ചങ്ങനാശേരി: കുരിശുംമൂട് കവലയില്‍ കടയില്‍കയറി കടയുടമയെയും സഹായിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കടയുടമ പി.എം.മുജീദ്(42), സഹായി ജിന്‍സ് മാത്യു(22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കടമാഞ്ചിറ സ്വദേശികളായ അജയകുമാര്‍, ബന്ധു അപ്പു എന്നിവരെ ചങ്ങനാശേരി പൊലീസ് അറസ്റ്റു ചെയ്തു. ബാക്കി മൂന്നു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.
















