Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പോലീസ്‌ ഭീകരതയ്‌ക്ക്‌ താക്കീതായി സംഘപരിവാര്‍ സിഐ ഓഫീസ്‌ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:14 pm IST
inKasargod

ബോവിക്കാനം: ബോവിക്കാനത്ത്‌ സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ്‌ നടപടിക്കെതിരെ പ്രതിഷേധമിരമ്പി സംഘപരിവാര്‍ സംഘടനകളുടെ ആദൂറ്‍ സിഐ ഓഫീസ്‌ മാര്‍ച്ച്‌. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്ത മാര്‍ച്ച്‌ പോലീസ്‌ ഭീകരതയ്‌ക്കെതിരായ താക്കീതായി മാറി. നിരപരാധികളെ വേട്ടയാടിയ പോലീസിണ്റ്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. അതിക്രമത്തിന്‌ നേതൃത്വം നല്‍കിയ ആദൂറ്‍ സിഐ സതീഷ്കുമാറിനേയും എഎസ്‌ഐ സുഗുണനെയും സസ്പെണ്റ്റ്‌ ചെയ്യണമെന്ന്‌ സംഘപരിവാര്‍ ആവശ്യപ്പെട്ടു. മുള്ളേരിയ പെരിയടുക്കത്ത്‌ നിന്നും ആരംഭിച്ച മാര്‍ച്ച്‌ സിഐ ഓഫീസിനുസമീപത്ത്‌ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. രാഷ്‌ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന നേതാവ്‌ കരുണാകരന്‍ മാസ്റ്ററെ പ്രായാധിക്യം വകവെയ്‌ക്കാതെ ക്രൂരമായി തല്ലിച്ചതച്ച ആദൂറ്‍ സിഐ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ പറഞ്ഞു. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ്‌ തയ്യാറായില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ചികിത്സ നല്‍കാതിരുന്ന പോലീസ്‌ കടുത്ത മനുഷ്യാവകാശ ലംഘനമാണ്‌ നടത്തിയിരിക്കുന്നത്‌. ആദൂറ്‍ സ്റ്റേഷനില്‍ കൊണ്ടുപോകാതെ വിദ്യാനഗറിലേക്ക്‌ കൊണ്ടുപോയതിലും ദുരൂഹതയുണ്ട്‌. മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ച്‌ പിറ്റേദിവസമാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. സംസ്ഥാന നേതാവിനെതിരെ പോലും സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്‌ പ്രതികാരം തീര്‍ക്കുകയായിരുന്നു സിഐ. സംഘര്‍ഷമൊഴിവാക്കാനാണ്‌ പോലീസ്‌ അതിക്രമം നടത്തിയതെന്നാണ്‌ ഇപ്പോള്‍ വിശദീകരിക്കുന്നത്‌. അങ്ങനെയെങ്കില്‍ സിപിഎമ്മുകാര്‍ക്കെതിരെ എന്തുകൊണ്ട്‌ നടപടിയെടുത്തില്ല. നിയമം പാലിക്കേണ്ടവര്‍ നീതിനിഷേധം നടത്തിയാല്‍ പ്രതികരിക്കും. സിപിഎമ്മിനേയും ലീഗിനേയും കണ്ട്‌ സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തിരിഞ്ഞാല്‍ നടുറോഡില്‍ പ്രതിഷേധം നേരിടാന്‍ സിഐ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. അടിയന്തിരാവസ്ഥയെപ്പോലും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമുള്ള കരുണാകരന്‍ മാസ്റ്ററേയും സംഘടനയേയും അടിച്ചൊതുക്കാമെന്നത്‌ വ്യാമോഹം മാത്രമാണെന്ന്‌ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത്‌ പറഞ്ഞു. ഏത്‌ അടിച്ചമര്‍ത്തലുകളേയും അതിജീവിക്കാന്‍ സാധിക്കുന്ന യുവശക്തി ഇന്ന്‌ ഹൈന്ദവസമൂഹത്തിനുണ്ട്‌. ഹിന്ദുത്വത്തിന്‌ ജന്‍മം നല്‍കിയ മണ്ണില്‍ത്തന്നെ ഹൈന്ദവര്‍ ജീവിക്കും. നീതിയും നിയമവും നിഷേധിക്കപ്പെട്ടാല്‍ പ്രതികരിക്കും. ജീവിക്കാനുള്ള അവകാശത്തിനുനേരെ വരുന്നത്‌ പോലീസാണെങ്കിലും ചോദ്യം ചെയ്യപ്പെടും. ബോവിക്കാനത്ത്‌ പോലീസ്‌ ഭീകരതയ്‌ക്ക്‌ നേതൃത്വം നല്‍കിയ സിഐയെയും എഎസ്‌ഐ സുഗുണനേയും അന്വേഷണം നടത്തി സസ്പെണ്റ്റ്‌ ചെയ്യുന്നതുവരെ സംഘപരിവാര്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്‌എസ്‌ താലൂക്ക്‌ സംഘചാലക്‌ ദിനേശ്‌ മഠപ്പുര അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ കുണ്ടാര്‍രവീശതന്ത്രി, ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ ഷെട്ടി, ട്രഷറര്‍ നഞ്ചില്‍കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡണ്ട്‌ പി.രമേഷ്‌, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രമീള.സി നായ്‌ക്ക്‌, ബിഎംഎസ്‌ ജില്ലാ ജോ.സെക്രട്ടറി എം.കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ ബേപ്പ്‌ സ്വാഗതവും ഹരീഷ്‌ നാരംപാടി നന്ദിയും പറഞ്ഞു. പ്രകടനത്തിന്‌ വിജയ്‌കുമാര്‍റൈ, പി.ആര്‍.സുനില്‍, ശിവകൃഷ്ണഭട്ട്‌, ശ്രീധര, ജനനി.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.