Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ട്രാവന്‍കൂര്‍ റയോണ്‍സ്‌: വ്യവസായ മന്ത്രിയും രാഷ്‌ട്രീയ നേതാക്കളും തൊഴിലാളികളെ വഞ്ചിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 12:51 am IST
inErnakulam

പെരുമ്പാവൂര്‍: പൂട്ടിക്കിടക്കുന്ന പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും തൊഴിലാളികളുടെ ആനുകൂല്യങ്ങളെ സംബന്ധിച്ചും വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും രാഷ്‌ട്രീയക്കാരും തൊഴിലാളികുടുംബങ്ങളെ വഞ്ചിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ കുഞ്ഞാലിക്കുട്ടി, ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുമെന്ന മറ്റൊരു മോഹനവാഗ്ദാനം കൂടി നല്‍കിയാണ്‌ മടങ്ങിയത്‌. ഇത്‌ ലീഗിന്റെ ഒരു ജില്ലാനേതാവിന്റെ സമ്മര്‍ദ്ദംകൊണ്ട്‌ പറയുന്നതാണെന്നും മന്ത്രി അറിയിച്ചത്‌ ഇരട്ടത്താപ്പ്‌ നയമാണെന്ന്‌ തൊഴിലാളികള്‍ പറയുന്നു.

ഇത്തരത്തില്‍ പലരുടെയും സമ്മര്‍ദ്ദങ്ങള്‍മൂലം പലവാഗ്ദാനങ്ങളും നല്‍കിയിരുന്നെങ്കിലും റയോണ്‍സിന്റെ കാര്യത്തില്‍ മാത്രം വെള്ളത്തിലെ വരയാവുകയാണുണ്ടായത്‌. കഴിഞ്ഞ ജൂണില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍, റയോണ്‍സിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഉടന്‍ മന്ത്രിസഭാ തീരുമാനം ഉണ്ടാക്കുമെന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നതാണ്‌. അന്ന്‌ സാജുപോള്‍ എംഎല്‍എയുടെ സബ്മിഷന്‌ മറുപടിയായാണ്‌ മന്ത്രി ഇത്തരത്തില്‍ പറഞ്ഞത്‌. എന്നാല്‍ പിന്നീട്‌ ഇക്കാര്യത്തില്‍ മന്ത്രിയോ, എംഎല്‍എയോ മുന്നോട്ട്‌ വന്നിട്ടില്ലെന്ന്‌ തൊഴിലാളികള്‍ പറയുന്നു.

യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചനും, സാജുപോള്‍ എംഎല്‍എയും മുന്‍കൈ എടുത്ത്‌ തൊഴിലാളി സംഘടനകളെ ചേര്‍ത്തുകൊണ്ട്‌ നിരവധിയോഗങ്ങള്‍ ചേര്‍ന്നിരുന്നു. തൊഴിലാളികള്‍ക്ക്‌ നിയമാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഇവയെല്ലാം രാഷ്‌ട്രീയക്കാരന്റെ വാഗ്ദാനം മാത്രമായി ഒതുങ്ങുകയാണ്‌. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ധനകാര്യ സ്ഥാപനങ്ങളിലുള്ള കടബാധ്യതകള്‍ ഒരു സര്‍ക്കാരും തീര്‍ക്കാന്‍ തയ്യാറാകുന്നില്ല. ഏഴ്‌ ബാങ്കുകളിലും മറ്റ്‌ 4 ധനകാര്യസ്ഥാപനങ്ങളിലുമായാണ്‌ കമ്പനിക്ക്‌ ബാധ്യതകള്‍ ഉള്ളത്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം തൊഴിലാളികളാണുണ്ടായിരുന്നത്‌. ഇവരില്‍ എണ്ണൂറോളം പേര്‍ ഇന്നും തൊഴിലാളികളായുണ്ട്‌. ഇതില്‍ അമ്പതോളം കുടുംബങ്ങള്‍ റയോണ്‍സ്‌ ക്വാര്‍ട്ടേഴ്സിനെ ആശ്രയിച്ചാണ്‌ താമസിക്കുന്നത്‌. എന്നാല്‍ കാറ്റും മഴയും ശക്തമായാല്‍ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്‌ ഈ കെട്ടിടങ്ങള്‍. റയോണ്‍സ്‌ പൂട്ടിയിരിക്കുന്നതിനാല്‍ കൂലിപ്പണിയെടുത്ത്‌ കുടുംബം പോറ്റുന്ന ഇവര്‍ക്ക്‌ ക്വാര്‍ട്ടേഴ്സിന്റെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്‌.

ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലുള്ള റയോണ്‍സിന്റെ വളപ്പില്‍ നിന്നും പലവിധ വസ്തുക്കളും മോഷ്ടാക്കള്‍ കടത്തികൊണ്ടുപോവുകയാണ്‌. ഏക്കറുകണക്കിന്‌ വരുന്ന സ്ഥലത്ത്‌ വിരലില്‍ ഏണ്ണാവുന്ന കാവല്‍ക്കാര്‍ മാത്രമാണുള്ളത്‌. വെറുതെ കിടക്കുന്ന ഈ സ്ഥലത്ത്‌ മലിനീകരണമില്ലാത്ത പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനെ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നെങ്കിലും യാതൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

കഴിഞ്ഞ ഓണത്തിന്‌ അലവന്‍സ്‌ എന്നപേരില്‍ 5000 രൂപയുടെ സഹായം ലഭിച്ചതുമാത്രമാണ്‌ ഏക സഹായമെന്നാണ്‌ തൊഴിലാളികള്‍ പറയുന്നത്‌. പെരുമ്പാവൂരിലെ രാഷ്‌ട്രീയ നേതാക്കള്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പേരുപറഞ്ഞ്‌ വോട്ടുപിടിക്കുന്നതല്ലാതെ യാതൊന്നും ചെയിയ്യുന്നില്ല. ഇടത്‌ ഭരണകാലത്ത്‌ വലതും, വലത്‌ ഭരണകാലത്ത്‌ ഇടതും റയോണ്‍സ്‌ വികസനത്തിന്റ കാര്യത്തില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട്‌ തൊഴിലാളി വഞ്ചന നടത്തുകയാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.