Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്രസീലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 08:35 pm IST
inWorld

റിയോ ഡി ജെയിനെറൊ: അഴിമതിക്കും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കുമെതിരെ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു.

ഇന്നലെ 80 നഗരങ്ങളില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളില്‍ പത്തുലക്ഷത്തോളം പേര്‍ പങ്കാളികളായി. പലേടത്തും പോലീസും പ്രതിഷേധക്കാരും തെരുവ്‌ യുദ്ധത്തിലേര്‍പ്പെട്ടു. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ പ്രസിഡന്റ്‌ ദില്‍മ റൂസഫ്‌ അടിയന്തര ക്യാബിനറ്റ്‌ യോഗം വിളിച്ചുചേര്‍ത്തു.

വിലക്കയറ്റവും നികുതിഭാരവുംകൊണ്ട്‌ ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴും ഫുട്ബോള്‍ മാമാങ്കങ്ങള്‍ക്കുവേണ്ടി പണംവാരിയെറിയുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞയാഴ്‌ച്ചയാണ്‌ ബ്രസീലില്‍ പ്രക്ഷോഭമാരംഭിച്ചത്‌. വിമര്‍ശനങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ ദില്‍മ തയാറാവാത്തതും ജനരോഷം വര്‍ധിക്കുന്നതിന്‌ കാരണമായി.

പ്രമുഖ നഗരമായ റിയോ ഡി ജെയിനെറോയില്‍ ഇന്നലെ മൂന്നു ലക്ഷംപേര്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. പ്രകടനക്കാരിലേറെയും യുവാക്കളായിരുന്നു . പലേടത്തും പ്രതിഷേധം അക്രമാസക്തമായി. പോലീസ്‌ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരും പോലീസ്‌ നടപടിക്ക്‌ ഇരയായി. അമ്പതോളം പേര്‍ക്ക്‌ പരിക്കേറ്റു.

സാവോ പോളോയില്‍ പ്രതിഷേധിക്കാരുടെ ഇടയിലേക്ക്‌ ക്ഷുഭിതനായ ഒരാള്‍ കാറോടിച്ച്‌ കയറ്റി. സംഭവത്തില്‍ ഒരു സമരക്കാരന്‍ കൊല്ലപ്പെട്ടു.

തലസ്ഥാനമായ ബ്രസീലിയയിലും പ്രക്ഷോഭകാരികളെ തടയാന്‍ പോലീസ്‌ ഏറെപ്പണിപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തിലേക്ക്‌ നൂറുകണക്കിനുപേര്‍ ഇരച്ചുകയറി. മന്ത്രാലയത്തിന്‌ പുറത്ത്‌ ചിലര്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. മറ്റ്‌ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ബെലേം, പോര്‍ട്ട്‌ അല്‍ഗ്രെ, സാല്‍വദോര്‍ എന്നീ നഗരങ്ങളിലും സംഘര്‍ഷങ്ങള്‍ അരങ്ങേറി.

അതേസമയം, കോണ്‍ഫെഡേഷന്‍സ്‌ കപ്പ്‌ ഫുട്ബോളിന്റെ പശ്ചാത്തലത്തിലുള്ള പ്രതിഷേധങ്ങള്‍ സര്‍ക്കാരിന്റെ നെഞ്ചിടിപ്പേറ്റുകയാണ്‌. പോപ്പ്‌ ഫ്രാന്‍സിസ്‌ ബ്രസീല്‍ സന്ദര്‍ശനത്തിനായി ഉടനെത്തുമെന്നതും അവരുടെ ആവലാതികള്‍ വര്‍ധിപ്പിക്കുന്നു. 2014 ലോകകപ്പ്‌ ഫുട്ബോള്‍, 2016 ഒളിംപിക്സ്‌ എന്നിവയുടെ തയാറെടുപ്പുകളെ പ്രക്ഷോഭം അലങ്കോലമാക്കുമെന്ന ഭീതിയും അധികൃതരിലുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.