തിരുവഞ്ചൂര്‍: തിരുവഞ്ചൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ വ്യാജമേല്‍വിലാസത്തില്‍ അംഗത്വംനേടി കള്ളവോട്ടുചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സഹകരണസംരക്ഷണ മുന്നണി കോട്ടയം ജോയിന്റ് രജിസ്ടാര്‍ക്ക് പരാതിനല്‍കി. ബാങ്കിന്റെ പരിധിയില്‍പ്പെടാത്ത അയര്‍ക്കുന്നം,മാങ്ങാനം, അരീപ്പറമ്പ്, ഇറഞ്ഞാല്‍,പൂതിരി, പുളിയന്മാക്കല്,ആറുമാനൂര്‍ എന്നീസ്ഥലങ്ങളില്‍ നിന്നും 1200പേര്‍ക്ക് അംഗത്വം നല്‍കിയാണ് കള്ളവോട്ട് തരപ്പെടുത്തിയത്. 604പേരുടെ വ്യാജമേല്‍വിലാസം തിരിച്ചറിഞ്ഞു. കള്ളവോട്ടിചെയ്ത 104പേരുടെപേരും മേല്‍വിലാസവും തിരിച്ചറിഞ്ഞു പരാതിയെക്കാപ്പം സമര്‍പ്പിച്ചിട്ടുണ്ട്.വ്യാജവിലാസത്തില്‍ കള്ളവോട്ടുചെയ്ത മുഴുവന്‍ ആളുകള്‍ക്കെതിരെയും കോടതിയില്‍ കേസ്കൊടുക്കാനും സഹകരണസംരക്ഷണമുന്നണി തീരുമാനിച്ചു. ബാങ്ക്സെക്രട്ടറിയുടെയും ചിലജീവനക്കാരുടെയും ഒത്താശയിലാണ് വ്യാപകമായി കള്ളവോട്ടുനടന്നത്. ഇവര്‍ക്കെതിരെ വകുപ്പ്മന്ത്രിക്ക് പരാതി നല്‍കുമെന്ന് ബിജെപി ജില്ലാകമ്മറ്റിയംഗം സുനില്‍കുമാര്‍ കീരനാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: