കോട്ടയം: ഈ വര്‍ഷത്തെ സ്വാമി ആതുരദാസ് അവാര്‍ഡിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ അര്‍ഹനായി. ജൂണ്‍ 23 ന് സ്വാമി ആതുരദാസിന്റെ നൂറാം ജന്മദിനവും രണ്ടാം സമാധിദിനവും പ്രമാണിച്ച് ആതുരാശ്രമത്തില്‍വച്ച് നടക്കുന്ന ചടങ്ങില്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ അവാര്‍ഡ് സമ്മാനിക്കും. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിക്കും.
















