Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എംപ്ലോയ്‌മെന്റ്‌-ലൈവ്‌ രജിസ്റ്ററില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:54 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുകളില്‍ ജോലിക്കായി തയാറാക്കുന്ന ലൈവ്‌ രജിസ്റ്ററിലുളള ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറഞ്ഞതായി രേഖകള്‍. 2012 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷം കണക്കാക്കി ജില്ല എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ പുറത്തിറക്കിയ എംപ്ലോയ്‌മെന്റ്‌ മാര്‍ക്കറ്റ്‌ ഇന്‍ഫര്‍മേഷര്‍ അനുസരിച്ചുളളതാണ്‌ ഈ കണക്ക്‌. 2011 ല്‍ ജില്ലയില്‍ 10 എക്സ്ചേഞ്ചുകളിലായി 373846 ഉദ്യോഗാര്‍ഥികളുണ്ടായിരുന്ന ലൈവ്‌ രജിസ്റ്റര്‍ 2012 മാര്‍ച്ച്‌ ആയപ്പോള്‍ 344427 ആയി കുറഞ്ഞു.

ജില്ല എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌, പ്രൊഫഷണല്‍ ആന്റ്‌ എക്സിക്യൂട്ടീവ്‌ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ എന്നിവയുള്‍പ്പെടെ 10 എക്സ്ചേഞ്ചുകളിലാണ്‌ ഉദ്യോഗാര്‍ഥികളുടെ ലൈവ്‌ രജിസ്റ്റര്‍ ഓരോ വര്‍ഷവും തയാറാക്കുന്നത്‌. എറണാകുളം ജില്ല എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചില്‍ ലൈവ്‌ രജിസ്റ്ററില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കൊച്ചി ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചില്‍ വന്‍ഇടിവാണ്‌ ലൈവ്‌ രജിസ്റ്ററില്‍ ഉണ്ടായത്‌. 2011 ല്‍ ജില്ല എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചില്‍ 31100 ഉദ്യോഗാര്‍ഥികളുണ്ടായിരുന്നതില്‍ നിന്ന്‌ 962 പേര്‍ വര്‍ധിച്ച്‌ 2012 ല്‍ ലൈവ്‌ രജിസ്റ്റര്‍ 32062 ആയി. എന്നാല്‍ 2011 ല്‍ 60022 ഉദ്യോഗാര്‍ഥികള്‍ ലൈവ്‌ രജിസ്റ്ററില്‍ ഉണ്ടായിരുന്ന കൊച്ചി ടൗണ്‍ എക്സ്ചേഞ്ചില്‍ 2012 ല്‍ ഇത്‌ 48823 ആയി കുറഞ്ഞു. 11199 ഉദ്യേഗാര്‍ഥികളാണ്‌ ഇവിടെ ലൈവ്‌ രജിസ്റ്ററില്‍ കുറഞ്ഞത്‌.

റിപ്പോര്‍ട്ട്‌ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ലൈവ്‌ രജിസ്റ്ററിലുളളത്‌ കുന്നത്തുനാട്‌ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചിലാണ്‌. 53586 പേരാണ്‌ ഇവിടെ ലൈവ്‌ രജിസ്റ്ററില്‍ ഉളളത്‌. എന്നാല്‍ മുന്‍വര്‍ഷമിത്‌ 59205 ആയിരുന്നു. 5619 ഉദ്യോഗാര്‍ഥികളുടെ കുറവാണ്‌ ഇവിടെയുണ്ടായത്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ലൈവ്‌ രജിസ്റ്റര്‍ നേരിയ വര്‍ധനയുണ്ടായത്‌ ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌, മൂവാറ്റുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ എന്നിവിടങ്ങളിലാണ്‌. ആലുവയില്‍ 2011-ലെ 35005 ല്‍ നിന്ന്‌ 1788 പേര്‍ വര്‍ധിച്ച്‌ 36793 ആയപ്പോള്‍ മൂവാറ്റുപുഴയില്‍ ഇത്‌ യഥാക്രമം 42333 ഉം, 42994 ഉം ആണ്‌. വര്‍ധന കേവലം 661 മാത്രം.

വികലാംഗര്‍ക്കായുളള പ്രത്യേക എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചില്‍ 2012 ലെ കണക്കുപ്രകാരം ലൈവ്‌ രജിസ്റ്ററിലുളളത്‌ 823 പേരാണ്‌. മുന്‍വര്‍ഷമിത്‌ 802 ആയിരുന്നു. വര്‍ധന 21. പ്രൊഫഷണല്‍ ആന്റ്‌ എക്സിക്യൂട്ടീവ്‌ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചില്‍ മുന്‍വര്‍ഷത്തെക്കാള്‍ 2028 ഉദ്യോഗാര്‍ഥികള്‍ ലൈവ്‌ രജിസ്റ്ററില്‍ കൂടിയിട്ടുണ്ട്‌. 2011 ല്‍ ഇവിടെ 18434 ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത്‌ 2012 ല്‍ ഇത്‌ 20462 ആണ്‌. തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചില്‍ 2011 ല്‍ 45391 ഉദ്യോഗാര്‍ഥികള്‍ ലൈവ്‌ രജിസ്റ്ററില്‍ ഉണ്ടായിരുന്നത്‌ 2012 ആയപ്പോള്‍ 37179 ആയി കുറഞ്ഞു. 8212 പേരാണ്‌ ഇവിടെ കുറഞ്ഞത്‌. വടക്കന്‍ പറവൂര്‍ എക്സ്ചേഞ്ചിലും സമാനമായ അവസ്ഥയാണുളളത്‌. 2011 ല്‍ ഇവിടെ 51809 ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ കാലയളവില്‍ 43449 ആയി. 8360 പേരുടെ കുറവാണ്‌ ഇവിടെ രേഖപ്പെടുത്തിയത്‌.

മാര്‍ച്ച്‌ 2012 അവസാനിച്ച ത്രൈമാസികത്തില്‍ രജിസ്ട്രേഷനിലും നാമമാത്രമായ കുറവനുഭവപ്പെട്ടു. മുന്‍വര്‍ഷമിത്‌ 6156 ആയിരുന്നെങ്കില്‍ റിപ്പോര്‍ട്ട്‌ കാലയളവില്‍ ഇത്‌ 6109 ആയി കുറഞ്ഞു. ലൈവ്‌ രജിസ്റ്ററിലുളള പട്ടികജാതി ഉദ്യോഗാഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. 2011 ല്‍ 44392 ആയിരുന്ന ഇവരുടെ എണ്ണം റിപ്പോര്‍ട്ട്‌ കാലയളവില്‍ 54573 ആയി വര്‍ധിച്ചു. ഇതില്‍ 346 പേര്‍ക്ക്‌ നിയമനവും ലഭിച്ചു. പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളുടെ എണ്ണം 1495 ല്‍ നിന്ന്‌ 3361 ആയി ഈ കാലയളവില്‍ കൂടി. ഇതില്‍ 40 പേര്‍ക്കാണ്‌ നിയമനം ലഭിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.