Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുടിവെള്ളം നല്‍കിയവരെ ‘വെള്ളം കുടിപ്പിച്ച്‌ ‘ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 09:07 pm IST
inKasargod

കാസര്‍കോട്‌: വേനല്‍ക്കാലത്ത്‌ വരള്‍ച്ച ബാധിത മേഖലകളില്‍ കുടിവെള്ളവിതരണം നടത്തിയവര്‍ക്ക്‌ തുക നല്‍കിയില്ല. പഞ്ചായത്ത്‌ അംഗത്തിണ്റ്റേയും അധികൃതരുടേയും വാക്ക്‌ വിശ്വസിച്ച്‌ കുടിവെള്ളം വിതരണം ചെയ്ത ലോറി ഉടമകളും മറ്റും തുക ലഭിക്കുന്നതിനായി പഞ്ചായത്ത്‌ ഓഫീസ്‌ കയറി ഇറങ്ങുകയാണിപ്പോള്‍. വരള്‍ച്ചാ ദുരിതാശ്വാസത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക ജില്ലാ ഭരണകൂടം കൈമാറാത്തതാണ്‌ പ്രശ്നമെന്ന്‌ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പറയുന്നു. എന്നാല്‍ കൃത്യമായി ബില്ല്‌ സമര്‍പ്പിക്കുന്നതില്‍ പഞ്ചായത്തുകളും നഗരസഭകളും വീഴ്ച വരുത്തിയതാണ്‌ തുക കൈമാറുന്നത്‌ വൈകുന്നതിനു കാരണമെന്ന്‌ ജില്ലാ ഭരണകൂടം പറയുന്നു. ബളാല്‍ പഞ്ചായത്ത്‌ മാത്രമാണ്‌ കൃത്യമായി ബില്ലടച്ച്‌ തുക കൈപ്പറ്റിയത്‌. 6.92 കോടി രൂപയാണ്‌ വരള്‍ച്ചാ ദുരിതാശ്വാസമായി സംസ്ഥാന സര്‍ക്കാറില്‍ നിന്നും ജില്ലയ്‌ക്ക്‌ ലഭിച്ചത്‌. ജില്ലാകലക്ടര്‍ക്കായിരുന്നു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിനുശേഷമാണ്‌ തുക നല്‍കാന്‍ തീരുമാനമുണ്ടായത്‌. ഏപ്രില്‍ മാസാവസാനത്തോടുകൂടി ജില്ലാ ഭരണകൂടത്തിന്‌ തുക ലഭിക്കുകയും ചെയ്തു. പൊതുകിണറുകള്‍, കുഴല്‍കിണറുകള്‍, കുളങ്ങള്‍ എന്നിവ നവീകരിക്കുകയോ പുതിയത്‌ നിര്‍മ്മിക്കുകയോ ചെയ്യുക, മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പുനരാരംഭിക്കുക, പുതിയ ജലശ്രോതസ്സുകള്‍ കണ്ടെത്തുക, കുടിവെള്ള വിതരണത്തിന്‌ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കുപുറമെ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ച്‌ വിതരണം ചെയ്യുന്നതിനുമായിരുന്നു തുക അനുവദിച്ചത്‌. സ്വന്തം ചിലവില്‍ പദ്ധതി നടപ്പിലാക്കി പ്രവൃത്തി പൂര്‍ത്തിയായതിനുശേഷം ബില്ലുകള്‍ സമര്‍പ്പിക്കാനായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശം. ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന്‌ ദിവസത്തില്‍ അയ്യായിരം രൂപ നല്‍കുമെന്നും നിര്‍ദ്ദേശമുണ്ടായി. ഇതനുസരിച്ച്‌ അഞ്ച്‌ മുതല്‍ ൨൦ ദിവസം വരെ കുടിവെള്ള വിതരണം നടത്തിയ പഞ്ചായത്തുകളുണ്ട്‌. വാര്‍ഡ്‌ അംഗവുമായുള്ള പരസ്പര ധാരണയുടെ പുറത്താണ്‌ മുന്‍കൂറായി പണം ലഭിക്കുന്നതിന്‌ മുമ്പ്‌ പലരും കുടിവെള്ളവിതരണത്തിന്‌ തയ്യാറായത്‌. മറ്റുകുടിവെള്ള പദ്ധതികള്‍ നടത്തിയവരുടെ കാര്യവും ഇപ്രകാരം തന്നെ. എന്നാല്‍ പ്രവൃത്തി നടന്ന്‌ ഒന്നരമാസത്തിനുശേഷവും പണം നല്‍കാത്തത്‌ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. ൩൮ പഞ്ചായത്തുകളിലും മൂന്ന്‌ നഗരസഭകളും ഉള്‍പ്പെടുന്ന ജില്ലയില്‍ ബളാല്‍ പഞ്ചായത്തിന്‌ മാത്രമാണ്‌ തുക ലഭിച്ചത്‌. ൩൦൦൩൩ രൂപ ബളാലിന്‌ കൈമാറി. പടന്ന പഞ്ചായത്തിണ്റ്റെ ബില്ലുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ തുക കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു. ൨൮൮൦൦ രൂപയാണ്‌ കൈമാറുക. ചെങ്കള, പൈവളികെ, കുറ്റിക്കോല്‍, കിനാനൂറ്‍, കരിന്തളം, വെസ്റ്റ്‌ എളേരി, നീലേശ്വരം നഗരസഭ എന്നിവര്‍ ഹാജരാക്കിയ ബില്ലുകള്‍ പരിശോധിച്ച്‌ വരികയാണ്‌. മറ്റ്‌ പഞ്ചായത്തുകള്‍ നല്‍കിയ ബില്ലുകളില്‍ അപാകത കണ്ടതിനെ തുടര്‍ന്ന്‌ പലതവണ തിരിച്ചയക്കേണ്ടി വന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. ആവശ്യമായ രേഖകളില്ലാതെ ബില്ലുകള്‍ സമര്‍പ്പിക്കുന്നതാണ്‌ തുക വൈകുന്നതിന്‌ കാരണം. കൃത്യമായ ബില്ലുകള്‍ സമര്‍പ്പിച്ചാല്‍ മൂന്നോ നാലോ ദിവസത്തിനകം തുക നല്‍കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.