Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദേശീയ ജലപാത വിഴിഞ്ഞത്തേക്കും കാസര്‍കോട്ടേക്കും നീട്ടണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 11:51 pm IST
inErnakulam

കൊച്ചി: പൂര്‍ത്തിയായികൊണ്ടിരിക്കുന്ന കൊല്ലം – കോട്ടപ്പുറം ജലപാത തെക്ക്‌ കോവളം – വിഴിഞ്ഞത്തേക്കും വടക്ക്‌ കാസര്‍കോട്ടേക്കും നിട്ടേണ്ടത്‌ അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

ജലഗതാഗതത്തിന്‌ ഊന്നല്‍ നല്‍കുകയല്ലാതെ കേരളത്തിന്‌ വേറെ നിര്‍വാഹമില്ലെന്ന്‌ കേരള സീ ആന്റ്‌ ട്രെയ്ഡ്‌ സംഘടിപ്പിച്ച ഷിപ്പിങ്‌ ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഹൈവേകള്‍ പെരുകി വരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്‌. ആവശ്യത്തിനനുസരിച്ച്‌ റെയിവേ ലൈനുകളുമില്ല. അതിനാല്‍ തീരദേശ, ഉള്‍നാടന്‍ ജലഗതാഗത്തിലേക്ക്‌ മാറുകയേ നിവൃത്തിയുള്ളൂ. സാമ്പത്തിക ലാഭത്തിനു പുറമെ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനും ഇതാവശ്യമാണെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജലഗതാഗതം സാധ്യമാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്‌. നിലവിലുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമെ വിഴിഞ്ഞം തുടങ്ങിയ പുതിയ തുറമുഖങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്‌. കൊല്ലം തുറമുഖം ഉടന്‍ പ്രവര്‍ത്തന ക്ഷമമാവും. വെയര്‍ ഹൗസുകള്‍, ഗോഡൗണുകള്‍, തുറമുഖങ്ങളിലേക്കുള്ള റെയില്‍വേ ലൈനുകള്‍ എന്നിവയും വികസിപ്പിക്കേണ്ടതുണ്ട്‌. ജലഗതാഗതത്തിന്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ്‌. ഒരു ടണ്ണിന്‌ ഒരു കിലോമീറ്ററിന്‌ ഒരു രൂപ വച്ച്‌ ചരക്ക്കൂലി ഇനത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്‌. ജലഗതാഗതത്തിന്‌ കൂടുതല്‍ ഇളവുകള്‍ പരിഗണനയിലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2015 ല്‍ ചരക്ക്‌ നീക്കത്തിന്റെ 20 ശതമാനമെങ്കിലും ജലഗതാഗതം വഴിയാക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന്‌ മന്ത്രി കെ. ബാബു പറഞ്ഞു. 2020 ആവുമ്പോഴേക്ക്‌ ഇത്‌ 40 ശതമാനമായി വര്‍ധിക്കുമെന്നും കരുതുന്നു. വഴിഞ്ഞത്തിനും കൊല്ലത്തിനും പുറമെ ആലപ്പുഴ, കൊടുങ്ങല്ലൂര്‍, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളും വികസിപ്പിക്കും. കൊച്ചിയില്‍ ഓഷ്യനേറിയം സ്ഥാപിക്കും. ജലഗതാഗത്തിന്‌ നിരവധി ആനുകൂല്യങ്ങള്‍ കേരളാ മാരിടൈം ബോര്‍ഡ്‌ വഴിയാണ്‌ നടപ്പാക്കുകയെന്ന്‌ ബാബു പറഞ്ഞു.

മുന്‍ കേന്ദ്ര ഷിപ്പിങ്‌ സെക്രട്ടറി കെ. മോഹന്‍ദാസ്‌, ഇന്‍ലാന്റ്‌ വാട്ടര്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഡോ. വിശ്വപതി ത്രിവേദി, ഷിപ്പിങ്‌ ഡയരക്റ്റര്‍ ജനറല്‍ ഗൗതം ചാറ്റര്‍ജി, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്സ്പോര്‍ട്‌ ഓര്‍ഗനൈസേഷന്‍സ്‌ ദക്ഷിണമേഖല ചെയര്‍മാന്‍ വാള്‍ടര്‍ ഡിസൂസ, ആലപ്പുഴ പോര്‍ട്ട്‌ ഓഫീസര്‍ കെ.ആര്‍ വിനോദ്‌ എന്നിവരും പ്രസംഗിച്ചു. വില്‍സന്‍ രാജന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.