കോട്ടയം: കോട്ടയം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അറ്റന്‍ഡര്‍ ഗ്രേഡ് ഒന്ന് തസ്തികയിലെ 20 സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.റ്റി.സി (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ടര്‍ണര്‍, ഇസ്ട്രുമെന്റ് മെക്കാനിക്) 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്കുമതി. നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ലാര്‍ജ് ഇന്‍ഡസ്ട്രിയില്‍ ഒരു വര്‍ഷത്തെ തൊഴില്‍പരിചയവുമുണ്ടായിരിക്കണം. പ്രായം 2013 മാര്‍ച്ച് 31ന് 32 വയസ് കവിയരുത്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമനുസൃത വയസിളവ് ലഭിക്കും. യോഗ്യരായ ഉദേ്യാഗാര്‍ഥികള്‍ തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
















