കാഞ്ഞിരപ്പള്ളി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ക്ഷേത്രനിധി കയ്യടക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു പകരം വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം കണ്ടുകെട്ടുന്നതിനാവണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.ഹരി, ജില്ലാ കമ്മറ്റിയംഗം വി.എന്‍.മനോജ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി.ബിനു, പഞ്ചായത്തംഗം മണിരാജു, കെ.സി.ശിവദാസ്, വി.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
















