കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന 12 ദിവസത്തെ കളഭോത്സവം ഇന്ന് 6 ദിവസം പിന്നിട്ടു. പ്രധാന വിഷ്ണുക്ഷേത്രങ്ങളില്‍മാത്രം നടന്നുവരുന്ന ഈ ചടങ്ങുകള്‍ ദര്‍ശിക്കുവാന്‍ നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. എല്ലാ ദിവസവും ഭക്തജനങ്ങള്‍ക്ക് അന്നദാനവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ അഞ്ചിനാണ് സമാപനം.
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന 12 കളഭോത്സവത്തിന്റെ ഭാഗമായിട്ടുള്ള കളഭം എഴുന്നള്ളിപ്പിന് ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന അശോകന്‍ നമ്പൂതിരി നേതൃത്വം നല്‍കുന്നു.
















