Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ചുവര്‍ചിത്രനഗരിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 11:37 pm IST
inKottayam

കോട്ടയം: സംസ്ഥാന ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര ചുവര്‍ചിത്രകലാ ക്യാമ്പിനൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്തെ ചുമര്‍ചിത്രനഗരിയായി പ്രഖ്യാപിച്ചു. തിരുനക്കര ക്ഷേത്രമൈതാനിയില്‍ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

സമ്പൂര്‍ണ്ണ സാക്ഷരതയുടെ മികവുമായി നേരത്തെ ചരിത്രത്തില്‍ ഇടം നേടിയ കോട്ടയം ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ചുവര്‍ ചിത്രനഗരമെന്ന നിലയില്‍ ലോക സാംസ്‌കാരിക ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനം കൈവരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 13ന് ആരംഭിച്ച ചിത്രരചനാ ക്യാമ്പില്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുന്നൂറോളം ചിത്രകാരന്‍മാര്‍ വിവിധ കേന്ദ്രങ്ങളിലെ ചുവരുകളിലായി ആകെ 13000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രതലത്തില്‍ നൂറോളം ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനു പിന്നാലെ അക്ഷരനഗരമായ കോട്ടയം ചുവര്‍ചിത്രനഗരമായി പ്രഖ്യാപിക്കപ്പെടുന്നത് സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനം പകരുന്ന നേട്ടമാണ്-അദ്ദേഹം പറഞ്ഞു.

ചുവര്‍ചിത്രനഗരിപദവിയിലൂടെ രാജ്യാന്തരതലത്തില്‍ കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ കോട്ടയത്തിന് കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. അക്ഷരനഗരിയുടെ മുഖഛായ മാറ്റിയ ക്യാമ്പാണ് ഇവിടെ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചിത്രകാരന്‍മാര്‍ പങ്കെടുത്ത ഇത്തരമൊരു പരിപാടി അത്യപൂര്‍വ്വമാകാം. അവരുടെ സംഭാവന നഗരത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയത്തിന് എന്നും അഭിമാനത്തിന് വകനല്‍കുന്ന ചുവര്‍ചിത്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇളംതലമുറകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ കോട്ടയം നിവാസികള്‍ പരിശ്രമിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോട്ടയം നഗരത്തിന് ഈ ചിത്രങ്ങള്‍ സമ്മാനിച്ച സാംസ്‌കാരിക വകുപ്പിനോടും ലളിതകലാ അക്കാദമിയോടും ഏറെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേവലം പ്രദര്‍ശന വസ്തുക്കള്‍ എന്നതിലുപരിയായി ചുവര്‍ചിത്രങ്ങളുടെ വിശാദംശങ്ങളും അവയില്‍ ഉള്‍ക്കൊള്ളുന്ന കഥകളും കുട്ടികള്‍ക്ക് വിശദമാക്കിക്കൊടുത്താല്‍ അവര്‍ക്ക് ചിത്രങ്ങളോടുള്ള താല്‍പര്യം വര്‍ധിക്കുമെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ ചലച്ചിത്രനടന്‍ മധു നിര്‍ദേശിച്ചു. ഈ ചിത്രങ്ങള്‍ കോട്ടയത്തിന്റെ ഭാഗ്യമാണ്. നമ്മുടെ മറ്റു നഗരങ്ങള്‍ക്കും ഇതേ ഭാഗ്യമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച കോട്ടയം ജില്ലാ ചുവര്‍ചിത്ര പുസ്തകം നടന്‍ മധുവിനു നല്‍കി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ചിത്രകലാ ക്യാമ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ പ്രകാശനം ജോസ് കെ. മാണി എം.പിക്ക് നല്‍കി അദ്ദേഹം നിര്‍വ്വഹിച്ചു.

ബിജുലാല്‍ വരച്ച മ്യൂറല്‍ ചിത്രം നടന്‍ മധു മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ക്യാമ്പില്‍ പങ്കെടുത്ത വിദേശ കലാകാരന്‍മാരെയും ക്യാമ്പിന് നേതൃത്വം നല്‍കിയവരെയും മുഖ്യമന്ത്രി ആദരിച്ചു. തിരുനക്കര മൈതാനത്തിന്റെ കവാടത്തിലും മുനിസിപ്പാലിറ്റി മന്ദിരത്തിലും ചിത്രങ്ങള്‍ വരച്ചവര്‍ക്ക് മുനിസിപ്പാലിറ്റിയുടെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, ജില്ലാ കളക്ടര്‍ മിനി ആന്റണി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ബീനാ ബിനു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കേരള ലൡതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ചീഫ് കോ -ഓര്‍ഡിനേറ്റര്‍ കെ.യു. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് സ്വാഗതവും സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.