫ്രഞ്ച്‌ പ്രോസിക്യൂട്ടര്‍മാര്‍ ജൂലൈയില്‍ അന്വേഷണം ആരംഭിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.