Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സുതാര്യകേരളം ജില്ലാതല സെല്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 11:22 pm IST
in Kottayam

കോട്ടയം: പൊതുജനങ്ങളുടെ പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിന് സുതാര്യകേരളം ജില്ലാതല സെല്ലുകള്‍ സഹായകമാകുമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സുതാര്യകേരളം കോട്ടയം ജില്ലാതല സെല്ലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചപ്പോള്‍ ജനങ്ങളുടെ പരാതികള്‍ കേന്ദ്രീകൃതമായി പരിഹരിക്കുന്നതിനുള്ള ബുദ്ധിമുട്ട് സര്‍ക്കാരിന് ബോധ്യമായി. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും പരാതി നേരിട്ട് സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും സമയബന്ധിതമായി പരിഹാരമുണ്ടാക്കുന്നതിനും ജില്ലാതല സെല്ലുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യവും ഇതിനുപിന്നിലുണ്ട്- മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി.

ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്ത് പല സംവിധാനങ്ങളുണ്ട്. പരിഹാരത്തിനുള്ള കാലതാമസമാണ് അവയുടെ പ്രധാന പ്രശ്‌നം. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണ്. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ജനാധിപത്യ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടുതന്നെ ഈ സംരംഭം വിജയിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ പരിശ്രമം ഉണ്ടാകും-അദ്ദേഹം പറഞ്ഞു.

സുതാര്യകേരളം പരിപാടി പാവപ്പെട്ട ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഏറെ ക്ലേശമനുഭവിക്കുന്നവരാണ് ഈ സംവിധാനത്തില്‍നിന്നും സഹായംതേടുന്നത്. ജില്ലാതലത്തില്‍ സുതാര്യകേരളം സെല്ലുകള്‍ തുറക്കുന്നത് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് അഭിമാനകരമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെല്ലിലേക്കുള്ള ആദ്യ പരാതി കൊതവറ സ്വദേശിനി കുസുമലതയില്‍നിന്നും മന്ത്രി കെ.സി. ജോസഫ് സ്വീകരിച്ചു.

സുതാര്യകേരളം പദ്ധതിയില്‍ പരാതി സ്വീകരിക്കുന്നത് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ടോംസ് വേദിയില്‍ വരകളിലൂടെ അവതരിപ്പിച്ചു. ജോസ് കെ. മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ. വി. നായര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ടി.ജെ. മാത്യു, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, എ.ഡി.എം. ടി.വി. സുഭാഷ്, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ മിനി ആന്റണി പദ്ധതി വിശദീകരിച്ചു.

സുതാര്യകേരളം ജില്ലാതലസെല്‍ നോഡല്‍ ഓഫീസറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറുമായ എ. അബ്ദുല്‍ ഹക്കിം സ്വാഗതവും സുതാര്യകേരളം ജില്ലാതലസെല്‍ കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.

വിവിധ വകുപ്പുകളില്‍ സുതാര്യകേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും കളക്‌ട്രേറ്റ് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു. കളക്‌ട്രേറ്റിന്റെ രണ്ടാം നിലയില്‍ ഫ്രണ്ട് ഓഫീസിനു സമീപത്താണ് സുതാര്യകേരളം ജില്ലാതല സെല്‍ പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.