കോട്ടയം: നിരവധി മോഷണകേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കുറവിലങ്ങാട് കുര്യംനമ്പുശേരി കാളനിയില്‍ റോയി എന്നു വിളിക്കപ്പെടുന്ന ജനാര്‍ദ്ദനന്‍(32), മാങ്ങാനം താമരശ്ശേരി സുനില്‍ഭവനില്‍ സുനില്‍കുമാര്‍(28) എന്നിവരെയാണ് ഇന്നലെ രാവിലെ വെസ്റ്റ് പൊലീസ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍ നഗരത്തില്‍ കണ്ട ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ നിരവധി മോഷണകേസിലെ പ്രതികളാണെന്ന് അറിയുന്നത്. ജനാര്‍ദ്ദനന്റെ പേരില്‍ ഏറ്റുമാനൂരും കുറവിലങ്ങാട്ടും പൊലീസ് സ്റ്റേഷനുകളില്‍ ഏഴു മോഷണക്കേസുകള്‍ നിലവിലുണ്ട്. സുനില്‍കുമാറിന്റെ പേരില്‍ ഏറണാകുളം, പാലാ, ചങ്ങനാശേരി, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളുണ്ട്. പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.
















