Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

യൂത്ത്‌ ടെസ്റ്റ്‌ ഇന്ത്യ പിടിമുറുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2013, 08:42 pm IST
in Cricket

കൊളംബോ: ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം ചതുര്‍ദ്ദിന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക്‌ കൂറ്റന്‍ സ്കോര്‍. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 212 റണ്‍സിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 393 റണ്‍സെടുത്ത്‌ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. 181 റണ്‍സിന്റെ ലീഡാണ്‌ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ നേടിയത്‌. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ശ്രീലങ്കന്‍ യുവനിര രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ്‌ നഷ്ടപ്പെടുത്താതെ 11 റണ്‍സെടുത്തിട്ടുണ്ട്‌. ആറ്‌ റണ്‍സുമായി ഡുമിന്‍ഡുവും അഞ്ച്‌ റണ്‍സുമായി മിനോദ്‌ ഭാനുകയുമാണ്‌ ക്രീസില്‍. രണ്ട്‌ ദിവസത്തെ കളി ബാക്കിനില്‍ക്കേ ശ്രീലങ്ക 170 റണ്‍സിന്‌ പിന്നിലാണ്‌.

രണ്ടിന്‌ 70 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യന്‍ യുവനിരക്ക്‌ വേണ്ടി ക്യാപ്റ്റന്‍ വിജയ്‌ സോള്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ സെഞ്ച്വറി കരസ്ഥമാക്കി. വൈസ്‌ ക്യാപ്റ്റന്‍ സഞ്ജു വി. സാംസണും ശ്രേയസ്സ്‌ അയ്യരും അര്‍ദ്ധസെഞ്ച്വറിയും കരസ്ഥമാക്കി. ഇന്നലെ കളി ആരംഭിച്ച്‌ ഇന്ത്യന്‍ സ്കോര്‍ 219-ല്‍ എത്തിയശേഷമാണ്‌ ആദ്യ വിക്കറ്റ്‌ വീണത്‌. 70 റണ്‍സെടുത്ത മലയാളി താരം സഞ്ജു വി. സാംസണാണ്‌ മടങ്ങിയത്‌. ലക്ഷണ്‍ ജയസിംഗെയുടെ പന്തില്‍ കുലശേരക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ സഞ്ജു മടങ്ങിയത്‌. ആദ്യ ടെസ്റ്റിലും സഞ്ജു അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പം 160 റണ്‍സാണ്‌ സഞ്ജു കൂട്ടിച്ചേര്‍ത്തത്‌.

സ്കോര്‍ 279-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിയും കടന്ന്‌ കുതിക്കുകയായിരുന്ന ക്യാപ്റ്റന്‍ വിജയ്‌ സോളും മടങ്ങി. 128 റണ്‍സെടുത്ത സോളിനെ ബിനുര ഫെര്‍ണാണ്ടോയുടെ പന്തില്‍ ഡുമിന്‍ഡു പിടികൂടി. തുടര്‍ന്നെത്തിയ അങ്കുഷ്‌ ബെയ്ന്‍ 7 റണ്‍സെടുത്ത്‌ മടങ്ങി. എന്നാം ആറാം വിക്കറ്റില്‍ അയ്യരും ആമിര്‍ ഗാനിയും ചേര്‍ന്ന്‌ 98 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 392-ല്‍ എത്തിയപ്പോള്‍ 84 റണ്‍സെടുത്ത അയ്യര്‍ പ്രിയമല്‍ പെരേരയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കുശല്‍ മെന്‍ഡിസ്‌ ക്യാച്ച്‌ നല്‍കി മടങ്ങി. ഇതേ സ്കോറില്‍ തന്നെ രണ്ട്‌ വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക്‌ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ കുല്‍ദീപ്‌ യാദവിനെയും പെരേര മടക്കി. ഒരു പന്തിന്റെ ഇടവേളക്കുശേഷം ആമിര്‍ ഗാനി റണ്ണൗട്ടാവുകയും ചെയ്തു. പിന്നീട്‌ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ നായകന്‍ വിജയ്‌ സോള്‍ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.