പാലാ: ബസവേശ്വര ജയന്തി ആഘോഷം ഇന്ന് പാലായില്‍. വീരശൈവ സഭയുടെയും ബസവസമിതിയുടെയും ജില്ലാകമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ രാവിലെ 9ന് പാലാ ചെത്തിമറ്റത്തുള്ള ശാഖാ മന്ദിരാങ്കണത്തില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് വിശിഷ്ടാതിഥിയായിരിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ഇ.എ.രാജന് സ്വീകരണം നല്‍കും. ബസവസമിതി സംസ്ഥാന പ്രസിഡന്റ് കെ.പ്രസന്നകുമാര്‍ ബസവജയന്തി സന്ദേശം നല്‍കും. വീരശൈവസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മധുസൂദനന്‍ പിള്ള സംഘടനാ വിശദീകരണം നല്‍കും. സമ്മേളനത്തില്‍ കെ.പി.ദാമോദരന്‍ എസ്എസ്എല്‍സി അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന പ്രചാരണവിഭാഗം കണ്‍വീനര്‍ അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, വി.എന്‍.വാസവന്‍, രുഗ്മിണി ടീച്ചര്‍, സന്തോഷ് കോരൂത്തോട്, എന്‍.കെ.മഹാദേവന്‍ എന്നിവര്‍ സംസാരിക്കും.
















