Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൃച്ചംബരം ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 10:13 am IST
in Travel

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലാണ്‌ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം. പഴയകാലത്തെ മുപ്പത്തിരണ്ട്‌ നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ്‌ തളിപ്പറമ്പ്‌. ശംബര മഹര്‍ഷി ഏറെക്കാലം തപസ്‌ ചെയ്തതിലാണെത്രെ ഈ വനപ്രദേശത്തിന്‌ ശംബരവനമെന്നും ഒടുവില്‍ ശ്രീ ശംബരപുരമെന്നും പേരുലഭിച്ചത്‌. കാലാന്തരത്തില്‍ ശ്രീ ശംബരം ലോപിച്ച്‌ തൃച്ചംബരം എന്നായി. ക്ഷേത്രത്തിന്റെ നാലമ്പലവും ശ്രീകോവിലുമെല്ലാം പുരാതന വാസ്തുശില്‍പ്പമാതൃക വെളിവാക്കുന്നവയാണ്‌. പ്രധാന ക്ഷേത്രത്തിന്‌ കിഴക്കുഭാഗത്ത്‌ ജലദുര്‍ഗക്ഷേത്രം. ആദ്യമുണ്ടായ ക്ഷേത്രമിതാണെന്ന്‌ വിശ്വാസം. മണ്ഡപമുണ്ട്‌. മൂന്നുനില ശ്രീകോവില്‍. അവയ്‌ക്ക്‌ ചുറ്റും കൊത്തുപണികള്‍. കൂട്ടത്തില്‍ ശ്രീകൃഷ്ണന്റെ മാതാവ്‌ ദേവകിയുടെ കല്യാണം മുതല്‍ ഹംസവധം വരെ കൊത്തിവച്ചിരിക്കുന്നത്‌ അപൂര്‍വ കാഴ്ചയാണ്‌. പ്രധാന ദേവന്‍ ശ്രീകൃഷ്ണന്‍. കിഴക്കോട്ട്‌ ദര്‍ശനം. കംസനിഗ്രഹത്തിനുശേഷമുള്ള ഭാവം. വടക്കുഭാഗത്തായി വിഷകസേനന്‍. നേരെ മുന്നില്‍ അഗ്നികോണില്‍ ഭഗവതി. നേരെ പിന്നില്‍ അനന്തശയനം. മൂന്നുനേരം പൂജ. വിശന്നുവശായ ഭഗവാന്‌ നടതുറന്നാലുടനെ നേദ്യം. അതിനുശേഷമാണ്‌ അഭിഷേകം. ദേവന്‍ രൗദ്രഭാവത്തിലായതിനാല്‍ പുലര്‍ച്ചെ ഇവിടെ തൊഴുന്നത്‌ നല്ലതാണെന്ന്‌ വിശ്വാസം. പ്രധാന വഴിപാട്‌ പാല്‍പ്പായസം. ആയിരം അപ്പം വഴിപാടും നടക്കാറുണ്ട്‌. വിശേഷാല്‍ വഴിപാടായി അറിയപ്പെടുന്ന ഈ ഉണ്ണിയപ്പം ഉണ്ടാക്കുന്നത്‌ നമ്പൂതിരി സത്രീകളാണ്‌. പണ്ട്‌ ഉണ്ണികൃഷ്ണന്‍ ഗോവര്‍ദ്ധനത്തില്‍ കുടുങ്ങിയപ്പോയപ്പോള്‍ കഴിക്കാന്‍ അപ്പം കൊടുത്തയച്ചതിന്റെ സ്മരണയ്‌ക്കായിട്ടാണ്‌ ഭക്തരുടെ ഈ വഴിപാട്‌ സമര്‍പ്പണം.

കുംഭമാസത്തിലാണ്‌ ഉത്സവം. ഇരുപത്തിരണ്ടിന്‌ ആരംഭിച്ച്‌ മീനം ആറുവരെ കൊടിയേറിക്കഴിഞ്ഞാല്‍ മഴൂരിലെ ബലരാമക്ഷേത്രത്തില്‍ അറിയിക്കണമെന്നുണ്ട്‌. ആദ്യദിവസം അവിടെനിന്നും ബലരാമനെത്തും. തിടമ്പുനൃത്തവും കൂട്ടത്തിലോട്ടവും ഉണ്ടാകും. ദേവകി പ്രസവിച്ച ഉടന്‍ കൃഷ്ണനെ അവിടെനിന്നും മാറ്റുകയുണ്ടായല്ലോ. അതുകൊണ്ട്‌ കൃഷ്ണനെ കാണാന്‍ അമ്മയ്‌ക്ക്‌ കഴിഞ്ഞില്ല. ഭഗവാന്റെ ലീലകള്‍ ഒന്ന്‌ കാണാന്‍ കൊതിച്ച ആ അമ്മ പറഞ്ഞതിനെ അനുസ്മരിച്ചാണ്‌ ഓട്ടം. നാലാം ഉത്സവത്തിന്‌ നാട്‌ വലംവയ്‌ക്കുന്ന ചടങ്ങുണ്ടാകും. ആറാം ഉത്സവത്തിന്‌ വൈകുന്നേരം ആറാട്ട്‌. കൂടിപ്പിരിയല്‍ സമയത്ത്‌ ജ്യേഷ്ഠന്റെ പിന്നാലെ പോകുന്ന അനുജനെ പാലമൃത്‌ കാട്ടി തഞ്ചത്തില്‍ തിരിച്ചുകൊണ്ടുവരുന്നത്‌ ഭക്തിസാന്ദ്രമായ ചടങ്ങാണ്‌. കുംഭം ഇരുപത്തിയഞ്ചു മുതല്‍ മീനം രണ്ടുവരെ പൂക്കോത്തു നടയില്‍നിന്നും എഴുന്നെള്ളിപ്പുണ്ട്‌. അതുകഴിഞ്ഞാല്‍ സ്വര്‍ണമോതിരം സമര്‍പ്പിക്കല്‍ എന്ന ചടങ്ങാണ്‌.

ഭക്തര്‍ക്ക്‌ ഇത്‌ നേരിട്ടു സമര്‍പ്പിക്കാം. ഇലഞ്ഞിഇലയില്‍ മോതിരം വച്ചുള്ള തൊഴല്‍ പുറത്തേയ്‌ക്കെഴുന്നെള്ളിക്കുന്ന ദിവസമാണ്‌. ഈ ചടങ്ങിന്‌ ഉപയോഗിക്കുന്നത്‌ ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിലെ ഇലയാണ്‌. കായ്‌ ഇല്ലാത്ത ഇവിടത്തെ ഇലഞ്ഞി ആരെയും അത്ഭുതപ്പെടുത്തും. ദേഹം മുഴുവനുമുള്ള വൃണത്തോടെ അത്രിമഹര്‍ഷി ഇവിടത്തെ ഇലഞ്ഞി മരച്ചോട്ടിലിരുന്ന്‌ തപസുചെയ്തു. അതിന്റെ ഓരോ കായ്‌ അടര്‍ന്ന്‌ ദേഹത്ത്‌ വീഴുമ്പോഴും അദ്ദേഹത്തിന്‌ കൂടുതല്‍ നൊന്തു. മഹര്‍ഷിയുടെ വേദനയറിഞ്ഞ്‌ ഭഗവാന്‍ തന്നെ ഈ മരത്തിന്‌ കായ്‌ വേണ്ടെന്ന്‌ നിശ്ചയിക്കുകയായിരുന്നു.

  • പെരിനാട്‌ സദാനന്ദന്‍ പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.